Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉജ്ജയിനി മഹാകാളി ക്ഷേത്രത്തിൽ രക്ഷ നേടിയത് ഏറ്റമുട്ടൽ മരണം ഒഴിവാക്കാൻ; ഗുണ്ടാ നേതാവുമായുള്ള കാൺപൂരിലേക്കുള്ള യാത്രയ്ക്കിടെ അകമ്പടി വാഹനം അപകടത്തിൽ പെട്ടു; തൊട്ടു പിന്നാലെ ചാടി ഇറങ്ങി തോക്കെടുത്ത് പൊലീസിനെ നിറയൊഴിച്ച് രക്ഷപ്പെടാൻ ശ്രമം; വെടിവച്ചിട്ട് യുപി പൊലീസും; കുപ്രസിദ്ധ ഗുണ്ടാ നേതാവ് വികാസ് ദുബെയെ കൊലപ്പെടുത്തി പൊലീസ്; നിറയുന്നത് വ്യാജ ഏറ്റുമുട്ടൽ കൊലയുടെ ആക്ഷേപങ്ങൾ; എട്ട് പൊലീസുകാരെ കൊന്ന മാഫിയാ തലവനെ ഇല്ലായ്മ ചെയ്ത് യുപി പൊലീസ്

ഉജ്ജയിനി മഹാകാളി ക്ഷേത്രത്തിൽ രക്ഷ നേടിയത് ഏറ്റമുട്ടൽ മരണം ഒഴിവാക്കാൻ; ഗുണ്ടാ നേതാവുമായുള്ള കാൺപൂരിലേക്കുള്ള യാത്രയ്ക്കിടെ അകമ്പടി വാഹനം അപകടത്തിൽ പെട്ടു; തൊട്ടു പിന്നാലെ ചാടി ഇറങ്ങി തോക്കെടുത്ത് പൊലീസിനെ നിറയൊഴിച്ച് രക്ഷപ്പെടാൻ ശ്രമം; വെടിവച്ചിട്ട് യുപി പൊലീസും; കുപ്രസിദ്ധ ഗുണ്ടാ നേതാവ് വികാസ് ദുബെയെ കൊലപ്പെടുത്തി പൊലീസ്; നിറയുന്നത് വ്യാജ ഏറ്റുമുട്ടൽ കൊലയുടെ ആക്ഷേപങ്ങൾ; എട്ട് പൊലീസുകാരെ കൊന്ന മാഫിയാ തലവനെ ഇല്ലായ്മ ചെയ്ത് യുപി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ഗുണ്ടാ നേതാവ് വികാസ് ദുബെ പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടുവെന്ന് സൂചന. കാൺപൂരിലേക്ക് വികാസ് ദൂബെയുമായി യുപി പൊലീസിന്റെ വാഹന വ്യൂഹം കടന്നു വരുന്നതിനിടെയാണ് പൊലീസ് നടപടി. വാഹനങ്ങളിൽ ഒന്ന് മറിഞ്ഞെന്നും ഇതിനിടെ പൊലീസുകാരെ വെടിവച്ച് ദൂബെ രക്ഷപ്പെടാൻ ശ്രമിച്ചെന്നുമാണ് റിപ്പോർട്ട്. ഇതിനിടെ ദുബെയെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന വാദവും സജീവമാണ്. വ്യാജ ഏറ്റുമുട്ടൽ കൊലയാണ് നടന്നതെന്ന ആരോപണം സജീവമാകും.

വികാസ ദുബെയെ കൊലപ്പെടുത്തുമെന്ന സൂചന ആദ്യം മുതൽ പ്രചരിച്ചിരുന്നു. എന്നാൽ തന്ത്രപരമായി ദുബെ കീഴടങ്ങി. ദുബെയുടെ കൂട്ടാളികളെ എല്ലാം പൊലീസ് വെടിവച്ചു കൊന്നിരുന്നു. പിടിയിലായ ദുബെയെ വകവരുത്താൻ യുപി പൊലീസ് ഏറ്റുമുട്ടൽ നാടകം ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ യുപി പൊലീസ് ഇനിയും ഔദ്യോഗിക സ്ഥിരീകരണങ്ങൾ നടത്തിയിട്ടില്ല.

മധ്യപ്രദേശിൽ നിന്ന് അറസ്റ്റിലായ നടപടിയിൽ ദുരൂഹത ആരോപിച്ച് മധ്യപ്രദേശിലെ കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് പിന്നാലെ കാൺപൂരിൽ നിന്ന് മധ്യപ്രദേശിലെ മധ്യപ്രദേശിലേക്ക് കടന്ന ദൂബെയെ ഉജ്ജയിനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ദൂബെയെ അറസ്റ്റ് ചെയ്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്ന ആരോപണം. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഗുണ്ടാ നേതാവിന് രാഷ്ട്രീയ നേതാക്കളുമായും പൊലീസ് ഉദ്യോഗസ്ഥരുമായുമുള്ള ബന്ധവും അന്വേഷിക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ഉജ്ജയിനിലെ മഹാകാളി ക്ഷേത്രത്തിൽ നിന്നാണ് ദുബെയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആറ് ദിവസത്തെ തിരച്ചിലിനാണ് ഇതോടെ അവസാനമായിട്ടുള്ളത്. കാൺപൂരിലെ വീട്ടിന് സമീപം പതിയിരുന്ന് പൊലീസ് റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കാൺപൂരിൽ നിന്ന് ദൂബെ സുരക്ഷിതമായി ഉജ്ജയിനിലെത്തിയതും ഉജ്ജയിനിൽ വെച്ച് അറസ്റ്റിലായതിന് പിന്നിലും ദുരൂഹതയുണ്ടെന്നാണ് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ട്വിറ്ററിൽ ആരോപിച്ചത്. പൊലീസ് രാവും പകലും തിരച്ചിൽ നടത്തിയ വലിയൊരു ക്രിമിനൽ എങ്ങനെ കാൺപൂർ വിട്ട് ഉജ്ജയിനിലെത്തിയെന്നും ക്ഷേത്രത്തിലേക്കുള്ള വഴിയിൽ വെച്ച് എങ്ങനെ അറസ്റ്റിലായതെന്നുമുള്ളത് സംശയത്തിന് വകനൽകുന്നതാണ്. ഇതിന് പിന്നിൽ സംരക്ഷണം ലഭിച്ചെന്ന് സംശയിക്കുന്നതായും അന്വേഷിക്കണമെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

പൊലീസുകാരുടെ മരണത്തിന് പിന്നാലെ കർക്കശ നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു. വികാസ് ദുബെയുടെ വീട് പ്രത്യേക ദൗത്യസംഘം ഇടിച്ചുനിരത്തി. ഇതുകൂടാതെ ഗുണ്ടാസംഘങ്ങളെ ശക്തമായി നേരിടാനുള്ള നടപടികളും തുടങ്ങി പൊലീസുകാരുടെ മരണത്തിന് പിന്നാലെ കർക്കശ നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു. ഒരു ഡിഎസ്‌പി ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്.

വെടിവെയ്‌പ്പിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റുചെയ്യാൻ വ്യാഴാഴ്ച അർദ്ധരാത്രി ബിക്രു ഗ്രാമത്തിൽ പ്രവേശിച്ച പൊലീസ് സംഘത്തിനുനേരെയാണ് മേൽക്കൂരയിൽ നിന്ന് ആക്രമണമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP