Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഫെയ്സ് ബുക്കിൽ പ്രണവിനെ പ്രണയിക്കുന്നത് പ്രായപൂർത്തിയാകും മുമ്പ്; പതിനെട്ട് തികഞ്ഞ അന്ന് എതിർപ്പുകൾ അവഗണിച്ച് വ്യത്യസ്ത ജാതിയിലുള്ളവരുടെ വിവാഹം; കല്യാണ ശേഷം പ്രണയത്തിന് അവധി കൊടുത്ത് കലഹവും; ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് മുതലെടുത്ത് കാമുകനെ കണ്ടെത്തി വീണ്ടും എഫ് ബിയിൽ സജീവം; പിന്നെ കാമുകന്റെ രാത്രി സഞ്ചാരം; പ്രൊഫൈൽ പിക്ചറുകളിൽ മകന്റെ കുസൃതി നിറഞ്ഞ മുഖമിട്ടത് ക്രൂരയായ അമ്മ; മലയാളിക്ക് കളങ്കമായി തയ്യിൽ ശരണ്യ

ഫെയ്സ് ബുക്കിൽ പ്രണവിനെ പ്രണയിക്കുന്നത് പ്രായപൂർത്തിയാകും മുമ്പ്; പതിനെട്ട് തികഞ്ഞ അന്ന് എതിർപ്പുകൾ അവഗണിച്ച് വ്യത്യസ്ത ജാതിയിലുള്ളവരുടെ വിവാഹം; കല്യാണ ശേഷം പ്രണയത്തിന് അവധി കൊടുത്ത് കലഹവും; ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് മുതലെടുത്ത് കാമുകനെ കണ്ടെത്തി വീണ്ടും എഫ് ബിയിൽ സജീവം; പിന്നെ കാമുകന്റെ രാത്രി സഞ്ചാരം; പ്രൊഫൈൽ പിക്ചറുകളിൽ മകന്റെ കുസൃതി നിറഞ്ഞ മുഖമിട്ടത് ക്രൂരയായ അമ്മ; മലയാളിക്ക് കളങ്കമായി തയ്യിൽ ശരണ്യ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വിയാനെ കൊന്ന ശേഷം ഭർത്താവു പ്രണവാണ് തന്റെ കുഞ്ഞിനെ കൊന്നതെന്ന് എല്ലാവരെയും സമർത്ഥമായി വിശ്വസിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ കൃത്യമായ പദ്ധതിയുമായാണ് ശരണ്യ തന്ത്രങ്ങൾ ഒരുക്കിയത്. പൊലീസിന്റെ ചോദ്യങ്ങളെ നേരിട്ടതും അങ്ങനെ തന്നെ. തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭർത്താവു തന്നെയാണു കൊലപാതകിയെന്ന് കുട്ടിയെ കാണാതായത് മുതൽ പൊലീസിനോട് പറഞ്ഞത് ശരണ്യയായിരുന്നു. പിന്നീട് അതെല്ലാം ശരണ്യയ്ക്ക് തന്നെ മാറ്റി പറയേണ്ടി വന്നു. അങ്ങനെ തയ്യിൽ എന്ന കടലോരഗ്രാമത്തെ ഞെട്ടിച്ച ക്രൂരതയിലെ വില്ലത്തിയായി ഈ അമ്മ മാറി,

കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയോടുള്ള സഹതാപത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ ശരണ്യയോട് ഇടപെട്ടിരുന്നത്. അച്ഛനെ സംശയിക്കാൻ കാരണവും ഉണ്ടായിരുന്നു. ഭർത്താവ് സ്വമേധയാ വീട്ടിൽ ചെല്ലുകയും നിർബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികതയും ശരണ്യ ചോദ്യം ചെയ്തു. ശരണ്യയ്ക്കു പതിനെട്ടു വയസ്സു പൂർത്തിയായതിനു പിന്നാലെ ദിവസങ്ങൾക്കുള്ളിലായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രണവിനെ ശരണ്യ വിവാഹം കഴിച്ചത്. വ്യത്യസ്ത ജാതിയിലുള്ളവരായതിനാൽ വിവാഹത്തിന് വീട്ടുകാർ എതിർത്തുവെങ്കിലും ശരണ്യ പിടിവാശിയിലായിരുന്നു. വിവാഹം നടന്നു.

ആ ബന്ധം മുന്നോട്ടു പോകാനാകാത്ത വിധം തകർന്നത് ഭർത്താവിന്റെ ഗൾഫിൽ പോക്കിന് ശേഷമാണ്. അപ്പോഴായിരുന്നു പുതിയ കാമുകനെ കിട്ടിയത്. ഇതെല്ലാം മറച്ചുവച്ച് പ്രണവിനെ കുറ്റക്കാരനായി ചിത്രീകരിക്കാൻ ശരണ്യയ്ക്കായി. 3000 രൂപ മാസം കുഞ്ഞിനും ശരണ്യയ്ക്കുമായി ചെലവിനു നൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. ഉത്തരവാദിത്തമില്ലാതെ തന്നെയും കുഞ്ഞിനെയും വെറുക്കുന്ന പ്രണവ് ഒന്നരവയസ്സുകാരനെ അപായപ്പെടുത്തിയെന്ന കഥയ്ക്ക ഈ പശ്ചാത്തലവും സമർത്ഥമായി വിനിയോഗിക്കപ്പെട്ടു. കുട്ടിയെ കൊന്ന ശേഷം കാമുകനൊപ്പം ജീവിക്കാമെന്ന സ്വപ്നം കണ്ട ശരണ്യയ്ക്ക് കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും ഇരുവരും വിവാഹം കഴിക്കാൻ പോകുന്നവെന്ന കാര്യവും അറിഞ്ഞിരുന്നില്ല.

അവസാനം പിടിക്കപ്പെട്ടു. മൂന്നു മാസത്തിനുശേഷമാണു കഴിഞ്ഞ ശനിയാഴ്ച പ്രണവ് വീട്ടിൽ വന്നതെന്ന് ആദ്യം പറഞ്ഞ ശരണ്യ ഭർത്താവു ഞായറാഴ്ച രാത്രി വീട്ടിൽ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും താൻ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് സമ്മതിച്ചു. ശനിയാഴ്ച വീട്ടിൽ തങ്ങണമെന്നു പ്രണവ് നിർബന്ധം പിടിച്ചുവെന്നും അച്ഛന് ഇഷ്ടമല്ലാത്തതിനാൽ, അച്ഛൻ മീൻപിടിക്കാൻ കടലിൽ പോകുന്ന ഞായറാഴ്ച വരാൻ ആവശ്യപ്പെട്ടതായും ആദ്യ മണിക്കൂറിൽ പറഞ്ഞ ശരണ്യ ഭർത്താവു ഞായറാഴ്ച രാത്രി വീട്ടിൽ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും താൻ ആസൂത്രണം ചെയ്തായി ഗത്യന്തരമില്ലാതെ സമ്മതിച്ചു.

പുലർച്ചെ മൂന്നിന് കുഞ്ഞുമായി ഹാളിലെത്തിയതുകൊല്ലാൻ തന്നെയെന്ന് ഒടുവിൽ തുറന്നു പറഞ്ഞു. ഹാളിലെ കസേരയിൽ കുറച്ചുനേരം ഇരുന്നശേഷം പിൻവാതിൽ തുറന്നു കുഞ്ഞുമായി പുറത്തേക്ക് പോയി കൃത്യം നിർവഹിച്ച ശേഷം തിരിച്ചുവീട്ടിലെത്തി അടുക്കളവാതിൽ വഴി അകത്തു കയറി ഹാളിൽ ഇരുന്നുവെന്നും കുറച്ചു നേരം കഴിഞ്ഞ് കിടന്ന് ഉറങ്ങിയെന്നു സമ്മതിച്ചു.

കൊലപാതകങ്ങൾ നടപ്പാക്കുന്നതിനോ ആസൂത്രണം ചെയ്യുന്നതിനോ ആരുടെയും സഹായം ഇവർക്കു ലഭിച്ചിരുന്നില്ല. ഭർത്താവിനോ കാമുകനോ െകാലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സിറ്റി സിഎ പി.ആർ. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം വീട്ടിലെ ഹാളിൽ കിടന്നുറങ്ങിയ ശരണ്യ മറ്റുള്ളവർക്കൊപ്പം കുഞ്ഞിനെ തിരയാനും ഇറങ്ങി. കുഞ്ഞിനെ എറിഞ്ഞ സ്ഥലത്തെ തിരച്ചിൽ ശരണ്യ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പൊലീസിനു മൊഴി നൽകിയിരുന്നു.

ശരണ്യ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലുമുള്ള അക്കൗണ്ടുകളിലെ പ്രൊഫൈൽ പിക്ചറിൽ ഒരു വയസുള്ള വിയാന്റെ കുസൃതി നിറഞ്ഞ മുഖമാണ് നിറയുന്നത്. സോഷ്യൽ മീഡിയയിൽ കുട്ടിയോട് കാണിക്കുന്ന സ്‌നേഹം ജീവിതത്തിൽ ഒരിക്കലും ശരണ്യയ്ക്ക് ആ കുഞ്ഞിനോട് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് വന്ന കുറ്റസമ്മതം. കാമുകനൊപ്പം ജീവിക്കുമ്പോൾ കുട്ടി തടസമാകരുതെന്നു മാത്രമായിരുന്നു ചിന്ത. ഫേസ്‌ബുക്കിലൂടെയായണ് ശരണ്യയും പ്രണവും പരിചയപ്പെടുന്നത്. വ്യത്യസ്ത ജാതിയിലുള്ളവരായതിനാൽ ഇരുകുടുംബങ്ങളും ഈ ബന്ധം എതിർത്തു. എന്നാൽ ശരണ്യയ്ക്ക് പതിനെട്ട് വയസ് പൂർത്തിയായതോടെ ഇരുവരും വിവാഹിതരായി. വിവാഹശേഷം ജീവിതത്തിൽ പ്രണയമുണ്ടായിരുന്നില്ല.

സ്വന്തം വീട്ടിൽ തന്നെയായിരുന്നു കൂടുതൽ ദിവസവും ശരണ്യ. ഭാര്യ ഗർഭിണിയായതോടെ പ്രണവ് ജോലി തേടി ഗൾഫിലേയ്ക്ക് പോയി. ഒരു വർഷത്തിന് ശേഷം തിരിച്ചെത്തി. അപ്പോഴേക്കും ശരണ്യ തയ്യിൽ കടപ്പുറത്തെ സ്വന്തം വീട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു. പ്രണവ് ഗൾഫിൽ പോയ സമയത്താണ് ഭർത്താവിന്റെ സുഹൃത്തായ യുവാവുമായി ശരണ്യ പ്രണയത്തിലാകുന്നത്. ഇതും ഫേസ്‌ബുക്ക് വഴിയായിരുന്നു. ശരണ്യയും പ്രണവും തമ്മിലുള്ള കുടുംബകലഹം മുതലാക്കി കാമുകൻ മുമ്പോട്ടു പോയി.

പ്രണവ് തയ്യിലിലെ വീട്ടിലെത്തിയ അന്ന് രാത്രിയും കാമുകൻ ശരണ്യയുടെ വീടിന്റെ പരിസരങ്ങളിൽ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ കാണാറുണ്ടെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. എന്നാൽ ശരണ്യയ്ക്ക് വിവാഹ വാഗ്ദാനം നൽകിയതിനോ കുഞ്ഞിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതിനോ കാമുകനെതിരെ തെളിവുകൾ ലഭിച്ചില്ല. ഇതോടെയാണ് കാമുകന് കൃത്യത്തിൽ പങ്കില്ലെന്ന് പൊലീസ് ഉറപ്പിച്ചത്.

മൊബൈൽ ഫോണിന്റെയും നിലാവിന്റെയും വെളിച്ചത്തിലാണു ശരണ്യ കുഞ്ഞുമായി കടൽതീരത്തെത്തിയത്. ഉറക്കത്തിലായിരുന്ന കുഞ്ഞിനെ കടൽഭിത്തിയിൽ കിടത്തിയശേഷം ശരണ്യ താഴെയിറങ്ങി ഭിത്തിയിൽനിന്നു കുഞ്ഞിനെ താഴേക്കു വലിച്ചെറിഞ്ഞു. ഉറക്കമെണീറ്റ കുഞ്ഞ് വേദന കൊണ്ടു കരഞ്ഞു. അവിടേക്ക് ഓടിയെത്തിയ ശരണ്യ, കരച്ചിൽ ആരും കേൾക്കാതിരിക്കാൻ കുഞ്ഞിന്റെ മുഖം അമർത്തിപ്പിടിച്ചു. പരിസരം വീക്ഷിച്ച ശേഷം കരിങ്കല്ലുകൾക്കിടയിലേക്കു കുഞ്ഞിനെ രണ്ടാമതും എടുത്തെറിഞ്ഞു. അങ്ങനെ മരണം ഉറപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP