Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

കാട്ടുണ്ണിയെ തുണയ്ക്കുന്ന ബാർട്ടൺഹില്ലിലെ പീഡന വീരൻ; കൊടി സുനിയ്‌ക്കൊപ്പം ഭാര്യ ഉമ്മുകുൽസുവിനെ മർദിച്ച് കൊലപ്പെടുത്തിയ താജുദ്ദീൻ; ടിപി കേസ് പ്രതി ചെയ്തത് പൊതുമുതൽ നശിപ്പിക്കൽ മാത്രം; നടന്നത് കലാപ ശ്രമം; വിയ്യൂരിലെ പൊലീസ് എഫ് ഐ ആറിൽ അട്ടിമറിയോ? ജയിലുകളിൽ ക്രിമിനലുകൾ വാഴുമ്പോൾ

കാട്ടുണ്ണിയെ തുണയ്ക്കുന്ന ബാർട്ടൺഹില്ലിലെ പീഡന വീരൻ; കൊടി സുനിയ്‌ക്കൊപ്പം ഭാര്യ ഉമ്മുകുൽസുവിനെ മർദിച്ച് കൊലപ്പെടുത്തിയ താജുദ്ദീൻ; ടിപി കേസ് പ്രതി ചെയ്തത് പൊതുമുതൽ നശിപ്പിക്കൽ മാത്രം; നടന്നത് കലാപ ശ്രമം; വിയ്യൂരിലെ പൊലീസ് എഫ് ഐ ആറിൽ അട്ടിമറിയോ? ജയിലുകളിൽ ക്രിമിനലുകൾ വാഴുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിലുണ്ടായ സംഘർഷത്തിൽ പത്തുപേരെ പ്രതിചേർത്ത് വിയ്യൂർ പൊലീസ് കേസെടുത്തു. വധശ്രമം, കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ടി.പി കേസ് പ്രതി കൊടി സുനിയാണ് അഞ്ചാം പ്രതി. ഇരുമ്പ് വടിയും കുപ്പിച്ചില്ലും ഉപയോഗിച്ചാണ് ജയിൽ ജീവനക്കാരെ തടവുകാർ ആക്രമിച്ചത്. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തു നിന്നെത്തിച്ച കൊലക്കേസ് പ്രതികളും തമ്മിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. സംഘർഷം തടയാനെത്തിയ സുരക്ഷ ജീവനക്കാരെ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു ജയിലിൽ നിന്നും പുറത്തു വന്ന വാർത്തകൾ.

എഫ് ഐ ആറിൽ പറയുന്നത് മറ്റൊരു കഥയാണ്. എഫ് ഐ ആർ പ്രകാരം കാട്ടുണ്ണിയെന്ന രഞ്ജിത്ത് ഉണ്ണിയും തിരുവനന്തപുരത്തുകാരൻ അരുൺ ഗുണ്ടുവുമാണ് പ്രധാന പ്രശ്‌നക്കാർ. ഇവർക്കെപ്പം പൂച്ച സാജുവും മിബു രാജും. മറുവശത്തുകൊടി സുനിയും താജുദ്ദീനും ചിഞ്ചു മാത്യുവും ടിറ്റു ജോറോമും ഷഫീഖും ജോമോനും. പ്രശ്‌നത്തിന് തുടക്കം കാട്ടുണ്ണിയും സംഘവുമെന്നാണ് എഫ് ഐ ആർ പറയുന്നത്. കാട്ടുണ്ണിയും ടീമും ജയിൽ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഒരു മണിയോടെ വധഭീഷണി മുഴക്കി ഇവർ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായ അർജ്ജുനെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടി കൊണ്ട് വീശിയായിരുന്നു ആക്രമണം. ചില്ലു ഗ്ലാസ് പൊട്ടിച്ചും ആക്രമികൾ അഴിഞ്ഞാടി. ഗാർഡ് ഓഫീസിന് പുറത്താണ് ഈ സമയം കൊടി സുനിയും സംഘവും നിന്നത്.

കലാപത്തിന് തയ്യാറായി നിന്ന ഇവർ ഗാർഡ് ഓഫീസിലെ പൊതുമുതലായ കസേരയും മേശയും വയർലസും ടെലിഫോൺ ബൂത്തിലെ മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. എഫ് ഐ ആറിൽ കൊടി സുനിയ്‌ക്കെതിരെ രൂക്ഷമായ പരമാർശമൊന്നുമില്ല. സംഘം ചേർന്നതും പൊതുമുതൽ നശിപ്പിക്കലും മാത്രമാണ് കുറ്റങ്ങൾ. ഇന്നലെ പുറത്തു വന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഭക്ഷണ സ്ഥലത്ത് അടിയുണ്ടായെന്നും ഇതിനിടെ കാട്ടുണ്ണിയെ ജയിൽ ഉദ്യോഗസ്ഥർ രക്ഷിച്ചെന്നുമായിരുന്നു സൂചനകൾ. ഇതിൽ പ്രകോപിതരായി കൊടി സുനിയും മറ്റും ഗാർഡ് ഓഫീസിൽ അക്രമമുണ്ടാക്കിയെന്നായിരുന്നു സൂചനകൾ. എന്നാൽ എഫ് ഐ ആർ പരിശോധിച്ചാൽ അങ്ങനെ അല്ല കാര്യങ്ങൾ. അതിനിടെ പൊലീസ് എഫ് ഐ ആറിൽ അട്ടിമറിയുണ്ടായെന്ന സൂചനകളുമുണ്ട്.

കൊടും ക്രിമിനലുകളെ പാർപ്പിക്കുന്ന ജയിലാണ് വിയ്യൂരിലെ അതിസുരക്ഷാ ജയിൽ. നിരീക്ഷണ ക്യാമറകൾ അടക്കം എല്ലാ അത്യാധുനിക സംവിധാനങ്ങളും ഇവിടെയുണ്ട്. ഇവിടെ ഭരിക്കുന്നതുകൊടി സുനിയാണ്. എന്തും ഏതും തീരുമാനിക്കുന്ന ശക്തി. ടിപി കേസ് പ്രതിയുടെ രാഷ്ട്രീയ സ്വാധീനങ്ങൾ ജയിൽ ഉദ്യോഗസ്ഥർക്കും അറിയാം. അതുകൊണ്ടു തന്നെ ജയിലിനുള്ളിൽ പോലും ക്വട്ടേഷൻ പ്രവർത്തനം ഏറ്റെടുക്കാൻ കഴിയുന്ന വ്യക്തിയായി കൊടി സുനി മാറി. കൊടി സുനിയുടെ അപ്രമാധിത്വത്തെ കാട്ടുണ്ണി ചോദ്യം ചെയ്തു. മറ്റൊരു കൊടും ക്രിമിനലായ ബാർട്ടൺഹിൽ സ്വദേശി അരുൺ ഗുണ്ടുവും കൂടെ കൂടി. അങ്ങനെ തടവു പുള്ളികൾ രണ്ടു ഗ്രൂപ്പായി. ഇതാണ് വിയ്യൂരിലെ പ്രശ്‌നങ്ങൾക്ക് കാരണം.

ഗുണ്ടു അരുണായിരുന്നു കാട്ടുണ്ണിയുടെ ഗ്രൂപ്പിലെ രണ്ടാമൻ. പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം കഠിന തടവും 88,000 രൂപ പിഴയും ശിക്ഷ കിട്ടിയ ക്രിമിനലാണ് തിരുവനന്തപുരം കുന്നുകുഴി സ്വദേശി ഗുണ്ടു അരുൺ എന്ന അരുൺ. 2019 മെയ്‌ രണ്ടിനായിരുന്നു സംഭവം. സംഭവദിവസം മദ്യലഹരിയിൽ പെൺകുട്ടിയുടെ വീട്ടിൽ എത്തിയ അരുൺ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയുടെ അനുജൻ ബഹളമുണ്ടാക്കി. ഇതു കേട്ട് ഓടിയെത്തിയ അയൽവാസികളാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് അരുൺ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ദിവസങ്ങൾക്കു ശേഷം മ്യൂസിയം പൊലീസ് അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. ഹൈക്കോടതി അടക്കം ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതി റിമാൻഡിൽ കിടന്നാണ് വിചാരണ നേരിട്ടത്. കിളിമാനൂർ കൊലക്കേസ്, മയക്കുമരുന്ന് കേസ് തുടങ്ങി 17 ഓളം കേസുകളിലെ പ്രതിയാണ് കൊടുംക്രിമിനലായ അരുൺ.

ഉണ്ണികുളം വീര്യമ്പ്രത്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊടി സുനിയുടെ വയ്യൂരിലെ വലം കൈയായ താജുദ്ദീൻ. വീര്യമ്പ്രത്തെ വാടകവീട്ടിൽ താമസിക്കുന്നതിനിടെയാണ് മലപ്പുറം എടരിക്കോട് സ്വദേശിയായ താജുദ്ദീൻ ഭാര്യ ഉമ്മുകുൽസുവിനെ മർദിച്ച് കൊലപ്പെടുത്തിയത്. സംശയത്തിന്റെ പേരിലായിരുന്നു ദാരുണമായ കൊലപാതകം. ക്രൂരമായി മർദിച്ച് അവശയാക്കിയ ശേഷം ഭാര്യയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. രണ്ട് മക്കളെയും വഴിയിൽ ഉപേക്ഷിച്ചു. താജുദ്ദീനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ മലപ്പുറത്ത് വടിവാൾ വീശി യുവാവിനെ ഭീഷണിപ്പെടുത്തിയ ദൃശ്യങ്ങൾ ബാലുശ്ശേരി പൊലീസിന് ലഭിച്ചിരുന്നു.

ഇതോടെയാണ് പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് മനസിലാക്കിയത്. തുടർന്ന് ശക്തമായ പൊലീസ് സന്നാഹമൊരുക്കിയാണ് പ്രതിയെ കൊളത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. കേരളത്തെ നടുക്കിയ കെവിൻ കൊലക്കേസിലെ പ്രതിയാണ് വയ്യൂരിലെ അടിപിടി എഫ് ഐ ആറിലെ എട്ടാം പ്രതി ടിന്റു ജെറോം. കേരളത്തിലെ ജയിലുകൾ നിയന്ത്രിക്കുന്നത് ടിപി കേസ് പ്രതികളാണെന്ന വിലയിരുത്തൽ ശരിവച്ച് വിയ്യൂർ അതിസുരക്ഷാ ജയിലിലെ കൂട്ടത്തല്ല്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഞായറാഴ്ചയായതിനാൽ ആക്രമണ സമയം ഉന്നത ഉദ്യോഗസഥർ ജയിലിൽ ഉണ്ടായിരുന്നില്ല. ജില്ലാ ജയിലിൽനിന്നും സെൻട്രൽ ജയിലിൽനിന്നും കൂടുതൽ ജീവനക്കാരെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

ടി.പി. വധക്കേസിലെ പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും കൊലപാതകക്കേസ് പ്രതിയുമായ കാട്ടുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ഇന്നലെ ഉച്ചഭക്ഷണസമയം ഏറ്റുമുട്ടിയത് എന്നായിരുന്നു പുറത്തു വന്ന വാർത്ത. സിനിമകളിൽ കാണുന്നതിന് സമാനമായ ജയിൽ അടി. മുമ്പും പ്രശ്‌നങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് കൊടി സുനിയെ ജയിൽമാറ്റാനും അധികൃതർ നിർബന്ധിതരായിരുന്നു.

ഭക്ഷണ സാധനങ്ങളും പാത്രങ്ങളും അടക്കം ഏറിഞ്ഞായിരുന്നു തമ്മിലടി. ഓടിയെത്തിയ ജയിൽ ഉദ്യോഗസ്ഥർ തിരുവനന്തപുരം സംഘത്തെ രക്ഷിച്ച് ഓഫീസിലെത്തിച്ചു. ഈ സമയം കാട്ടുണ്ണി കൈ മുറിച്ചു. ഗ്ലാസ് പൊട്ടിച്ച് സ്വയം മുറിച്ചതാണെന്നും കൊടി സുനിയുടെ സംഘം കുത്തിപ്പരുക്കേൽപ്പിച്ചതാണെന്നും പറയുന്നു. കാട്ടുണ്ണി അടക്കമുള്ളവരെ രക്ഷിച്ചതിൽ പ്രകോപിതരായ കൊടി സുനിയും സംഘവും ജയിൽ ബ്ലോക്കിലെ ഗാർഡ് ഓഫീസിൽ അതിക്രമിച്ചുകയറി. കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഫർണിച്ചറുകളും ജനലുകളും മേശകളും തല്ലിത്തകർത്തുവെന്നായിരുന്നു വാർത്തകൾ. ഇതൊന്നും എഫ് ഐ ആറിൽ ഇല്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP