Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

മദ്യപാനത്തെ ചോദ്യം ചെയ്ത ആനപാപ്പാൻ ഭാര്യയേയും മകനേയും നിഷ്ഠൂരം വെട്ടിക്കൊലപ്പെടുത്തി; വെട്ടേറ്റ് മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തെ ചോദ്യം ചെയ്ത ആനപാപ്പാൻ ഭാര്യയേയും മകനേയും നിഷ്ഠൂരം വെട്ടിക്കൊലപ്പെടുത്തി; വെട്ടേറ്റ് മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മദ്യപിച്ചത്തിയ ഗൃഹനാഥൻ ഭാര്യയെയും ഇളയ മകനെയും കുത്തി കൊലപ്പെടുത്തി, കുത്തേറ്റ മുത്തമകൻ അതീവ ഗുരുതരാവസ്ഥയിൽ. ഭാര്യയെയും മക്കളെയും കുത്തിയ ശേഷം ഓടി രക്ഷപെട്ട പ്രതിയെ പിടിക്കാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി മുവാറ്റുപുഴക്കടുത്ത് അയവന ഏനാനലൂർ ഷാപ്പുംപടിക്കടുത്തുള്ള ലക്ഷം വീട് കോളനിയിൽ ഇന്നലെ വൈകുന്നേരം 7 മണിക്കാണ് സംഭവം.

അയവന ഏനാനലൂർ ഷാപ്പുംപടിക്കടുത്തുള്ള ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന കോട്ടപുറത്ത് (മൺകുത്തേൽ) വിശ്വനാഥൻ (50)ആണ് ഭാര്യ ഷീല(45), മക്കളായ വിഷ്ണു(24), വിപിൻ(21) എന്നിവരെ കത്തി കൊണ്ട് കുത്തി യത്തിനു ശേഷം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. വിശ്വനാഥന്റെ കുത്തേറ്റ ഭാര്യ ഷിലയേയും മക്കളായ വിഷ്ണു, വിപിൻ എന്നിവരെ ഉടൻ കോലഞ്ചേരി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഷിലയും ഇളയ മകൻ വിപിന്റെയും ജീവൻ രക്ഷിക്കാനായില്ല. മൂത്തമകൻ വിഷ്ണു അതീവ ഗുരുതരാവസ്ഥയിൽ ഇവിടെ ചികിത്സ യിലാണ്.

ഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്തതിന്റെ പ്രതികാരമായിരുന്നു കൊല. ആനപാപ്പാനായ വിശ്വനാഥൻ പതിവായി മദ്യപിച്ചു വീട്ടിലെത്തുന്നതു ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കെത്തിയത്. മദ്യലഹരിയിലായിരുന്ന വിശ്വനാഥൻ ഭാര്യയെയും മക്കളെയും ആനയെ മെരുക്കാനുപയോഗിക്കുന്ന കത്തികൊണ്ടു കുത്തുകയും വെട്ടുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോൾ വിശ്വനാഥൻ ഓടിപ്പോയി. വെട്ടേറ്റ് ആന്തരികാവയവങ്ങൾ പുറത്തു വന്ന നിലയിൽ വീടിനുള്ളിലായിരുന്നു ഷീലയും വിഷ്ണുവും. വാദ്യ കലാകാരനായ വിപിൻ തൃപ്പൂണിത്തുറ അത്താഘോഷത്തിനു ചെണ്ടകൊട്ടാൻ പോയ ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം. വിഷ്ണു ഡ്രൈവറാണ്.

മിക്കവാറും ദിവസങ്ങളിൽ മദ്യപിച്ചു എത്തുന്ന വിശ്വനാഥൻ വീട്ടിൽ പ്രശനങ്ങൾ ഉണ്ടാകുന്നത് പതിവാണ്. അതിനാൽ ബഹളം സ്ഥിരമായതിനാൽ അയൽപക്കക്കാർ അധികം ശ്രദ്ധിക്കാറില്ല. ഇന്നലെയും സന്ധ്യയോടെ ഇവിടുന്നു ബഹളമുണ്ടായി ടിവി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ തല്ലി തകർത്തിനു ശേഷമാണു വിട്ടിലുള്ളവരെ വിശ്വനാഥൻ കുത്തിയത്. സംഭവസ്ഥലത്തു വീട്ടിലെ ഗൃഹോപകരണങ്ങൾ തകർത്ത രീതിയിലാണ് കടന്നത്. വിശ്വനാഥൻ വീട്ടിൽ നിന്ന് ഇറങ്ങിയത്തിനു ശേഷം അയൽവാസികൾ നോക്കുമ്പോഴാണ് രക്തത്തിൽ കുളിച്ചു ഷിലയും മക്കളായ വിപിനും വിഷ്ണുവും വീടിന്റെ ഹാളിൽ കിടക്കുന്നത് കണ്ടത്.

സംഭവത്തെ കുറിച്ച് അയൽവാസികൾ പറയുന്നത് ഇങ്ങനെയാണ്-പതിവ് പോലെ മദ്യപിച്ചു എത്തിയ വിശ്വനാഥൻ പതിവ് പോലെ പ്രശ്‌നങ്ങൾ ഉണ്ടാക്കി. അകത്തുനിന്ന് ഒച്ചയും ബഹളവും കേട്ടിരുന്നു. 7 മണിയോടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ വിശ്വനാഥനോട് അടുത്ത് താമസിക്കുന്ന സ്ത്രീ എങ്ങോടാണ് എന്ന് ചോദിച്ചപ്പോൾ മക്കൾ തന്നെ തല്ലുമെന്നു പറഞ്ഞു ഓടി. തുടർന്ന് വീട്ടിൽ നോക്കിയപ്പോൾ രക്തത്തിൽ ഭാര്യയും മക്കളും കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും പറയുന്നു. സംഭവം നടന്ന വീടിന്റെ മുൻവശത്ത് രക്തം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു.

കൊല നടത്തിയ ശേഷം വീട് വിട്ട വിശ്വനാഥന്റെ മൊബൈൽ ടവർ കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാൾ പെരുമ്പാവൂരിൽ ഉള്ളതായി സിഗ്‌നൽ വച്ചുള്ള പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ആന പാപ്പാൻ ആയി ജോലി ചെയ്തിരുന്ന വിശ്വനാഥൻ ആന കത്തി കൈയിലുള്ള ആളാണ്. ഇയാൾ ഭാര്യയെയും മക്കളെയും കുത്താൻ ഉപയോഗിച്ചത് ആന കത്തിയാണ് എന്ന് സംശയമുണ്ടെന്നും വലിയ ആഴത്തിലുള്ള മുറിവാണ് മുന്ന് പേരുടെയും ശരീരത്തിൽ ഉണ്ടായിരുന്നതെന്നും അയൽവാസികളിൽ ചിലർ മറുനാടൻ മലയാളിയോട് പറഞ്ഞു. മുവാറ്റുപുഴ സിപിഐ(എം) ഏരിയ സെക്രട്ടറി എം ആർ പ്രഭാകരന്റെ അനുജനാണ് കോല നടത്തിയ വിശ്വനാഥൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP