Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സെയ്ദ് മുഹമ്മദും സിബിൻ ജോസും ജീവിച്ചത് ഭാര്യാഭർത്താക്കന്മാരായി; സിബിൻജോസ് വീടിന പുറത്തിറങ്ങുന്നത് താലി കഴുത്തിലണിഞ്ഞ്; സ്വവർഗ്ഗ വിവാഹിതർ തട്ടിപ്പുപണം കൊണ്ട് നയിച്ചത് ആർഭാട ജീവിതം

മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സെയ്ദ് മുഹമ്മദും സിബിൻ ജോസും ജീവിച്ചത് ഭാര്യാഭർത്താക്കന്മാരായി; സിബിൻജോസ് വീടിന പുറത്തിറങ്ങുന്നത് താലി കഴുത്തിലണിഞ്ഞ്; സ്വവർഗ്ഗ വിവാഹിതർ തട്ടിപ്പുപണം കൊണ്ട് നയിച്ചത് ആർഭാട ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കേസിലെ പ്രതികളായ മലേഷ്യ സ്വദേശി സെയ്ദ് മുഹമ്മദും (29) തമിഴ്‌നാട് കന്യാകുമാരി സ്വദേശി സിബിൻ ജോസും (24) ജീവിച്ചത് ഭാര്യഭർത്താക്കന്മാരായി. സ്വവർഗാനുരാഗികളായ ഇവർ തട്ടിപ്പു പണം ഉപയോഗിച്ച് ആർഭാട ജീവിതമാണ് നയിച്ചു പോന്നതും. രണ്ട് വർഷം മുമ്പാണ് ഇവർ വിവാഹം കഴിച്ചത്. അന്ന് മുതൽ കോട്ടയം പൊൻകുന്നത്തെ വാടക വീട്ടിൽ ഭാര്യാഭർത്താക്കന്മാരെ പോലെ കഴിഞ്ഞു വരികയായിരുന്നു.

ആർഭാട ജീവിതം നയിക്കാൻ വേണ്ടിയാണ് ഇവർ തൊഴിൽ തട്ടിപ്പിലേക്ക് നീങ്ങിയതെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ലക്ഷങ്ങൾ മുടങ്ങി വീട് വാങ്ങാൻ വേണ്ടിയാണ് ഇവർ തട്ടിപ്പുപണം ഉപയോഗിച്ച്ത്. പൊൻകുന്നത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട് 25 ലക്ഷത്തിന് വാങ്ങാൻ അഡ്വാൻസ് നൽകിയെന്നും വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തിയെന്നും അവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മലേഷ്യൻ സ്വദേശിയായ സെയ്ദ് മുഹമ്മദ്, മഹേഷ് എന്ന പേരിലാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്. സെയ്ദ് മുഹമ്മദിന്റെ വാടക കാർ ഓടിച്ചിരുന്നത് സിബിൻ ജോസായിരുന്നു. സിബിൻ ജോസിന്റെ കഴുത്തിൽ സെയ്ദ് മുഹമ്മദ് കെട്ടിയ താലിയും ഉണ്ട്. തങ്ങൾ പ്രണയത്തിലായെന്നും ഒടുവിൽ സിബിനെ താൻ വിവാഹം കഴിച്ചെന്നുമാണ് സെയ്ദ് മുഹമ്മദ് തന്നെ പലരോടായി പറഞ്ഞിട്ടുണ്ട ്.

രണ്ടു വർഷത്തോളം ജോലിയൊന്നും ഇല്ലായിരുന്നിട്ടും ഇവർ ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യഭർത്താക്കന്മാരെപ്പോലെയാണ് ടൗണിൽ സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്നത്. ഇടയ്ക്കിടെ ഇവർ പിണങ്ങുകയും തെരുവിൽ വഴക്കിടുകയും ചെയ്തിരുന്നു. കൺസ്യൂമർ ഫെഡിന്റെ പൊൻകുന്നം ഡിപ്പോയിൽ നിന്ന് 18 ലക്ഷം രൂപ കവർന്ന കേസ് അന്വേഷിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ആരാണ്, എന്താണ് എന്നൊക്കെ പൊലീസ് അന്വേഷിച്ചു വന്നപ്പോഴേക്കും ഇരുവരും തമിഴ്‌നാട്ടിലെ കമ്പത്തേക്ക് കടന്നു. അതറിഞ്ഞ പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇരുവരെയും കമ്പത്തുനിന്ന് പൊക്കി. ചോദ്യം ചെയ്തപ്പോഴാണ് ഇവർക്ക് പതിനെട്ടു ലക്ഷത്തിന്റെ കവർച്ചയുമായി ബന്ധമില്ലെന്ന് അറിഞ്ഞത്.

അപ്പോൾ പിന്നെ എന്തിന് ഒളിവിൽ പോയെന്നായി പൊലീസ് ചോദിച്ചു. ഇതോടെയാണ് വിസ തട്ടിപ്പിന്റെ കഥ പുറത്തുവന്നത്. മലേഷ്യയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്നു പറഞ്ഞ് ഇവർ പൊൻകുന്നം സ്വദേശി ഗിരീഷിൽ നിന്ന് പണം വാങ്ങിയിരുന്നു. ജോലി ലഭിക്കാതെ വന്നതോടെ ഗിരീഷ് പൊലീസിൽ പരാതി നൽകി. ഈ വിവരം അറിഞ്ഞാണ് സ്ഥലം വിട്ടതെന്നാണ് പൊലീസിനോട് പറഞ്ഞത്. അങ്ങനെ ഇരുവരെയും പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവർ പൊൻകുന്നത്ത് താമസിച്ചിരുന്ന വാടകവീട് പൊലീസ് പരിശോധിച്ചപ്പോൾ അവിടെ നിന്ന് ഏഴ് പാസ്‌പോർട്ടുകളും 21,600 രൂപയും മലേഷ്യൻ കറൻസിയും കണ്ടെടുത്തു. മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴു പേരിൽ നിന്നായി 5.25 ലക്ഷം രൂപ ഇവർ കൈക്കലാക്കിയെന്നാണ് കേസ്. ഇതിനിടയിൽ സിബിൻ ജോസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മലേഷ്യയിൽ നിന്ന് 17 ലക്ഷത്തിലധികം രൂപ എത്തിയതായി പൊലീസ് കണ്ടെത്തി. മൂന്നു ബാങ്കുകളിൽ ഇയാൾക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. എന്നാൽ ഭർത്താവായ സെയ്ദ് മുഹമ്മദിന് ബാങ്ക് അക്കൗണ്ട് ഇല്ലത്രേ. മതിയായ രേഖകളില്ലാതെയാണ് മലേഷ്യൻ പൗരനായ സെയ്ദ് മുഹമ്മദ് ഇവിടെ താമസിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടും ഇയാൾ ഇവിടെ മഹേഷ് എന്ന പേരിൽ വിലസുകയായിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP