Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപകടസ്ഥലത്തിനു രണ്ട് കിലോമീറ്റർ അകലെ മാധ്യമങ്ങളെ തടഞ്ഞതെന്തിന്; വാഹനം മറിഞ്ഞെന്ന് പൊലീസ് പറയുന്നതിലും അവ്യക്തത; വെടിവെയ്‌പ്പിന്റെ ശബ്ദം കേട്ട് നോക്കാൻ പോയപ്പോൾ പൊലീസ് തടഞ്ഞതായി ദൃക്‌സാക്ഷികളും; കൊടുംക്രിമിനൽ വികാസ് ദുബൈയുടെ മരണത്തിൽ അടിമുടി ദുരൂഹത

അപകടസ്ഥലത്തിനു രണ്ട് കിലോമീറ്റർ അകലെ മാധ്യമങ്ങളെ തടഞ്ഞതെന്തിന്; വാഹനം മറിഞ്ഞെന്ന് പൊലീസ് പറയുന്നതിലും അവ്യക്തത; വെടിവെയ്‌പ്പിന്റെ ശബ്ദം കേട്ട് നോക്കാൻ പോയപ്പോൾ പൊലീസ് തടഞ്ഞതായി ദൃക്‌സാക്ഷികളും; കൊടുംക്രിമിനൽ വികാസ് ദുബൈയുടെ മരണത്തിൽ അടിമുടി ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാത്തലനും കൊടുംക്രിമിനലുമായ വികാസ് ദുബെയുടെ മരണത്തിൽ ദുരൂഹതയേറെ. പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മറ്റൊരു വഴിയും ഇല്ലാതെ വെടിവെച്ചെന്ന് പൊലീസ് പറയുമ്പോഴും ആസൂത്രിതമായി പൊലീസ് കരുതി കൂട്ടി കൊല നടത്തിയെന്നതിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്. എട്ട് പൊലീസുകാരെ യാതൊരു ദയയും ഇല്ലാതെ മൃഗീയമായി വെടിവെച്ച് കൊന്ന വികാസ് ദുബൈ എന്ന കൊടും ക്രിമിനലിനെ കരുതികൂട്ടി പൊലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വിഡിയോ ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ വിവരണങ്ങളും സംഭവം ആസൂത്രിതമെന്ന ആരോപണം ശക്തമാക്കുന്നു. ദുബെയെ പിടികൂടിയ പൊലീസ് സംഘം മൂന്ന് കാറുകളിലായാണു മധ്യപ്രദേശിൽനിന്നും പുറപ്പെട്ടത്. ദുബെ സഞ്ചരിച്ച കാർ കാൻപുരിനു 30 കിലോമീറ്റർ അകലെ ബധുനിയിൽ മറിഞ്ഞെന്നാണു പൊലീസ് വിശദീകരണം. എന്നാൽ പുലർച്ചെ നാലിനു ടോൾബൂത്ത് കടന്നപ്പോൾ വികാസ് സഞ്ചരിച്ച കാറല്ല അപകടത്തിൽ മറിഞ്ഞത്. ഇതെക്കുറിച്ചു മാധ്യമങ്ങൾ സംശയമുയർത്തിയെങ്കിലും പൊലീസ് പ്രതികരിച്ചിട്ടില്ല.

സംഭവത്തിനു തൊട്ടുമുൻപ്, അപകടസ്ഥലത്തിനു 2 കിലോമീറ്റർ അകലെ മാധ്യമങ്ങളുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞു. വെടിയൊച്ച കേട്ടെത്തിയ ദൃക്‌സാക്ഷികളേയും പൊലീസ് തടഞ്ഞു. ഇതും ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ദൃക്‌സാക്ഷികൾ പലരും വെടിശബ്ദം കേട്ടെങ്കിലും വാഹനം മറിഞ്ഞതായി ആരും പറയുന്നില്ല. 'വെടിവയ്പിന്റെ ശബ്ദം കേട്ടു. എന്താണെന്നു നോക്കാൻ പോയപ്പോൾ പൊലീസ് തടഞ്ഞു' എന്നാണ് ദൃക്‌സാക്ഷി വിവരണം.

വാഹനം മറിഞ്ഞപ്പോൾ പൊലീസിന്റെ തോക്ക് എടുത്ത് ചൂണ്ടി രക്ഷപ്പെടാൻ ദുബെ ശ്രമിച്ചു എന്നു പറയുമ്പോൾ കൊടുംകുറ്റവാളിയായ ദുബെയെ കൈവിലങ്ങണിയിച്ചിരുന്നില്ലേ എന്ന ചോദ്യവും ബാക്കിയാണ്. എന്നാൽ ദുബൈയുടെ മരണം പൊലീസിന്റെയും ഉത്തർ പ്രദേശ് സർ്കകാരിന്റെയും ഇമേജ് കൂട്ടുകയാണ് ചെയ്തത്. ദുബെയ്ക്കു സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ചിലർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദുബെയുടെ സംഘത്തിലെ 5 പേർ കൊല്ലപ്പെട്ടതിനെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്നും അഭിഭാഷകനായ ഗണശ്യാം ഉപാധ്യായ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാർച്ച് മുതൽ 2019 ജൂൺ 11 വരെ 77 ക്രിമിനലുകൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണു കണക്കുകൾ. ദുബെ കീഴടങ്ങാൻ പലതവണ പൊലീസിനെ സന്നദ്ധത അറിയിച്ചിട്ടും അറസ്റ്റ് വൈകിപ്പിക്കുകയാണെന്നു ആരോപണം ഉയർന്നിരുന്നു. ഈ മാസം 2നു ബിക്രു ഗ്രാമത്തിലാണു ഡിസിപി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ 8 പൊലീസുകാർ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിചേർക്കപ്പെട്ട 21 പേരിൽ 6 പേർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 3 പേർ പിടിയിലായി. 7 പേർകൂടി അറസ്റ്റിലായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP