Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഴിവിട്ട പോക്കുകണ്ടപ്പോൾ പലരുടെയും ഉപദേശപ്രകാരം പ്രാർത്ഥിച്ച് നന്നാവാൻ വിട്ടു; നന്നാക്കാൻ വിട്ടത് അബദ്ധമായെന്ന് പിതാവ് തിരിച്ചറിഞ്ഞത് വിസ തട്ടിപ്പ് കേസിൽ മകൻ പിടിയിലായപ്പോൾ; സിംഗപ്പൂരിൽ നഴ്‌സിങ് ജോലിക്കായി യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ച യുവാവ് പിടിയിൽ; ആറുമാസമായി മുങ്ങി നടന്ന രാജേഷ് രാജൻ ആചാരി പണം ഉപയോഗിച്ചിരുന്നത് ആർഭാട ജീവിതത്തിന്

വഴിവിട്ട പോക്കുകണ്ടപ്പോൾ പലരുടെയും ഉപദേശപ്രകാരം പ്രാർത്ഥിച്ച് നന്നാവാൻ വിട്ടു; നന്നാക്കാൻ വിട്ടത് അബദ്ധമായെന്ന് പിതാവ് തിരിച്ചറിഞ്ഞത് വിസ തട്ടിപ്പ് കേസിൽ മകൻ പിടിയിലായപ്പോൾ; സിംഗപ്പൂരിൽ നഴ്‌സിങ് ജോലിക്കായി യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ച യുവാവ്  പിടിയിൽ; ആറുമാസമായി മുങ്ങി നടന്ന രാജേഷ് രാജൻ ആചാരി പണം ഉപയോഗിച്ചിരുന്നത് ആർഭാട ജീവിതത്തിന്

പ്രകാശ് ചന്ദ്രശേഖർ

തിരുവല്ല: സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. കിട്ടിയ പണം കൊണ്ട് ഇയാൾ ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു. പരാതികൾ ഏറിയതോടെ ആറമാസമായി മുങ്ങി നടന്ന ഇയാളെ കഴിഞ്ഞ ദിവസം നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിലാണ് രാജേഷ് രാജൻ ആചാരി. ചെങ്ങന്നൂർ വെൺമണിയിൽ നടുവത്തുമുറി തെക്കേതിൽ വീട്ടിൽ രാജേഷ് വിസവാഗ്ദാനം ചെയ്ത് 40 ഓളം പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ചതായാണ് പ്രാഥമിക വിവരം.

വാട്‌സാപ്പിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് സന്ദേശങ്ങൾ അയച്ച് ആളെ കുരുക്കുകയായിരുന്നു പതിവ്. മുഖ്യമായും സിംഗപ്പൂരിലേക്ക് നഴ്‌സിങ് ജോലിക്കായി യുവതികളെ റിക്രൂട്ട് ചെയ്യാനാണ് വിസ വാഗ്ദാനം ചെയ്തിരുന്നത്. സിംഗപ്പൂർ ചങ്കി വിമാനത്താവളത്തിൽ സ്റ്റോർ കീപ്പർ, മൗണ്ട് എലിസബത്ത് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സ്, എന്നിങ്ങനെ ജോലി വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും പണം പിടുങ്ങിയത്. 35,000 മുതൽ ഒരുലക്ഷം വരെയാണ് പലരിൽ നിന്നായി വാങ്ങിയത്.

തിരുവല്ല പൊലീസ് സ്റ്റേഷനിൽ രാജേഷ് രാജൻ ആചാരിക്കെതിരെ മൂന്നുകേസാണ് രജിസ്റ്റർ ചെയ്തത്്. ഇതിൽ ഒരുകേസ് കോയിപ്പുറം സ്റ്റേഷനിലേക്ക് മാറ്റി. തിരുവല്ല സ്റ്റേഷനിൽ പരാതി നൽകിയവരിൽ നഴ്‌സിങ് ജോലിക്കായി പരിശ്രമിച്ച രണ്ടുയുവതികളും ഉൾപ്പെടുന്നു. 30,000 രൂപയാണ് ആദ്യഗഡുവായി ഇവർ യുവതികളിൽ നിന്നുവാങ്ങിയത്. പിന്നീട് മെഡിക്കൽ എടുക്കാനാണെന്ന് പറഞ്ഞ് 5000 രൂപയും വാങ്ങി. ആളും തരവും നോക്കിയാണ് പണം ആവശ്യപ്പെടുക. 35,000 ആദ്യഗഡുവായി വാങ്ങുന്ന ആളോട് എല്ലാറ്റിനും കൂടി ഒന്നരലക്ഷത്തോളം ആകുമെന്നുപറയും. ഇതിനുള്ള സമ്മതപത്രം ഒപ്പിട്ട് വിശ്വാസം ആർജ്ജിക്കുകയും ചെയ്യും. വാചകമടിച്ച് ആരെയും വീഴ്‌ത്തുന്നതുകൊണ്ട് സംശയം തോന്നുകയുമില്ല.

തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് ഇയാൾ ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു. മുന്തിയ ഹോട്ടലുകളിലെ താമസമടക്കം കിട്ടുന്ന പണം ചെലവാക്കുന്നതായിരുന്നു ശീലം. കൂടുതൽ പേർ പണം തിരികെ ചോദിച്ചുതുടങ്ങിയതോടെ, ഇയാൾ മുങ്ങി. വഴിവിട്ട ജീവിതം നയിക്കുന്നത് കണ്ട് രാജേഷിനെ നേർവഴിക്ക് നയിക്കാൻ പലവഴികളും നോക്കിയതായി പിതാവ് പൊലീസിന് മൊഴി നൽകി. പ്രാർത്ഥിച്ചാൽ നന്നാവും എന്ന ചിലരുടെ ഉപദേശപ്രകാരം പെന്തകോസ്തിൽ ചേർത്തു. എന്നാൽ നന്നാക്കാനായി നോക്കിയത് അബദ്ധമായി എന്നാണ് പിതാവ് പറയുന്നത്. ഏതായാലും ആറ് മാസമായി ഒരുവിവരവുമില്ലാതിരുന്ന ഇയാളെ പരാതിക്കാരുടെ കൂട്ടായ ശ്രമത്തിൽ പിടികൂടുകയായിരുന്നു. വഞ്ചനാക്കുറ്റത്തിനാണ് തിരുവല്ല പൊലീസ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP