Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202205Wednesday

അച്ഛന്റെ കടയ്ക്ക് തീയിട്ട് ശ്രദ്ധമാറ്റി മകളെ കൊന്ന ക്രൂരൻ; സഹ തടവുകാരന്റെ കൈയിൽ മോതിരം കുടുങ്ങിയത് മറയാക്കി സെല്ലിൽ നിന്നും ചാടി; മാനസിക പ്രശ്‌നങ്ങൾ നടിച്ചതും കബളിപ്പിക്കാനുള്ള കള്ളക്കളി; ഫയർഫോഴ്‌സ് പോയിട്ടും സെൽ പൂട്ടാത്തതും പ്രതിക്ക് തുണയായി; വിനീഷിന്റെ തടവു ചാട്ടം തിരിച്ചറിയാനും വൈകി; കുതിരവട്ടത്ത് എല്ലാം പാളുമ്പോൾ

അച്ഛന്റെ കടയ്ക്ക് തീയിട്ട് ശ്രദ്ധമാറ്റി മകളെ കൊന്ന ക്രൂരൻ; സഹ തടവുകാരന്റെ കൈയിൽ മോതിരം കുടുങ്ങിയത് മറയാക്കി സെല്ലിൽ നിന്നും ചാടി; മാനസിക പ്രശ്‌നങ്ങൾ നടിച്ചതും കബളിപ്പിക്കാനുള്ള കള്ളക്കളി; ഫയർഫോഴ്‌സ് പോയിട്ടും സെൽ പൂട്ടാത്തതും പ്രതിക്ക് തുണയായി; വിനീഷിന്റെ തടവു ചാട്ടം തിരിച്ചറിയാനും വൈകി; കുതിരവട്ടത്ത് എല്ലാം പാളുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രണയം നിരസിച്ചതോടെയുണ്ടായ 22കാരന്റെ വൈരാഗ്യം അവസാനിച്ചത് അരുംകൊലയിൽ. കൊല നടത്തിയത് പെൺകുട്ടിയുടെ പിതാവിന്റെ കടക്കു തീ ഇട്ട ശേഷം വീട്ടുകാരുടെ ശ്രദ്ധതിരിച്ചുവിട്ട് കത്തികൊണ്ട് കുത്തി. പിടിയിലായയോടെ മാനസികാസ്വാസ്ഥ്യവും ആത്മഹത്യശ്രമവും നടത്തി. പ്രണയം നിരസിച്ച സഹപാഢിയായിരുന്ന 21കാരിയെഅരുംകൊലചെയ്ത പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നാണ് പ്രതി രക്ഷപ്പെട്ടത്. കുപ്രസിദ്ധമായ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.

മാനസിക പ്രശ്‌നങ്ങൾ കാട്ടിയതും കുതിരവട്ടത്തേക്ക് എത്തിയതും തന്ത്രങ്ങളുടെ ഭാഗമായിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ സാഹചര്യം സൃഷ്ടിച്ചെടുത്തു. പിതാവിന്റെ കടയ്ക്ക് തീയിട്ട് ശ്രദ്ധ തിരിച്ചതു പോലെ മോതിരം ഇവിടെ എത്തി. ഇന്നലെ രാത്രി ഇയാൾക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങിയിരുന്നു. തുടർന്ന് ഇത് അഴിച്ചു മാറ്റാൻ അഗ്നി രക്ഷാ സേന സെല്ലിൽ എത്തിയിരുന്നു. അഗ്നിരക്ഷാസേനയ്ക്ക് വേണ്ടി സെൽ തുറന്ന സമയത്ത് ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് സൂചന. റിമാൻഡിലിരിക്കെ ഈ പ്രതി നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു.

കേരളം ഏറെ ചർച്ച ചെയ്ത കൊലപാതകത്തിലെ പ്രതിക്ക് വേണ്ട സുരക്ഷയൊന്നും കുതിരവട്ടത്തുണ്ടായിരുന്നില്ല. വിനീഷ് രക്ഷപ്പെട്ടതു പോലും അധികൃതർ അറിയാൻ വൈകിയെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഇയാൾക്ക് കൂടുതൽ ദൂരത്തേക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. പതി രക്ഷപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. മെഡിക്കൽ കോളേജ് എസിപി കെ.സുദർശൻ അന്വേഷണ സംഘത്തിന് നേതൃത്വം നൽകുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. എ.ശ്രീനിവാസ് പറഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഞായറാഴ്ച രാത്രി ഇയാൾ പുറത്തുകടന്നെന്നാണ് പൊലീസ് നിഗമനം. അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥർ തിരികെപോയിട്ടും വാതിൽ പൂട്ടുന്നതിൽ വീഴ്ച പറ്റി എന്നും വിവരമുണ്ട്. സുരക്ഷാ വീഴ്ച ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കുതിരവട്ടത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.

കഴിഞ്ഞ മെയ് മാസത്തിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചിരുന്നു. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട ശേഷം കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയ്ക്ക് പിന്നാലെ സർക്കാർ ചില നടപടികൾ പ്രഖ്യാപിച്ചിരുന്നു. കുതിരവട്ടത്ത് സുരക്ഷ കർശനമാക്കാൻ 4 പേരെ അധികമായി നിയമിക്കുകയും പാചക ജീവനക്കാരുടെ തസ്തികയിൽ നിയമനം നടത്താൻ ധനവകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കൾ കൊണ്ടു പോകാത്തവരെ പുനരധിവസിപ്പിക്കാൻ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏർപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ച 21കാരി ദൃശ്യയെ അരുംകൊലചെയ്ത വിനീഷ് ദൃശ്യയുടെ സഹപാഠി തന്നെയായിരുന്നു. ഇരുവരും ഒരുമിച്ചാണു പഠനം നടത്തുന്നതിനിടെയാണ് പരിചയപ്പെട്ടത്. ഇതിനിടെയാണു സമപ്രായക്കാരൻകൂടിയായ വിനീഷിന് ദൃശ്യയോട് പ്രണയംതോന്നുന്നത്. ആദ്യം പെൺകുട്ടിയുടെ പിതാവിന്റെ കടക്കു തീ ഇട്ട ശേഷം വീട്ടുകാരുടേയും നാട്ടുകാരുടേയും ശ്രദ്ധതിരിച്ചുവിട്ട ശേഷമാണു കൊലപാതകം നടത്തിയത്. ഇതോടെ കടയിൽ 40ലക്ഷംരൂപയുടെ നാശനഷ്ടം സംഭവിച്ചതായും പരാതിയുണ്ടായിരുന്നു.

പെരിന്തൽമണ്ണ ഊട്ടി റോഡിൽ മൂന്നു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദൃശ്യയുടെ അച്ഛന്റെ ഉടമസ്തതയിലുള്ള സി.കെ. ടോയ്‌സ് എന്ന സ്ഥാപനത്തിനാണ് പ്രതി തീയിട്ടത്. ബാഗ്, ലതർ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് കത്തിയത്. തുടർന്നാണ് കടയുടമ ഏലംകുളം എളാട് ചെമ്മാട്ട് വീട്ടിൽ സി.കെ. ബാലചന്ദ്രന്റെ മകൾ ദൃശ്യ (21)യെ പ്രതി കുണ്ടുപറമ്പ് സ്വദേശി അനീഷ്(21) കൊലപ്പെടുത്തുന്നത്. അക്രമത്തിനിടെ കുത്തേറ്റ സഹോദരി ദേവശ്രീ(13)യെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവ ശേഷം ഓട്ടോയിൽ കടന്ന് കളയാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവർ വിദഗ്ദമായി പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പ്രതി പൊലീസിന് നൽകിയിരുന്ന മൊഴി. നേരത്തെ ഇയാൾ വീട്ടിലേക്ക് വരുമ്പോൾ തന്നെ പെൺകുട്ടിയുടെ ബന്ധുക്കൾ തടയാൻ ശ്രമിച്ചിരുന്നു. വകവെക്കാതെ വീട്ടിലേക്ക് കയറിവന്ന ഇയാൾ ദൃശ്യയെ കാണണമെന്ന് ആവശ്യപ്പെട്ടു. ബന്ധുക്കൾ എതിർത്തതോടെ വീടിന് അകത്തേക്ക് കയറിപ്പോയി. വീടിന്റെ രണ്ടാം നിലയിൽ എത്തിയ ഇയാൾ ദൃശ്യയുടെ മുറിയിൽ കയറി യാതൊരു പ്രകോപനവും കൂടാതെ കയ്യിൽ കരുതിയ ആയുധം കൊണ്ട് കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദൃശ്യയെയും സഹോദരിയെയും ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP