Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മേയാൻ വിട്ട പശുവിനെ കൊണ്ടു വരാൻ തേയിലത്തോട്ടത്തിലേക്ക് പോയ അമ്പതു വയസ്സുകാരി; മൊട്ടക്കുന്നിന് സമീപം കേട്ട കരച്ചിലിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് മൃതദേഹം; വീട്ടമ്മയെ പുലി പിടിച്ചതെന്ന് വരുത്താനും നീക്കം; അന്വേഷണം നീളുന്നത് വൻ മരങ്ങളിൽ കൂടു കൂട്ടുന്ന പക്ഷിക്കളെ പിടിക്കുന്ന സംഘത്തിലേക്ക്; വണ്ടിപ്പെരിയാറിൽ നടന്നത് പീഡന ശ്രമത്തിനിടെയുള്ള കൊലപാതകം; വിക്രമൻ നായരുടെ ഭാര്യ വിജയമ്മയുടെ മരണത്തിലെ ചുരുൾ അഴിയുമ്പോൾ

മേയാൻ വിട്ട പശുവിനെ കൊണ്ടു വരാൻ തേയിലത്തോട്ടത്തിലേക്ക് പോയ അമ്പതു വയസ്സുകാരി; മൊട്ടക്കുന്നിന് സമീപം കേട്ട കരച്ചിലിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് മൃതദേഹം; വീട്ടമ്മയെ പുലി പിടിച്ചതെന്ന് വരുത്താനും നീക്കം; അന്വേഷണം നീളുന്നത് വൻ മരങ്ങളിൽ കൂടു കൂട്ടുന്ന പക്ഷിക്കളെ പിടിക്കുന്ന സംഘത്തിലേക്ക്; വണ്ടിപ്പെരിയാറിൽ നടന്നത് പീഡന ശ്രമത്തിനിടെയുള്ള കൊലപാതകം; വിക്രമൻ നായരുടെ ഭാര്യ വിജയമ്മയുടെ മരണത്തിലെ ചുരുൾ അഴിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വണ്ടിപ്പെരിയാർ: വീടിനു സമീപം ഉള്ള കാട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയതുകൊലപാതകമെന്നും പീഡന ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും സൂചന. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ. ഡൈമുക്ക് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) ആണ് കൊല്ലപ്പെട്ടത്. ഡൈമുക്ക് ബംഗ്ലാവ് മുക്ക് സ്വദേശി രതീഷാണ് കസ്റ്റഡിയിലുള്ളത്.

പീഡനശ്രമത്തിനിടെ ആണു വീട്ടമ്മ കൊല്ലപ്പെട്ടത് എന്നാണു പൊലീസ് നിഗമനം. പീഡന ശ്രമത്തെ എതിർത്തപ്പോൾ കത്തി ഉപയോഗിച്ച് തലയോട്ടിയിൽ വെട്ടുകയായിരുന്നു. രക്തം വാർന്നാണു വീട്ടമ്മ മരിച്ചത് എന്നാണു പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷമേ ലഭ്യമാകൂ എന്നും പൊലീസ് പറഞ്ഞു.

പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ മൊബൈൽ ഫോണുകളിലൊന്ന് സമീപത്ത് നിന്നു കണ്ടുകിട്ടിയിരുന്നു. 2 ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ഇതിലൊന്നാണ് കണ്ടെത്തിയത്. യുവാവിന്റെ വീട്ടിലെ പരിശോധനയിൽ രക്തക്കറ പുരണ്ട ഷർട്ടും ലഭിച്ചു. ഞായറാഴ്ച രാത്രി ഡൈമുക്ക് മൈതാനത്താണ് വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി.

മേയാൻ വിട്ട പശുവിനെ കൊണ്ടു വരാൻ വീട്ടിൽ നിന്നു തേയിലത്തോട്ടത്തിലേക്കു പോയതായിരുന്നു വിജയമ്മ. വൈകിട്ട് ആറോടെ മൊട്ടക്കുന്നിന് സമീപം കരച്ചിൽ കേട്ട സമീപവാസി ഒച്ച വച്ചു. പിന്നാലെ ഒരാൾ കാട്ടിൽ നിന്നു ഇറങ്ങി ഓടുന്നതായും കണ്ടു. നാട്ടുകാർ കാട്ടിൽ കയറി തിരച്ചിൽ നടത്തിയപ്പോഴാണ് വിജയമ്മയുടെ മൃതദേഹം കണ്ടത്.

കസ്റ്റഡിയിലുള്ള യുവാവ്, വൻ മരങ്ങളിൽ കൂട് കൂട്ടുന്ന പക്ഷികളെ പിടിക്കുന്ന സംഘത്തിലെ അംഗമാണ്. ഞായറാഴ്ച രാത്രി, വീട്ടമ്മയെ പുലി പിടിച്ചുവെന്ന് അറിയിച്ച് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഫോൺ സന്ദേശം എത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടന്നു വരികയാണ്.

ഡൈമുക്ക് ഗ്രൗണ്ടിനു സമീപം കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. തോട്ടത്തിൽ മേയാൻ വിട്ടിരിക്കുന്ന പശുവിനെ തിരികെ കൊണ്ടുവരാൻ പോയ വിജയമ്മയെ പിന്നീട് കണ്ടില്ലെന്ന് ഭർത്താവ് വിക്രമൻ നായർ പറയുന്നു. തേയില തോട്ടത്തിലൂടെ സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കൾ ഓടി മറയുന്നത് കണ്ട പ്രദേശവാസി നടത്തിയ പരിശോധനയിലാണ് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെ ഇരുപത് മീറ്റർ അകലെയുള്ള കാറ്റാടി മരത്തിന്റെ സമീപത്തു നിന്ന് മൃതദേഹം വലിച്ചപാടുകളുണ്ട്. മൃതദേഹം തേയില ചെടികൾക്കിടയിൽ കമിഴ്ന്നു കിടന്ന നിലയിലായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.

വിജയമ്മയെ കൊലപ്പെടുത്തിയതാണെന്നും, തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും കട്ടപ്പന ഡിവൈ.എസ്‌പി.എൻ.സി. രാജ്‌മോഹൻ പറഞ്ഞു. ഏഴു പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയെ കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP