Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

നേവിയിൽ നിന്ന് വിരമിച്ച ശേഷം ബാങ്കിൽ കയറി; കാനറാ ബാങ്കിൽ എത്തിയപ്പോൾ നേവൽ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി; ഓൺലൈൻ റമ്മി കളിച്ചും ഷെയറിൽ ഇൻവെസ്റ്റു ചെയ്തും അടിച്ചു പൊളി; പണമെല്ലാം തട്ടിച്ചെടുത്തത് വ്യാജ അക്കൗണ്ടിലൂടെ ആയതിനാൽ പൊലീസും വലഞ്ഞു; സിഐ ഗോപകുമാർ എത്തിയപ്പോൾ വലയിൽ കുടുങ്ങി; വിജീഷ് വർഗ്ഗീസിനെ കുടുക്കിയത് ഇങ്ങനെ

നേവിയിൽ നിന്ന് വിരമിച്ച ശേഷം ബാങ്കിൽ കയറി; കാനറാ ബാങ്കിൽ എത്തിയപ്പോൾ നേവൽ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി; ഓൺലൈൻ റമ്മി കളിച്ചും ഷെയറിൽ ഇൻവെസ്റ്റു ചെയ്തും അടിച്ചു പൊളി; പണമെല്ലാം തട്ടിച്ചെടുത്തത് വ്യാജ അക്കൗണ്ടിലൂടെ ആയതിനാൽ പൊലീസും വലഞ്ഞു; സിഐ ഗോപകുമാർ എത്തിയപ്പോൾ വലയിൽ കുടുങ്ങി; വിജീഷ് വർഗ്ഗീസിനെ കുടുക്കിയത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കാനറാ ബാങ്കിൽ ലയിച്ച സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് 8.13 കോടി തട്ടിപ്പ് നടത്തിയ പത്തനാപുരം സ്വദേശിയായ ക്ലാർക്ക് വിജീഷ് വർഗീസ് ഒളിവിൽ കഴിഞ്ഞത് കോവിഡ്, തെരഞ്ഞെടുപ്പ് എന്നിവയുടെ മറവിൽ. ജനുവരി മാസത്തിലാണ് വിജീഷിന്റെ തട്ടിപ്പ് കണ്ടു പിടിക്കപ്പെടുന്നത്. ഫെബ്രുവരിയിൽ ഇയാൾ ഒളിവിൽപ്പോയി. ആദ്യം എറണാകുളത്തെ ഫ്ളാറ്റിൽ ആയിരുന്നു.

ഇവിടേക്ക് പൊലീസ് അന്വേഷിച്ച് വരുമെന്നായപ്പോൾ സ്വന്തം ആഡംബര വാഹനം ഉപേക്ഷിച്ച് ബംഗളൂരുവിലേക്ക് കടന്നു. ഇവിടെ സ്വസ്ഥമായി കഴിയുന്നതിന് ഇയാളെ സഹായിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് ആയിരുന്നു. പൊലീസ് സംവിധാനം ഒന്നടങ്കം തെരഞ്ഞെടുപ്പിനും തുടർന്നു വന്ന കോവിഡിന്റെയും പിന്നാലെ ആയി. ഇതിനിടെയാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്നതും മാധ്യമങ്ങൾ അത് വാർത്തയാക്കിയതും. 8.13 കോടി രൂപയാണ് ഇയാൾ തട്ടിയത്. കൂടുതലും നിർജീവമായ അക്കൗണ്ടുകളിലും വാഹന അപകട നഷ്ടപരിഹാര ക്ലെയിമുകളിൽ നിന്നുമായിരുന്നു.

വീണ്ടും ബാങ്ക് തട്ടിപ്പ് വാർത്തകളിൽ നിറഞ്ഞതോടെ ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. മൂഴിയാർ പൊലീസ് ഇൻസ്പെക്ടർ വി ഗോപകുമാർ ആയിരുന്നു സംഘത്തലവൻ. ബംഗളൂരുവിൽ പ്രതിയെ കൃത്യമായി ലൊക്കേറ്റ് ചെയ്ത പൊലീസ് സംഘം ഇന്നലെ രാത്രി അവിടെ നിന്നും ഇയാളെയു ം കുടുംബത്തെയും കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ 11.30 ഓടെ പ്രതിയുമായി പൊലീസ് സംഘം പത്തനംതിട്ടയിലെത്തും.

സിപിഎം കളമശേരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീർ ഹുസൈനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ സർക്കാരിന് അനഭിമതനായ ആളാണ് ഇൻസ്പെക്ടർ ഗോപകുമാർ. അതു കൊണ്ട് തന്നെയാണ് വനമേഖലയും പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത സ്റ്റേഷനുമായ മൂഴിയാറിലേക്ക് അദ്ദേഹത്തെ തട്ടിയത്. ബാങ്ക് തട്ടിപ്പുകാരനെ പിടിക്കാൻ സമർഥനായ ഉദ്യോഗസ്ഥനെ അന്വേഷിച്ച നിശാന്തിനിക്ക് മുന്നിൽ എത്തിയ ആദ്യ ഓപ്ഷൻ ആയിരുന്നു ഗോപകുമാർ.

ആസൂത്രിത തട്ടിപ്പാണ് വിജീഷ് വർഗീസ് നടത്തിയതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. തട്ടിയെടുത്ത പണം നൂറ്റമ്പതോളം വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതിലേക്ക് നിക്ഷേപിച്ചിരുന്നു. എടിഎം കാർഡ് ഉപയോഗിച്ച് ഈ അക്കൗണ്ടിൽ നിന്നാണ് ഇയാൾ പണം പിൻവലിച്ചിരുന്നത്. ഇതു കാരണം പൊലീസിന് കണ്ടെത്താനും ബുദ്ധിമുട്ട് നേരിട്ടു. നേവിയിൽ നിന്ന് വിരമിച്ച ശേഷം ഇയാൾ മറ്റൊരു ദേശസാൽകൃത ബാങ്കിലാണ് ജോലി ചെയ്തിരുന്നത്.

അതിന്റെ കൊച്ചിൻ നേവൽ ബേസ് ശാഖയിൽ കുറേ നാൾ ഉണ്ടായിരുന്നു. അവിടെയുള്ള ഉദ്യോഗസ്ഥരുടെയും മറ്റും പേരിലാണ് ഇയാൾ വ്യാജഅക്കൗണ്ട് സൃഷ്ടിച്ചത്. തട്ടിയെടുത്ത കോടികൾ ഓൺലൈൻ റമ്മി കളിക്കും ഷെയർ വ്യാപാരത്തിനുമാണ് ഉപയോഗിച്ചത്. രണ്ടു കോടിയോളം രൂപ ചൂതുകളിച്ചു കളഞ്ഞുവെന്നാണ് പൊലീസിന്റെ നിഗമനം. ശേഷിച്ച പണം ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചിട്ടുണ്ടാകാം. ഇയാളെ പത്തനംതിട്ടയിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതിൽ നിന്നും കൂടുതൽ വിവരം ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP