Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും

അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിലെ സൈബർ പോരാളിയാണ് ഷിഹാബ് അമൻ. ഡിവൈഎഫ് ഐയുടെ താനൂർ മേഖലാ സെക്രട്ടറി. മുമ്പ് സിറാജിൽ മാധ്യമ പ്രവർത്തകനുമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെതിരെ ഷിഹാബ് ഇട്ട പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ പുതിയ വില്ലൻ. വിനു വി ജോണിനെതിരെ സ്വന്തം പേജിൽ ഷിഹാബ് ഇട്ടതും തീർത്തും അടിസ്ഥാന രഹിതമായ ആരോപണമാണ്. അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി-ഇതായിരുന്നു ആ പോസ്റ്റ്. ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ ചിത്രം സഹിതമായിരുന്നു ഈ തെറ്റിധരിപ്പിക്കൽ വാർത്ത. ഇത് ശ്രദ്ധയിൽ പെട്ടതോടെ ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വിനു വി ജോൺ. സിപിഎമ്മിന്റെ കടുത്ത അനുയായിയാണ് പോസ്റ്റ് ഇട്ട ഷിഹാബ് എന്ന് ഏഷ്യാനെറ്റ് ന്യൂസും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഡിവൈഎഫ്‌ഐ താനൂർ ബ്ലോക്ക് കമ്മിറ്റിയിലെ പ്രധാന നേതാവാണ് ഷിഹാബ് അമൻ. ആലപ്പുഴയിലെ ക്യാമ്പിൽ ഓമനക്കുട്ടൻ എന്ന സഖാവ് വിവാദത്തിൽ കുടുങ്ങിയിരുന്നു. ഓമനകുട്ടൻ ക്യാമ്പിൽ പിരിവ് നടത്തിയെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസിലും എത്തിയിരുന്നു. ഇത് പിന്നീട് തെറ്റാണെന്നും ഓമനക്കുട്ടൻ ശരിയാണെന്നും തെളിഞ്ഞു. ഇതു സംബന്ധിച്ച് പ്രചരിച്ച വീഡിയോയായിരുന്നു എല്ലാത്തിനും കാരണം. ഇതുമായി ബന്ധപ്പെട്ട കളിയാക്കിലനാണ് വിനു വി ജോണിനെതിരെ പോസ്റ്റിട്ടതെന്ന് വരുത്താനാണ് ശ്രമം. കേസും അറസ്റ്റുമെല്ലാം സംഭവിക്കുമെന്ന് വന്നപ്പോഴായിരുന്നു ഈ പുതിയ വിശദീകരണം സിപിഎം സൈബർ സഖാക്കൾ തന്നെ പ്രചരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് വ്യാജ വാർത്ത കൊടുക്കാമെങ്കിൽ ഞങ്ങൾക്കും കൊടുക്കാമെന്നാണ് ഇവർ പറഞ്ഞു വയ്ക്കുന്നത്. എന്നാൽ ഷിഹാബ് അമ്മന്റെ പോസ്റ്റിൽ ഇതൊന്നും പറയുന്നുമില്ല.

Stories you may Like

വിനു വി ജോണിന്റെ പടവുമായുള്ള വ്യാജ ആരോപണത്തിന് താഴെ അതെപ്പോ എന്ന കമന്റ് എത്തുന്നുണ്ട്. ങേ... അപ്പം ഞാൻ ഉറക്കത്തിൽ കണ്ടത് ശരിയല്ലേ..? എന്നാ മാപ്പുമില്ല ഒരു കോപ്പുമില്ല -എന്നാണ് ഡിവൈഎഫ്‌ഐ നേതാവ് ഇതിന് നൽകുന്ന മറുപടി. വാർത്ത തെറ്റല്ല എന്നു തെളിയിക്കേണ്ടത് ഈ നാറി വിനു ആണല്ലോ അല്ലെ എന്ന് മറ്റൊരു ചോദ്യം. മുൻ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഈ വാർത്തയിൽ ഞാൻ ഉറച്ചു നിൽക്കുന്നു...! മാത്രമല്ല; മുഖ്യശിക്ഷക് ശാഖയിൽ വൈകുന്നേരം കബഡി കളിച്ചോണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യേനെ കേറിപ്പിടുത്തം... അതുമാത്രമല്ല; സത്യായിട്ടും ഞാനിത് ഉച്ചയുറക്കത്തിൽ കണ്ടതുമാണ് ??-ഇങ്ങനേയും ഷിബാബ് കുറിക്കുന്നുണ്ട്. ഇവനെ പോലെയുള്ള ചെറ്റക്കൾ വിചാരിച്ചാൽ പോലും തകർക്കാൻ പറ്റുന്ന ഒന്നല്ല സിപിഐഎം എന്ന പ്രസ്ഥാനത്തെ അത് ലക്ഷകണക്കിന് ഓമനകുട്ടമാർ ഉള്ള പാർട്ടിയാണ് ????????-ഇതാണ് മറ്റൊരു കമന്റ്. ഏതായാലും വിഷയം പൊലീസിന് മുമ്പിൽ എത്തിക്കാനാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ തീരുമാനം.

അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി എന്നത് തീർത്തും അപകീർത്തിപരമാണ്. മുഖ്യമന്ത്രിക്കും മറ്റും ഇത്തരത്തിൽ പരാതി എത്തുമ്പോൾ കേസെടുക്കുക പതിവാണ്. സിപിഐ സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിച്ചതിനും കേസെടുത്തു. ഈ സാഹചര്യത്തിൽ വിനു വി ജോൺ പരാതി കൊടുത്താൽ അതും പൊലീസിന് ഗൗരവത്തോടെ എടുക്കേണ്ടി വരും. എങ്കിലും ജാമ്യമുള്ള വകുപ്പുകൾ അനുസരിച്ച് കേസെടുക്കാനാകും ശ്രമിക്കുക. അതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യില്ല. അതിരുവിട്ട പ്രതികരണങ്ങൾ പാടില്ലെന്ന് സിപിഎം നേതൃത്വം സൈബർ സഖാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. ലോക്‌സഭയിലെ തോൽവിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. കുറച്ചു കാലം വെറുതെ ഇരുന്നവർ വീണ്ടും വ്യാജ സന്ദേശങ്ങളുമായി നിറയുമ്പോൾ വെട്ടിലാകുന്നത് സിപിഎമ്മും കൂടെയാണ്. ഏഷ്യാനെറ്റ് ന്യൂസ് അവറിൽ സർക്കാരിനെതിരായ വാർത്തകൾ പലതും വിനു വി ജോൺ ചർച്ചയാക്കാറുണ്ട്. നിശത വിമർശനവും നടത്തും. ഇതാണ് സൈബർ സഖാക്കൾക്ക് വിനു വി ജോൺ ശത്രുവായി മാറിയത്.

നിലവിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താമുഖം എന്ന് വിളിക്കാവുന്ന അവതാരകനാണ് വിനു വി ജോൺ. വിനു വി ജോൺ അവതരിപ്പിക്കുന്ന ന്യൂസ് അവറിന് ഇഷ്ടക്കാരെന്ന പോലെ നിരവധി ശത്രുക്കളുമുണ്ട്. സിപിഎം പ്രതിസ്ഥാനത്ത് നിൽക്കുന്ന വിഷയങ്ങളിൽ യാതൊരു വിധ ദയാ-ദാക്ഷീണ്യവും കാട്ടാതെയുള്ള ഏകപക്ഷീയമായ ആക്രമണങ്ങൾ വിനു നടത്തുന്നു എന്നൊരു ആക്ഷേപമുണ്ട്. ഇത് ഓൺലൈൻ സഖാക്കളുടെ പൊതു ശത്രുവായി വിനുവിനെ മാറ്റുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിലെ മറ്റ് അവതാരകരേക്കാളും വിനു വി ജോൺ നയിക്കുന്ന ന്യൂസ് അവറിന് കാഴ്ചക്കാർ കൂടുതലാണ്. സർക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷമയ ആക്രമണം ഓൺ എയറിൽ വിനു നടത്താറുണ്ട്. അതാസ്വദിക്കാൻ സിപിഎം-സർക്കാർ വിരുദ്ധരും വിനുവിനെ തെറി വിളിക്കാനെങ്കിലും സഖാക്കളും ന്യൂസ് അവർ കാണാനിരിക്കുകയും ചെയ്യും. തന്റ ട്വിറ്റർ അക്കൗണ്ടിലൂടെ സിപിഎമ്മിനെതിരെ പരിഹാസവുമായി വിനു വി ജോൺ നടത്തിയത്.

ത്രിപുരയിൽ നേരിട്ട പരാജയത്തിലാണ് സിപിഎമ്മിനെ പരിഹസിച്ച് അദ്ദേഹം രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു 'ദേശീയ വിഷയമാണെങ്കിൽ മാത്രം ചർച്ചയ്ക്കു വിളിച്ചാൽ മതി എന്ന് മുന്നറിയിപ്പ് തന്നിട്ടുള്ള യുവനേതാവുണ്ട്. ദേശീയം കേരളത്തിലേക്ക് ചുരുങ്ങിയ നിലയ്ക്ക് ഇനി അദ്ദേഹം വരുമായിരിക്കും' ഇതായിരുന്നു വിനു വി ജോണിന്റെ ട്വീറ്റ്. ഇങ്ങനെ പലപ്പോഴും വിനു സിപിഎമ്മിനെ കടന്നാക്രമിച്ചിട്ടുണ്ട് പഠിച്ചിരുന്ന കോളെജുകളിൽ ഏതെങ്കിലും പാർട്ടികൾക്കായി രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുണ്ടോ എന്ന് തെളിയിക്കാൻ വിനു.വി.ജോൺ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിലും സൈബർ സഖാക്കൾക്ക് പരാജയം നേരിട്ടിരുന്നു. രാഷ്ട്രീയമില്ലാതെ അസോസിയേഷൻ സെക്രട്ടറിയായി വിനുവിന് ചുമതല കൊടുത്ത ഫോട്ടോയാണ് സൈബർ ലോകത്ത് പ്രചരിക്കപ്പെടുന്നത്. ഈ ഫോട്ടോ പ്രചരിപ്പിച്ച് വിനുവിന് കോൺഗ്രസ് രാഷ്ട്രീയമുണ്ടായിരുന്നു എന്ന് തെളിയിക്കാനാണ് സൈബർ സഖാക്കൾ ശ്രമിച്ചത്. ഇതും പൊളിഞ്ഞു.

വിനു രാഷ്ട്രീയക്കാരനാണ് എന്ന് തെളിയിക്കാൻ സഖാക്കൾക്ക് കഴിഞ്ഞാൽ മാധ്യമ പ്രവർത്തനം തന്നെ അവസാനിപ്പിക്കും എന്നാണ് വിനു വെല്ലുവിളി നടത്തിയത്. ഇതിൽ കയറിപിടിച്ച് വിനുവിന്റെ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയുമോ എന്ന തിരച്ചിലിലായിരുന്നു സൈബർ സഖാക്കൾ. ഇതിനു ഒടുവിലാണ് വിനു അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ഒരു ഫോട്ടോ ഇപ്പോൾ സഖാക്കൾ പ്രചരിപ്പിച്ചു. ഈ അസോസിയേഷൻ തിരഞ്ഞെടുപ്പിന് പിന്നിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയമില്ലാതെ തന്നെ ഓരോരുത്തരെ ചുമതലപ്പെടുത്തുന്ന അസോസിയേഷൻ സെക്രട്ടറി ഫോട്ടോയാണ് സഖാക്കൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതിനു ചുവടെ നിരവധി കമന്റുകളും പ്രചരിച്ചു. എന്നാൽ ഇതെല്ലാം കളവാണെന്ന് തെളിഞ്ഞു.

അസോസിയേഷൻ സെക്രട്ടറിയായി വിനു വന്നതിനാൽ ഈ പണി അവസാനിപ്പിക്കുമോ എന്നാണ് സഖാക്കൾ ചോദിക്കുന്ന ചോദ്യം. വിനു വാക്കുപാലിക്കണം, മാധ്യമ പ്രവർത്തനം അവസാനിപ്പിക്കണം, ഏത് പണിയാ നിർത്തുന്നത് തുടങ്ങിയ കമന്റുകളാണ് ഫോട്ടോയിൽ പ്രചരിക്കുന്നത്. എന്നാൽ യാഥ്യാർഥ്യം വ്യത്യസ്തവും. വിനു പഠിച്ചിരുന്ന കോളേജുകളിൽ ഒരു കോളേജിലും രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടില്ല. പക്ഷ കലാമത്സരങ്ങൾ ഏകോപിപ്പിക്കാനും മറ്റും ഡിപ്പോർട്ട്മെന്റുകളിൽ ചിലർക്ക് ചുമതല കൊടുക്കാറുണ്ട്. ഇത്തരം ചുമതലയിൽ വിനു വന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ സഖാക്കൾ പ്രചരിപ്പിച്ചത്. താൻ സഖാക്കൾക്ക് മുൻപിൽ നടത്തിയേ വെല്ലുവിളി ഏതെന്നു പോലും അറിയാത്ത സഖാക്കളാണ് എന്റെ ഫോട്ടോ രാഷ്ട്രീയ പ്രവർത്തകൻ എന്ന രീതിയിൽ പ്രചരിക്കുന്നത്-വിനു വി ജോൺ മറുനാടൻ മലയാളിയോട് അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഞാൻ പറഞ്ഞത് പഠിച്ചിരുന്ന നാലുകോളേജുകളിൽ കാതോലിക്കേറ്റ് കോളെജ്, യൂണിവേഴ്‌സിറ്റി കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ്, ഗവ.ലോ കോളെജ് ഈ ഏതെങ്കിലും കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി എന്ന് തെളിയിക്കാനാണ് വെല്ലുവിളി നടത്തിയത്. അങ്ങിനെ തെളിയിച്ചാൽ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കാം എന്നാണ് പറഞ്ഞത്. ഈ കോളേജുകളിൽ ഞാൻ ഒരു വിദ്യാർത്ഥി സംഘടനയുടെയും നേതാവായിരുന്നില്ല. അത് അവർ തെളിയിക്കട്ടെ. ഡിപ്പാർട്ട്മെന്റുകളിൽ കലാ പ്രവർത്തനം ഏകോപിപ്പിക്കാൻ ആർക്കെങ്കിലും ചുമതല നൽകും. അങ്ങിനെ എനിക്ക് ചുമതല കിട്ടിയിട്ടുണ്ട്.

അപ്പോൾ ഫോട്ടോയും വന്നിട്ടുണ്ടാകും. അതിന് പക്ഷെ രാഷ്ട്രീയ പ്രവർത്തനവുമായി ഒരു ബന്ധവുമില്ല.-ഇതായിരുന്നു വിനു വി ജോണിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് തീർത്തും അടിസ്ഥാന രഹിതമായ പുതിയ ആരോപണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP