Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൈയിൽ മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാലും വാർത്തകൾ കാണാതിരുന്നതിനാലും അനുമോളുടെ മൃതദേഹം കണ്ടെത്തിയെന്നോ തന്നെ പൊലീസ് അന്വേഷിക്കുന്നതോ വിജേഷ് അറിഞ്ഞില്ല; അഴുകിയ മൃതദേഹത്തിൽ നിന്നും അസ്തികൾ എടുത്തു മാറ്റാൻ തിരിച്ചെത്തി; സിസിടിവിയിൽ കുടുങ്ങിയത് നിർണ്ണായകമായി; പേഴുംകണ്ടത്തെ വിജേഷ് കൊടുംക്രൂരൻ

കൈയിൽ മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാലും വാർത്തകൾ കാണാതിരുന്നതിനാലും അനുമോളുടെ മൃതദേഹം കണ്ടെത്തിയെന്നോ തന്നെ പൊലീസ് അന്വേഷിക്കുന്നതോ വിജേഷ് അറിഞ്ഞില്ല; അഴുകിയ മൃതദേഹത്തിൽ നിന്നും അസ്തികൾ എടുത്തു മാറ്റാൻ തിരിച്ചെത്തി; സിസിടിവിയിൽ കുടുങ്ങിയത് നിർണ്ണായകമായി; പേഴുംകണ്ടത്തെ വിജേഷ് കൊടുംക്രൂരൻ

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: പേഴുംകണ്ടത്ത് അദ്ധ്യാപികയായ ഭാര്യയെകൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ പ്രതി വിജേഷ് കൂളായി നാട്ടിലേക്ക് മടങ്ങിയെത്തിയത് ഒന്നും അറിയാതെ. കൈയിൽ മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാലും വാർത്തകൾ കാണാതിരുന്നതിനാലും അനുമോളുടെ മൃതദേഹം കണ്ടെത്തിയെന്നോ തന്നെ പൊലീസ് അന്വേഷിക്കുന്നതോ വിജേഷ് അറിഞ്ഞില്ല. ആത്മവിശ്വാസത്തിലാണ് നാട്ടിലേക്ക് മടങ്ങിയത്.

കൊലപാതകം നടത്തി മൂന്ന് ദിവസം നാട്ടിലുണ്ടായിരുന്നിട്ടും ആരും മൃതദേഹം കണ്ടെത്തിയിരുന്നില്ല. ഭാര്യ അനുമോൾ നാടു വിട്ടെന്ന് പറഞ്ഞ് പരത്തിയതും തന്ത്രപരമായിട്ടാണ്. ഇത് വീട്ടുകാരും നാട്ടുകാരും വിശ്വസിച്ചുവെന്നും കരുതി. മൃതദേഹത്തിൽ നിന്നും ദുർഗന്ധം പുറത്ത് വരാതിരിക്കാൻ മുറിയിൽ സാമ്പ്രാണിത്തിരി കത്തിച്ച് വച്ച് ഫാൻ ഇട്ടിരുന്നു. താൻ കുറച്ച് ദിവസം മാറി നിന്ന ശേഷം മടങ്ങിയെത്തി മൃതദേഹം നശിപ്പിക്കാനായിരുന്നു പദ്ധതി. നേരത്തെ മൃതദേഹം കടത്താനുള്ള ശ്രമം വാഹനം കിട്ടാത്തതു മൂലം വേണ്ടെന്ന് വച്ചിരുന്നു.

ചൊവ്വാഴ്‌ച്ച തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി ശനിയാഴ്‌ച്ച വരെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നു. കൊലപാതകം നടന്ന് ഒരാഴ്‌ച്ച കഴിഞ്ഞതിനാൽ മൃതദേഹം അഴുകി ദ്രവിച്ചിട്ടുണ്ടാകുമെന്നാണ് ഇയാൾ കരുതിയത്. തിരികെയെത്തി അസ്ഥി ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യം. അതിന് ശേഷം പുതിയ ജീവിതവും ആഗ്രഹിച്ചു. ഇതിനായാണ് ഞായറാഴ്‌ച്ച പുലർച്ചെ നാട്ടിലേക്ക് തിരിച്ചത്. കുമളിയിലെത്തിയ ഇയാൾ സി.സി. ടി.വി ക്യാമറയിൽ പതിഞ്ഞതോടെയാണ് കുമളി പൊലീസ് പിടികൂടുന്നത്. പൊലീസ് അന്വേഷിക്കുന്നത് അറിയാത്തതിനാൽ തന്നെ കുമളിയിലെ തമിഴ്‌നാട് ബസ് സ്റ്റാൻഡിൽ നിന്നും നടന്നാണ് കേരളത്തിലേക്ക് വന്നത്. തുടർന്ന് റോസാപൂക്കണ്ടം ഭാഗത്ത് പോയി വേഷം മാറി ടൗണിലേക്ക് ഇറങ്ങിയപ്പോഴാണ് പിടിയിലാകുന്നത്.

തെളിവെടുപ്പിനിടെ കൊലപാതകം നടത്തിയ രീതിയും കൊല നടത്താനുപയോഗിച്ച ഷാൾ അടക്കമുള്ള സാധനങ്ങൾ കത്തിച്ചു കളഞ്ഞ സ്ഥലവും അവശിഷ്ടങ്ങളും വിജേഷ് പൊലീസിന് കാണിച്ചു കൊടുത്തു. ഷാൾ അടക്കമുള്ള സാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു. കൊലപാതകത്തിനു ശേഷം താൻ അത്മഹത്യക്ക് ശ്രമിച്ചെന്നും വിജേഷ് പൊലീസിനോട് സൂചിപ്പിച്ചു . വിജേഷിനെ ഇന്നലെ രാവിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞു ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേർ സ്ഥലത്ത് എത്തിയിരുന്നു.

നഴ്സറി സ്‌കൂളിൽ നിന്ന് വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളും ഭർത്താവും തമ്മിൽ വിവാഹ ബന്ധം വേർപെടുത്തുന്നതുമായി ബന്ധപെട്ടു ഏറെ നേരം തർക്കം നടന്നു. വിജേഷിന്റെ പീഡനത്തിനെതിരെ അനുമോൾ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയത് വിജേഷിനെ പ്രകോപിപ്പിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമായത്. തുടർന്ന് മൃതദേഹം പുതപ്പിൽ പൊതിഞ്ഞു കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞു.

കൊലപാതകത്തിനു ശേഷം യാതൊരു ഭാവ വ്യതാസവും പ്രകടിപ്പിക്കാതെ വീട് പൂട്ടി പുറത്തു പോയ വിജേഷ് അനുമോളുടെ സ്വർണഭരണങ്ങൾ ലബക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 16000 രൂപക്ക് പണയം വച്ചു. കുമളിയിലെത്തി ഫോൺ ഉപേക്ഷിച്ച് ശേഷം കമ്പത്തേയ്ക്ക് കടക്കുകയായിരുന്നു. ഇവിടെ ഒളിവിൽ കഴിയാൻ തീരുമാനിച്ച ബിജേഷ് ചെറുതും വലുതുമായ ലോഡ്ജുകളിൽ തങ്ങാതെ ഉൾഗ്രാമത്തിലെ ഹോം സ്റ്റേയിലാണ് താമസിക്കാനായി തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അന്വേഷണം കമ്പത്തെ മുഴുവൻ ലോഡ്ജിലും അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. പിക് അപ്പ് ഡ്രൈവറായ ബിജേഷ് മുമ്പിവിടെ വന്നിട്ടുള്ള പരിചയമുണ്ടായിരുന്നോയെന്നും ഇവിടെ ആരുടെയെങ്കിലും സഹായം തേടിയിരുന്നോയെന്നും വ്യക്തമായിട്ടില്ല.

കൊലപാതക ശേഷം ഒളിവിൽ കഴിയാനായി കമ്പത്തേയ്ക്ക് തിരിച്ച ബിജേഷ് ബസ്റ്റാൻഡിലല്ല ഇറങ്ങിയതെന്നാണ് വിലയിരുത്തൽ. വന്ന ദിവസത്തെ മുഴുവൻ സി.സി ടി.വി ദൃശ്യങ്ങളും പ്രധാന ജംഗ്ഷനിലേയും ബസ്റ്റാന്റിലേയും പരിശോധിച്ചെങ്കിലും ഇതിലൊന്നും ബിജേഷിന്റെ ദൃശ്യം പതിഞ്ഞിരുന്നില്ല. ഇത്തരത്തിൽ സി.സി. ദൃശ്യം പതിയാതിരിക്കാൻ പ്രധാന സ്റ്റോപ്പിൽ ഇറങ്ങാതെ പ്രതി ഇടവഴിയിൽ ഇറങ്ങിയതാണെന്നും സംശയമുണ്ട്. ഇവിടെയെത്തി മദ്യപിച്ച ശേഷം പിന്നീട് ഒളിവ് സ്ഥലം കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP