Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജർമൻ വിസ നൽകാമെന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; പറഞ്ഞ കലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെയാണ് പണം നൽകിയവർ പരാതിയുമായി രംഗത്തുവന്നു; ഒഴിവു കഴിവുകൾ പറഞ്ഞു പിടിച്ചു നിന്ന ശേഷം അമേരിക്കയിലേക്ക് മുങ്ങാൻ ശ്രമം; മുംബൈയിൽ എമിഗ്രേഷൻ വിഭാഗം പിടികൂടിയ റിഷികേശിന് ഇരകളായത് കൂടുതൽ പേരുണ്ടോ എന്ന് അന്വേഷണം

ജർമൻ വിസ നൽകാമെന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; പറഞ്ഞ കലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെയാണ് പണം നൽകിയവർ പരാതിയുമായി രംഗത്തുവന്നു; ഒഴിവു കഴിവുകൾ പറഞ്ഞു പിടിച്ചു നിന്ന ശേഷം അമേരിക്കയിലേക്ക് മുങ്ങാൻ ശ്രമം; മുംബൈയിൽ എമിഗ്രേഷൻ വിഭാഗം പിടികൂടിയ റിഷികേശിന് ഇരകളായത് കൂടുതൽ പേരുണ്ടോ എന്ന് അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊരട്ടി: വിസാ തട്ടിപ്പ് പതിവായി കേരളത്തിൽ നിന്നും വീണ്ടുമൊരു തട്ടിപ്പു വാർത്ത കൂടി പുറത്തുവരുന്നു. ജർമനിയിൽ നഴ്സിങ് പഠനത്തിന് വിസ വാഗ്ദാനംചെയ്ത് വിദ്യാർത്ഥിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ ആളെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേയാണ് പിടികൂടിയത്. മുംബൈ വിമാനത്താവളത്തിൽവച്ചാണ് പ്രതിയെ അറസ്റ്റുചെയ്തത്. മേലൂർ കരുവാപ്പടി നന്ദീവരം വീട്ടിൽ റിഷികേശി (29)നെയാണ് കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കൊരട്ടി സ്വദേശിനിയായ പെൺകുട്ടിയിൽനിന്ന് ഇയാൾ 13 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കൂടുതൽ പേരെ കബളിപ്പിച്ചോ എന്നും സംശമുണ്ട്. കേസിലെ മറ്റൊരു കണ്ണിയായ ഗ്രേസി മത്തായി നേരത്തേ പിടിയിലായിരുന്നു. മറ്റൊരു പ്രതിയും ഇയാളുടെ അമ്മയുമായ ഉഷാ വർമയ്ക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

ഓഫറിങ് ലെറ്റർ, ഡോക്യുമെന്റേഷൻ, ഹെൽത്ത് ഇൻഷുറൻസ് എന്നിങ്ങനെ ആവശ്യങ്ങൾ പറഞ്ഞാണ് പ്രതികൾ തട്ടിപ്പിനിരയായവരിൽനിന്ന് പണം കൈപ്പറ്റിയിരുന്നത്. രേഖകൾ ജർമനിയിലെ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിലെയും സർവകലാശാലകളിലേതുമാണെന്ന് പറഞ്ഞാണ് പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നത്. ലഭിച്ച തുക മുഴുവൻ ആർഭാടജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു.

പറഞ്ഞ കലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെയാണ് പണം നൽകിയവർ പരാതിയുമായി രംഗത്തുവന്നത്. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഒഴിവുകൾ പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവർക്കെതിരേ കേസ് നൽകിയെങ്കിലും ഹൈക്കോടതിയിൽനിന്ന് ഉപാധികളോടെ ജാമ്യം നേടി. എന്നാൽ, ഈ കാലയളവിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് നാടുവിടാനായിരുന്നു ഇവരുടെ പദ്ധതി.

ചാലക്കുടി കോടതിയിൽ ഇവർക്കെതിരേ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം മുംബൈയിൽനിന്ന് അമേരിക്കയിലേക്ക് കടക്കാൻ വിമാനത്താവളത്തിലെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

ചാലക്കുടി പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരേ നിലവിൽ കേസുണ്ട്. എസ്‌ഐ.മാരായ സി.എസ്. സൂരജ്, ഷാജു എടത്താടൻ, എം വി സെബി, സീനിയർ സി.പി.ഒ.മാരായ എം. മനോജ്, നിധീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP