Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ താമസമായ ബുഷ്രയെ കണ്ടപ്പോൾ മുതൽ പ്രണയമായി; 22 കാരി പതിയെ അകന്നതും അവിഹിത ബന്ധം ബുഷ്രയുടെ പിതാവ് മഖ്‌സൂദ് വിലക്കിയതും ഈർഷ്യയായി; ബിഹാറികളായ രണ്ടുയുവാക്കൾ ബുഷ്രയുമായി കൊഞ്ചിക്കുഴയുന്നത് കണ്ടപ്പോൾ ആദ്യം മനസ് തളർന്നു; പിന്നീടത് പകയായി; 9 പേരെ സഞ്ജയ് വകവരുത്തിയത് ശീതള പാനീയത്തിൽ ഉറക്കഗുളിക കലക്കി; വാറങ്കലിൽ മൃതദേഹങ്ങൾ കിണറ്റിൽ കണ്ട സംഭവത്തിന്റെ പിന്നാമ്പുറ കഥ

ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ താമസമായ ബുഷ്രയെ കണ്ടപ്പോൾ മുതൽ പ്രണയമായി; 22 കാരി പതിയെ അകന്നതും അവിഹിത ബന്ധം ബുഷ്രയുടെ പിതാവ് മഖ്‌സൂദ് വിലക്കിയതും ഈർഷ്യയായി; ബിഹാറികളായ രണ്ടുയുവാക്കൾ ബുഷ്രയുമായി കൊഞ്ചിക്കുഴയുന്നത് കണ്ടപ്പോൾ ആദ്യം മനസ് തളർന്നു; പിന്നീടത് പകയായി; 9 പേരെ സഞ്ജയ് വകവരുത്തിയത് ശീതള പാനീയത്തിൽ ഉറക്കഗുളിക കലക്കി; വാറങ്കലിൽ മൃതദേഹങ്ങൾ കിണറ്റിൽ കണ്ട സംഭവത്തിന്റെ പിന്നാമ്പുറ കഥ

മറുനാടൻ ഡെസ്‌ക്‌

 വാറങ്കൽ: വാറങ്കലിലെ ഗൊരകുണ്ട ഗ്രാമത്തിൽ ഒരു കിണറ്റിൽ നിന്ന് ആറ് കുടുംബാംഗങ്ങൾ അടക്കം 9 പേരുടെ മൃതദേഹങ്ങൾ പൊന്തിവന്നത് നാട്ടുകാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി കഴിഞ്ഞു. കിണറ്റിൽ കുടിയേറ്റ തൊഴിലാളികളായ ഒമ്പതു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തിൽ കുടിയേറ്റ തൊഴിലാളികളായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ബീഹാറുകാരനായ സഞ്ജയ് കുമാർ ഝായാണ്. എല്ലാവർക്കും ശീതളപാനീയത്തിൽ വിഷം ചേർത്ത് നൽകി കിണറ്റിൽ ഇടുകയായിരുന്നു എന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കൊലപാതകം പ്രണയപ്പകയിൽ

മരണമടഞ്ഞ കുടിയേറ്റ തൊഴിലാളിയും ഗൃഹനാഥനുമായ മഖ്‌സൂദിന്റെ വീട്ടിൽ അന്വേഷണത്തിന് എത്തിയപ്പോൾ തന്നെ തലേന്ന് എന്തോ പാർട്ടി നടന്നുവെന്ന് പൊലീസിന് മനസ്സിലായി. ശീതളപാനീയ കുപ്പികളും മറ്റും അവിടവിടായി കിടക്കുന്നുണ്ടായിരുന്നു. മഖ്‌സൂദിന്റെ പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷമായിരുന്നു അവിടെ. ഇതുതന്നെ തക്ക അവസരമെന്ന് സഞ്ജയ് കുമാർ കരുതി. കൂട്ടാളികളായ യാക്കൂബ്, മോഹൻ, മൻഖൂസ് എന്നിവർക്കൊപ്പം ചേർന്ന് ശീതള പാനീയത്തിൽ ഉറക്ക ഗുളിക കലർത്തി. മഖസൂദിന്റെ പാർട്ടിയിൽ എത്തിയ ഇവർ സന്തോഷം അഭിനയിച്ച് ശീതള പാനീയങ്ങൾ വിതരണം ചെയ്തു. രാത്രി 9 മുതൽ രാവിലെ ആറ് വരെ മരിച്ചവരെല്ലാം ഒരുമിച്ച് ഉണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സുപ്രിയ കോൾഡ് സ്‌റ്റോറേജ് യൂണിറ്റ് വളപ്പിലെ കിണറ്റിലാണ് മൃതദേഹങ്ങൾ ഇട്ടത്.
.
മഖ്‌സൂദിന്റെ മകൾ ബുഷ്ര ഖാട്ടൂണുമായി സഞ്ജയ് കുമാറിന് അവിഹിത ബന്ധമുണ്ടായിരുന്നു. ഭർത്താവിനെ ഉപേക്ഷിച്ച് വന്ന ബുഷ്ര കുറെ നാളുകളായി സ്വന്തം വീട്ടുകാർക്കൊപ്പം താമസിച്ചുവരികയായിരുന്നു. പലകാരണങ്ങളാൽ ഇരുവരും തമ്മിലുള്ള ബന്ധം മഖ്‌സൂദ് വിലക്കി. ഇതിൽ സഞ്ജയ്ക്ക് ഈർഷ്യുണ്ടായിരുന്നു. എന്നാൽ, ബിഹാറികളായ രണ്ടുയുവാക്കൾ ശ്രീറാം കുമാറും ശ്യാം കുമാറും മഖ്‌സൂദ് കുടുംബത്തിന്റെ വേണ്ടപ്പെട്ടവരാകുകയും ബുഷ്രയുമായി വളരെ അടുക്കുകയും ചെയ്തു. ഇതോടെ സഞ്ജയന്റെ ഈർഷ്യ പകയായി വളർന്നു. തന്റെ ആഗ്രഹത്തിന് ഒപ്പം നിൽക്കാത്ത എല്ലാവരെയും വകവരുത്താൻ തീരുമാനിച്ചു.

പ്രതികളെ കുടുക്കിയത് മൊബൈൽ ഫോൺ രേഖകൾ

.ബംഗാൾ സ്വദേശിയായ മുഹമ്മദ് മഖ്‌സൂദും കുടുംബവുമാണ് കൊല്ലപ്പെട്ടത്. തൊഴിൽ തേടി തെലങ്കാനയിൽ എത്തിയതായിരുന്നു ഇവർ. വാറങ്കലിലെ ചാക്ക് നിർമ്മാണ കമ്പനിയിൽ 20 വർഷമായി ജോലി ചെയ്തു വരുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള 55 കാരനായ മഖ്സൂദ്, ഇയാളുടെ ഭാര്യ 48 കാരി നിഷ, മകൾ 22 കാരി ബുഷ്ര കാട്ടൂൺ, മകൻ 20 കാരൻ ഷബാസ് ആലം, 18 വയസ്സുള്ള സൊഹൈൽ ആലം, മുഷ്രയുടെ മൂന്ന് വയസ്സുകാരൻ മകൻ എന്നിവരുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിറ്റേന്ന് ബീഹാറുകാരായ 26 കാരൻ ശ്രീറാം കുമാർ ഷാ, 21 കാരൻ ശ്യാം കുമാർ ഷാ, എന്നിവരുടെയും ത്രിപുരയിൽ നിന്നുള്ള 40 കാരൻ മൊഹമ്മദ് ഷക്കീലിന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷക്കീൽ പ്രദേശവാസിയായ ട്രാക്ടർ ഡ്രൈവറാണ്. മെയ്‌ 20ന് ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്ക് ഷക്കീലിനെ മഖ്‌സൂദ് വിളിച്ചുവരുത്തിയതായി ഫോൺ രേഖകളിലുണ്ട്. ഇക്കാര്യം ഷക്കീലിന്റെ ഭാര്യയും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ മരിച്ചവരുടെ മൊബൈൽ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുരുക്കിയത്. മരിച്ച ഒൻപതു പേരുടെയും ഫോൺ ബുധനാഴ്ച രാത്രി ഒൻപതു മുതൽ വ്യാഴം രാവിലെ ആറു വരെ ഒരേ സ്ഥലത്തായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്.

മരണമടഞ്ഞവർ കുടിയേറ്റ തൊഴിലാളികൾ

മരണമടഞ്ഞ എല്ലാവരും കുടിയേറ്റ തൊഴിലാളികളാണ്. പശ്ചിമബംഗാൾ, ബീഹാർ, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരണമടഞ്ഞവരും പ്രതികളും. മുഹമ്മദ് മഖ്സൂദ് ആലം എന്നയാളുടെ കുടുംബത്തിലുള്ളവരാണ് മരണമടഞ്ഞ അഞ്ചു പേർ. വെള്ളിയാഴ്ച രാവിലെ ഇവരുടെ മൃതദേഹം വാറങ്കൽ നഗരത്തിന് സമീപത്തെ ഗോറെകുണ്ടാ ഗ്രാമത്തിലെ ഒരു കിണറ്റിൽ നിന്നുമാണ് കണ്ടെത്തിയത്. പിറ്റേന്ന് ഇതേ കുടുംബത്തിലെ തന്നെ മറ്റു രണ്ടു പേരുടെയും ബീഹാഹിൽ നിന്നുള്ള രണ്ടുപേരുടെയും ത്രിപുരയിൽ നിന്നുള്ള ഒരാളുടെയും മൃതദേഹങ്ങൾ ഇതേ കിണറ്റിൽ നിന്നും കിട്ടി.

ന്നു. സംഭവത്തിന് പിന്നാലെ മഖ്സൂദിന്റെ മൊബൈൽഫോണിലേക്ക് വന്ന വിളികൾ പൊലീസ് പരിശോധന നടത്തിയപ്പോൾ ബുധനാഴ്ച രാത്രി ഒമ്പത് മണിക്കും വ്യാഴാഴ്ച രാവിലെ 6 മണിക്കും ഒരേ സ്ഥലത്തു നിന്നാണ് വിളി വന്നതെന്ന് കണ്ടെത്തി. മഖ്സൂദിന്റെ മകൾ ബുഷ്ര ഭർത്താവുമായി പിണങ്ങി മൂന്നുവയസ്സുകാരൻ മകനൊപ്പം മാതാപിതാക്കൾക്കൊപ്പമായിരുന്നു എന്ന് കണ്ടെത്തി.

അന്വേഷണത്തിൽ മഖ്സൂദിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു ഇവർ ജോലി ചെയ്തിരുന്ന മില്ലിന്റെ മുതലാളി നൽകിയ മൊഴി. ലോക്ക്ഡൗൺ കാലത്ത് ജോലി ചെയ്യാനുള്ള സൗകര്യാർത്ഥം മില്ലിന് സമീപമുള്ള രണ്ടുമുറി വീട് താമസത്തിന് നൽകാൻ കഴിയുമോ എന്ന് മഖ്സൂദ് ചോദിച്ചിരുന്നതായും മില്ലുടമ സന്തോഷ് പറഞ്ഞു.

തന്റെ തൊഴിലാളികളിൽ രണ്ടുപേരെ കെട്ടിടത്തിന്റെ ടെറസിൽ താമസിക്കാൻ സന്തോഷ് അനുവദിച്ചിരുന്നു. വ്യാഴാഴ്ച സന്തോഷ് എത്തിയപ്പോൾ മില്ലിൽ ആരും വന്നിരുന്നില്ല. സംശയം തോന്നിയതോടെ ഇയാൾ പൊലീസിനെ വിളിച്ചു പറഞ്ഞു. തുടർന്ന് മില്ലിന്റെ വാതിലും ഗേറ്റുകളും അടച്ചു. തുടർന്ന് മുകളിലേക്ക് കയറിയപ്പോഴാണ് വാതിലിനപ്പുറത്തെ പൊട്ടക്കിണറ്റിൽ മൃതദേഹങ്ങൾ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിളിക്കുകയായിരുന്നെന്നും സന്തോഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP