Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാട്രിമോണി സൈറ്റിൽ നിന്നെത്തിയ വിവാഹാലോചന; നിശ്ചയത്തിന് ശേഷം ഫോൺ വിളിയും സൗഹൃദവും ശക്തമായി; കോളേജിൽ കാണാൻ എത്തിയ കിരൺ ഭാവി വധുവിന്റെ സൗഹൃദങ്ങളെ പോലും സംശയിച്ചു; താലികെട്ടിന് മുമ്പും മർദ്ദനം

മാട്രിമോണി സൈറ്റിൽ നിന്നെത്തിയ വിവാഹാലോചന; നിശ്ചയത്തിന് ശേഷം ഫോൺ വിളിയും സൗഹൃദവും ശക്തമായി; കോളേജിൽ കാണാൻ എത്തിയ കിരൺ ഭാവി വധുവിന്റെ സൗഹൃദങ്ങളെ പോലും സംശയിച്ചു; താലികെട്ടിന് മുമ്പും മർദ്ദനം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മാട്രിമോണിയൽ സൈറ്റിലൂടെ വന്ന വിവാഹ നിശ്ചയം. കല്യാണം ഉറപ്പിച്ചപ്പോൾ തന്നെ ഫോൺ വിളി തുടങ്ങി. പിന്നെ കറക്കവും. ഇതിനിടെ തന്നെ മർദ്ദനം തുടങ്ങിയ കല്ലാണ ചെറുക്കൻ. ശാസ്താം കോട്ടയിലെ വിസ്മയയുടെ മരണത്തിന് പിന്നിൽ ഭർത്താവും മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിന്റെ ക്രൂരത തന്നെയായിരുന്നു. ഒന്നും തുടക്കത്തിൽ ആരോടും വിസ്മയ പറഞ്ഞില്ല. അറിഞ്ഞപ്പോൾ വിവാഹ മോചനത്തിന് വിസ്മയയുടെ കുടുംബം മുൻകൈയെടുത്തു. ഈ സമയം പ്രണയം നടിച്ച് അവൻ വീണ്ടുമെത്തി. അങ്ങനെ വീട്ടിലേക്ക് തിരികെ കൊണ്ടു പോയി. പിന്നെ നിലമേലിലെ അച്ഛനും അമ്മയും സഹോദരനും അറിയുന്നത് വിസ്മയയുടെ മരണമാണ്.

വിവാഹത്തിനു മുൻപു തന്നെ വിസ്മയയെ കിരൺ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വിസ്മയയുടെ അമ്മ സജിത വി.നായർ പറയുന്നു. വിവാഹനിശ്ചയത്തിനു ശേഷം വിസ്മയ പഠിക്കുന്ന കോളജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞു വിവാഹത്തിനു മുൻപു തന്നെ വിസ്മയയെ കിരൺ മർദിച്ചിരുന്നു. അടുത്തസമയത്തു മാത്രമാണ് ഇക്കാര്യം മകൾ പറഞ്ഞതെന്നും സജിത പറഞ്ഞു. അപ്പോഴേക്കും എല്ലാം വൈകിയിരുന്നു. ഒന്നും തുടക്കത്തിൽ വിസ്മയ വീട്ടിൽ പറഞ്ഞിരുന്നില്ല.

കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് വീട്ടിൽ വന്നു വഴക്കുണ്ടാക്കിയിട്ടുണ്ട്. അന്നു വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞു. വിവാഹത്തിന് ഞങ്ങൾ കിരണിനെ അണിയിച്ച മാല ഊരി എറിഞ്ഞു. ഞങ്ങളുടെ മുന്നിലിട്ടു വിസ്മയയെയും തടസ്സം പിടിച്ച സഹോദരൻ വിജിത്തിനെയും മർദിച്ചു. നാട്ടുകാർ കൂടിയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയിൽ വച്ചു പിടികൂടി. മദ്യലഹരിയിൽ അന്നു പൊലീസിനെയും ആക്രമിച്ചു. ഇത് കേസായി. പക്ഷേ അതും വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു വിസ്മയയുടെ കുടുംബത്തിന്. വിസ്മയയുടെ നിർബന്ധം കാരണമായിരുന്നു അത്.

കിരണിന്റെ ഒരു മേലുദ്യോഗസ്ഥനാണ് ചർച്ചയ്ക്കു വന്നത്. വിസ്മയയുടെ അച്ഛന്റേയും സഹോദരന്റേയും മുന്നിൽ വച്ച് അവനെ ഉദ്യോഗസ്ഥൻ ശകാരിച്ചു. മാപ്പു നൽകണമെന്ന് അഭ്യർത്ഥിച്ചെങ്കിലും തീരുമാനം നിങ്ങളാണ് എടുക്കേണ്ടതെന്നു പറഞ്ഞു. കേസുമായി മുന്നോട്ടുപോകാനായിരുന്നു നിശ്ചയിച്ചത്. അപ്പോൾ വിസ്മയ സഹോദരൻ വിജിത്തിനോട് പറഞ്ഞു: ''ജോലി കളയേണ്ട ചേട്ടാ. നമ്മളായിട്ട് ആ വീട്ടിലെ വരുമാനം കളയണ്ട. ഞാനിനി ആ വീട്ടിലേക്കു പോകുന്നില്ല.'-ഇതായിരുന്നു ആ വാക്കുകകൾ.

ഇതു കേട്ടാണ് നിയമനടപടികൾ വേണ്ടന്നു വയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് സഹോദരൻ വിജിത്ത്.വി. നായർ പറഞ്ഞു. അന്നത്തെ ഒത്തുതീർപ്പാണ് വിസ്മയയുടെ മരണത്തിൽ കലാശിച്ചതെന്ന ദുഃഖത്തിലാണ് ഇന്ന് വിജിത്ത്, പിന്നീട് കുറേക്കാലം വിസ്മയ തങ്ങൾക്കൊപ്പം തന്നെ കഴിഞ്ഞുവെന്നും അമ് സജിത പറയുന്നു. ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹ മോചനം തേടാമെന്നും തീരുമാനിച്ചു. ഇതിനായി മാർച്ച് 25ന് സമുദായനേതാക്കൾ ഇടപെട്ടു ചർച്ച നിശ്ചയിച്ചു. ഇതറിഞ്ഞു കിരൺ വിസ്മയയെ വീണ്ടും ഫോൺ ചെയ്തു തുടങ്ങി. തന്റെ ജന്മദിനത്തിനു മുൻപ് വീട്ടിൽ തിരിച്ചു വന്നില്ലെങ്കിൽ ഇനി ഒരിക്കലും വരേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജിൽ പോയ വിസ്മയ, കിരൺ അവിടെ ചെന്നു വിളിച്ചപ്പോൾ ഒപ്പം പോയത്.

അങ്ങോട്ടേക്കു വീണ്ടും പോയ ശേഷം എന്നെ മാത്രമേ വിളിച്ചിരുന്നുള്ളൂ. അതിനും കിരൺ പ്രശ്‌നമുണ്ടാക്കി. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിച്ചു. എന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അടുത്തിടെയായി അവളുടെ വിഷമങ്ങൾ കൂട്ടുകാരികളോടാണ് കൂടുതലായി പറഞ്ഞിരുന്നത്. ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി എന്നോട് അവൾ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കിൽ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി സജിത പറയുന്നു.

പരീക്ഷയെഴുതാൻ കോളജിൽ പോയ വിസ്മയയെ കിരൺ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും വിവരങ്ങൾ അച്ഛനെയും എന്നെയും അറിയിക്കാതിരിക്കാൻ വിസ്മയയുടെ ഫോണിൽ ഞങ്ങളുടെ ഫോൺ നമ്പരുകൾ അയാൾ ബ്ലോക്ക് ചെയ്തതായും സഹോദരൻ വിജിത്ത് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ സഹോദരി വിഷമിക്കുന്ന സമയത്താണ് എന്റെ വിവാഹം നടക്കുന്നത്.

അതുകൊണ്ട് സ്ത്രീധനം ഒഴിവാക്കാൻ എന്റെ വിവാഹസമയത്ത് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു. എന്റെ വിവാഹം അച്ഛനും അമ്മയും ചേർന്ന് കിരണിന്റെ വീട്ടിൽപോയി വിളിച്ചെങ്കിലും ആരും വന്നില്ല വിജിത്ത് പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP