Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജയ്ബാബുവിനെ കുടുക്കിയതുകൊച്ചി ലോബി; വലിയ സ്വാധീനമുള്ള നടന് വിരോധം; 'അമ്മ'യുടെ ഭരണസമിതിയിൽ വിജയ്ബാബു എത്തിയതിനു ശേഷം വ്യക്തിവിരോധമുണ്ടായെന്ന ആരോപണത്തിലും അന്വേഷണം; വിജയ്ബാബു സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കാൻ പൊലീസും

വിജയ്ബാബുവിനെ കുടുക്കിയതുകൊച്ചി ലോബി; വലിയ സ്വാധീനമുള്ള നടന് വിരോധം; 'അമ്മ'യുടെ ഭരണസമിതിയിൽ വിജയ്ബാബു എത്തിയതിനു ശേഷം വ്യക്തിവിരോധമുണ്ടായെന്ന ആരോപണത്തിലും അന്വേഷണം; വിജയ്ബാബു സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കാൻ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ്ബാബുവിനെ കുടുക്കിയതു മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലോബിയാണെന്ന പ്രതിയുടെ ബന്ധുക്കളുടെ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി. വിജയ് ബാബുവിന്റെ അമ്മയാണ് ഇത് സംബന്ധിച്ച് പരാതിയുമായി രംഗത്തുവന്നിരുന്നത്.

നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിൽ വിജയ്ബാബു എത്തിയതിനു ശേഷം മലയാള സിനിമ രംഗത്തു വലിയ സ്വാധീനമുള്ള നടനു വിജയ്ബാബുവിനോടു വ്യക്തിവിരോധമുണ്ടെന്ന ആരോപണമാണു പ്രതിയുടെ ബന്ധുക്കൾ ഉയർത്തുന്നത്. എന്നാൽ പീഡനക്കേസ് പരാതിയിൽ സിനിമാരംഗത്തെ ലോബിക്കുള്ള പങ്കിനെപ്പറ്റി വ്യക്തമായ തെളിവോ മൊഴിയോ നൽകാൻ വിജയ്ബാബുവിനോ ബന്ധുക്കൾക്കോ കഴിഞ്ഞിട്ടില്ല.

വിജയ് ബാബുവിന്റെ അമ്മ പരാതിയിൽ പറയുന്നത് ഇങ്ങനെ:

''എന്റെ മകൻ വിജയ് ബാബുവിന്റെ പേരിൽ നടിയായ പെൺകുട്ടി കൊടുത്ത പരാതിയെ ബഹുമാനിക്കുന്നു. നല്ല സൗഹൃദത്തിലായിരുന്ന പെൺകുട്ടി ഒരു ദിവസം പെട്ടന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ, 22 വർഷം കഠിനാധ്വാനം ചെയ്ത് വളർന്ന വന്ന എന്റെ മകന്റെ നേരെ വലിയ ആക്രമണമാണ് എല്ലായിടത്തുനിന്നും ഉണ്ടായത്. ബഹുമാനപ്പെട്ട നീതിപീഠത്തിലും നിയമ സംവിധാനത്തിലും ഞാൻ വിശ്വസിക്കുന്നു. പെൺകുട്ടി കൊടുത്ത പരാതി അന്വേഷിക്കണം.'

''അതോടൊപ്പം, പെൺകുട്ടിയെകൊണ്ട് ഇങ്ങനെ ഒരു പരാതി കൊടുപ്പിക്കാൻ ആരെങ്കിലും പ്രേരണ ചെലുത്തിയിട്ടുണ്ടോ എന്നും ഇക്കാര്യത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കണം. നീതിപീഠം എന്റെ മകൻ കുറ്റക്കാരനാണെന്നു വിധിയെഴുതിയാൽ പെൺകുട്ടിക്ക് ഒപ്പം നിൽക്കുമെന്നാണ് എന്റെ നിലപാട്. എന്നാൽ, മകൻ കുറ്റക്കാരനല്ല എന്ന് വിധിയെഴുതിയാൽ അവന്റെ സ്‌കൂളിൽ പോകുന്ന മകൻ ഇന്ന് അനുഭവിക്കുന്ന മാനസികാവസ്ഥയ്ക്ക് നീതി കിട്ടാതെ പോകും. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ നീതിപൂർവമായ നടപടി ഉണ്ടാകുമെന്ന് വിശ്വാസിക്കുന്നു'

അതേസമയം സ്ത്രീപീഡനക്കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണ് എന്നും പൊലീസ് കോടതിയെ അറിയിക്കും. ഈ സാഹചര്യത്തിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന നിലപാടിലാണ് പൊലീസ്.

എന്നാൽ സിനിമയിൽ അവസരം നൽകാത്തതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് വിജയ് ബാബുവിന്റെ വാദം. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ആണ് വിജയ് ബാബുവിന്റെ ഹർജിയിൽ പറയുന്നത്. നിലവിൽ അറസ്റ്റ് ഒഴിവാക്കാൻ ജോർജിയയിൽ ഒളിവിൽ കഴിയുകയാണ് വിജയ് ബാബു.

വിജയ് ബാബു ജോർജിയയിൽ എവിടെയുണ്ടെന്ന് കണ്ടെത്താൻ ശ്രമം തുടരുന്നുണ്ട്. ജോർജിയയിലെ ഇന്ത്യൻ എംബിസി മുഖേന അവിടുത്തെ വിമാനത്താവളങ്ങൾക്കും അതിർത്തി ചെക്‌പോസ്റ്റുകൾക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. വിജയ് ബാബുവിന്റെ പാസ്‌പോർട് റദ്ദാക്കിയെന്നും വീണ്ടും യാത്രയ്ക്കായി എത്തിയാൽ അറിയിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോർജിയയിൽ നിന്ന് മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി പൊലീസിന്റെ ഈ നീക്കം.

വിജയ് ബാബുവിപാസ്‌പോർട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.നേരത്തെ മെയ് 19-ന് പാസ്‌പോർട്ട് ഓഫീസർ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു.താൻ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്‌പോർട്ട് ഓഫീസറെ അറിയിച്ചു ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോർജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP