Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തുകൊലപ്പെടുത്തിയ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി; പശ്ചിമബംഗാളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത് രണ്ട് മണിക്കൂറോളം; സ്ഥിതി​ഗതികൾ ശാന്തമാക്കാൻ സുരക്ഷാസേനയും രം​ഗത്ത്

പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തുകൊലപ്പെടുത്തിയ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി; പശ്ചിമബംഗാളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത് രണ്ട് മണിക്കൂറോളം; സ്ഥിതി​ഗതികൾ ശാന്തമാക്കാൻ സുരക്ഷാസേനയും രം​ഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തുകൊലപ്പെടുത്തിയ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പശ്ചിമബം​ഗാളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പശ്ചിമബംഗാളിലെ കാലാഗഞ്ചിലാണ് സംഭവം. ഗ്രാമത്തിലെ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നടത്തിയ പ്രതിഷേധമാണ് ആക്രമാസക്തമായത്. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. കൊൽക്കത്തയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ചോപ്രയിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധക്കാരെ ലാത്തി ചാർജും കണ്ണീർ വാതകവും ഉപയോഗിച്ച് പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചതിനെത്തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് മണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നതയാണ് റിപ്പോർട്ടുകൾ. പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങളും സർക്കാർ ബസുകളും അഗ്നിക്കിരയാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. സുരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പത്താം ക്ലാസ് പരീക്ഷ പാസായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പെൺകുട്ടിയെ കാണാതായ വാർത്ത പുറത്ത് വന്നതിനു പിന്നാലെ, വീട്ടുകാർ നടത്തിയ തെരച്ചിലിൽ മരത്തിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ഏറ്റുമുട്ടൽ രണ്ട് മണിക്കൂറോളം നീണ്ടുനിന്നതായാണ് റിപ്പോർട്ടുകൾ. തുടർന്ന് നാട്ടുകാർ പിരിഞ്ഞുപോയെങ്കിലും പിന്നീട് വീണ്ടും കൂട്ടമായെത്തി അമ്പും വില്ലും ഉപയോഗിച്ച് പൊലീസിന് നേരെ ആക്രമണം സംഘടിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട പത്താം ക്ലാസ് പരീക്ഷ പാസായിരുന്നു. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഒരു മരത്തിന്റെ ചുവട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP