Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന വിതുര പെൺവാണിഭ കേസിലെ മുഖ്യപ്രതി പിടിയിൽ; സുരേഷ് എന്ന ഷാജഹാനെ പിടുകൂടിയത് എറണാകുളം ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെകടർ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ; പെൺകുട്ടിയെ മുംബൈ, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ എത്തിച്ച് ഉന്നതർക്ക് കാഴ്‌ച്ച വെച്ച സുരേഷ് പഞ്ച നക്ഷത്ര പെൺവാണിഭ സംഘത്തിലെ പ്രധാനി

വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന വിതുര പെൺവാണിഭ കേസിലെ മുഖ്യപ്രതി പിടിയിൽ; സുരേഷ് എന്ന ഷാജഹാനെ പിടുകൂടിയത് എറണാകുളം ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെകടർ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ; പെൺകുട്ടിയെ മുംബൈ, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ എത്തിച്ച് ഉന്നതർക്ക് കാഴ്‌ച്ച വെച്ച സുരേഷ് പഞ്ച നക്ഷത്ര പെൺവാണിഭ സംഘത്തിലെ പ്രധാനി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച വിതുര പെൺവാണിഭ കേസിലെ മുഖ്യപ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ സുരേഷ് എന്ന ഷാജഹാനെയാണ് എറണാകുളം ക്രൈം ബ്രാഞ്ച ഡിറ്റക്ടീവ് ഇൻസ്‌പെകടർ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ഹൈദ്രാബാദിലെ അബിഡ്‌സ് എന്ന സ്ഥലത്തുനിന്നും സാഹസികമായി അറസ്റ്റ് ചെയ്തത്. 1996ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അന്യയമായി തടങ്കലിൽ വച്ച് പണം വാങ്ങി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്നാണ് കേസ്. പെൺകുട്ടിയെ മെട്രോ നഗരങ്ങളിൽ കൊണ്ടുപോയി പലർക്കായി കാഴ്‌ച്ചവെച്ചത് ഇയാളാണ്.

കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് പ്രത്യേക കോടതിയിൽ ഈ കേസിന്റെ വിചാരണ നടപടി നടന്നുകൊണ്ടിരിക്കെ ഹൈക്കോടതിയിൽ നിന്നും ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ച ശേഷം പൊലീസിനെ വെട്ടിച്ച് ഇയാൾ മുങ്ങുകയായിരുന്നു.തുടർന്ന് മുംബൈ, ചെന്നൈ, ഡൽഹി, ഹൈദ്രാബാദ് എന്നീ സ്ഥലങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇതോടെ ഇയാൾക്കെതിരെയുള്ള 21 കേസുകളിൽ വിചാരണക്കോടതിയായ കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് പ്രത്യേക കോടതി പ്രതിയായ സുരേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ജാമ്യക്കാർക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.

തുടർന്ന് പ്രതിയെ പിടികൂടുന്നതിനായി എറണാകുളം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് വി എം മുഹമ്മദ് റഫീഖ് ന്റെ നേതൃത്വത്തിൽ ഡിവൈഎസ്‌പി ഇമ്മാനുവൽ പോൾ, സി ഐ മാരായ ബൈജു പൗലോസ്, രാജേഷ് കുമാർ, രമേഷ് കുമാർ,എസ് ഐ ബിനുലാൽ എന്നിവരെ ഉൾപ്പെടുത്തി ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

മുംബൈ, ചെന്നൈ. ഹൈദ്രാബാദ് എന്നിവടങ്ങളിലെയും ബാംഗ്‌ളൂരിലെയും ഉയർന്ന ബിസിനസ്‌കാർക്കും രാഷ്ട്രീയക്കാർക്കും ലൈംഗിക ആവശ്യത്തിനായി പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഹൈദ്രാബാദ് ആസ്ഥാനമായ പഞ്ച നക്ഷത്ര പെൺവാണിഭ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സുരേഷെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലക്ഷങ്ങളാണ് ഇയാളുടെ മാസവരുമാനം. സുരേഷ്, ഷാജഹാൻ, ഷാ, നായർ, എന്നിങ്ങനെ വിവിധ പെരുകളുള്ള ഇയാൾ പെൺവാണിഭ ബിസിനസ് രംഗത്ത് അൻവർഷാ എന്നാണ് അറിയപ്പെട്ടിരുന്നത്.

മുംബൈലും മൈസൂരും ഹൈദ്രാബാദിലും ഫ്‌ളാറ്റുകൾ ഉണ്ടെങ്കിലും ഇയാൾ പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ് താമസിച്ചുവന്നിരുന്നത്. വിവിധ ഫോണുകൾ മാറി മാറി ഉപയോഗിക്കുന്ന ഇയാളുടെ നീക്കങ്ങൾ സസൂക്ഷമം നിരീക്ഷിച്ച എറണാകുളം ക്രൈം ബ്രാഞ്ച് ഇയാൾ സ്ഥിരമായി മുംബൈ വിമാനത്താവളത്തിൽ നിന്നും ഹൈദ്രാബാദ് വിമാനത്താവളത്തിലേക്ക് സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടർന്ന് സി ഐ ബൈജു പൗലോസ്, എസ് ഐ. ബിനുലാൽ, എഎസ്‌ഐ ജഗിഷ് എന്നിവരടങ്ങിയ ക്രൈം ബ്രാഞ്ച് സംഘം ഹൈദ്രാബാദിലെത്തി കഴിഞ്ഞ ഒരാഴ്ചയായി അന്വേഷണം നടത്തിവരികയായിരുന്നു.

ഹൈദ്രാഹബാദിലെ പെൺവാണിഭസംഘത്തിലെ ഇയാളുടെ കൂട്ടാളികളെ കണ്ടെത്തി ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ക്രൈം ബ്രാഞ്ച് സംഘത്തിന ലഭിച്ചത്. പ്രതി താമസിച്ചുവന്ന ഹൈദ്രാബാദ് വിമാത്താവളത്തിനടുത്ത് ഷംഷാബാദ് എന്ന സ്ഥലത്ത് കാത്തുനിന്ന ക്രൈം ബ്രാഞ്ച് സംഘത്തിനെ കണ്ട് മുന്തിയ ഇനം കാറിൽ വിലകൂടിയ  വസ്ത്രധാരണത്തോടെവന്ന പ്രതി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും സാഹസികമായി പിന്തുടർന്ന ക്രൈം ബ്രാഞ്ച് സംഘം ഇയാളെ കീഴ്‌പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP