Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202227Tuesday

ഹാപ്പി പിൽ നൽകി സിനിമാക്കാരന്റെ പീഡനത്തിൽ പരാതി കിട്ടിയത് 22ന്; നാലു ദിവസം ഒത്തുതീർപ്പിന് എല്ലാം പൂഴ്‌ത്തി; ഗോവയിൽ നിന്ന് ദുബായിലെ സുരക്ഷിതത്വത്തിലേക്ക് നടൻ പറക്കും വരെ കള്ളക്കളികൾ; ദിലീപിനെ പൊക്കാൻ നടക്കുന്നവർ വിജയ് ബാബുവിനെ രക്ഷിച്ചു! മുൻകൂർ ജാമ്യം നേടി നാട്ടിലേക്ക് എത്താൻ വിജയ് ബാബു

ഹാപ്പി പിൽ നൽകി സിനിമാക്കാരന്റെ പീഡനത്തിൽ പരാതി കിട്ടിയത് 22ന്; നാലു ദിവസം ഒത്തുതീർപ്പിന് എല്ലാം പൂഴ്‌ത്തി; ഗോവയിൽ നിന്ന് ദുബായിലെ സുരക്ഷിതത്വത്തിലേക്ക് നടൻ പറക്കും വരെ കള്ളക്കളികൾ; ദിലീപിനെ പൊക്കാൻ നടക്കുന്നവർ വിജയ് ബാബുവിനെ രക്ഷിച്ചു!  മുൻകൂർ ജാമ്യം നേടി നാട്ടിലേക്ക് എത്താൻ വിജയ് ബാബു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബലാൽസംഗ കേസിൽ ഒളിവിൽ പോയ വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.മുതിർന്ന അഭിഭാഷകനുമായി വിജയ് ബാബു ആശയവിനിമയം നടത്തിയെന്നാണ് വിവരം. ഇവിടെ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്. എന്നാൽ പ്രതിക്കായി വിമാനത്താവളങ്ങളിൽ അടക്കം ഉടൻ ലുക്ക്ഔട്ട് സർക്കുലർ നൽകാനാണ് പൊലീസ് തീരുമാനം. ഇതെല്ലാം തട്ടിപ്പാണെന്ന വാദം സജീവമാണ്.

അതിനിടെ കൊച്ചിയിലെ ചില ഉന്നതർ വിജയ് ബാബുവിനെ രക്ഷിക്കാൻ കൂട്ടു നിന്നതായും ആരോപണമുണ്ട്. ഒരു സിനിമയിൽ നായികയായ നടി പരാതി നൽകിയിട്ടും പൊലീസ് എല്ലാം രഹസ്യമാക്കി വച്ചു. പരാതി പുറത്തെത്താതിരിക്കാനായിരുന്നു നീക്കം. ഒത്തു തീർപ്പിനുള്ള സാധ്യത തുറന്നിടാനായിരുന്നു ഇതെല്ലാം. അതിനിടെ വാർത്ത എത്തി. ഈ സമയം നടൻ ഗോവയിലുണ്ടായിരുന്നു. അപ്പോഴും കേസിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളോട് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല.

നടിയാണ് പരാതിക്കാരിയെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തു. അപ്പോഴും പരാതിക്കാരി വിജയ് ബാബുവിന്റെ ജീവനക്കാരിയാണെന്നും ജോലി സ്ഥലത്തെ പ്രശ്‌നം മാത്രമാണെന്നും വരുത്താൻ പൊലീസ് ശ്രമിച്ചു. ഗോവയിൽ നിന്ന് വിജയ് ബാബു സുരക്ഷിതനായി ദുബായിലേക്ക് പറക്കുമെന്ന് ഉറപ്പാക്കിയിട്ടാണ് മറുനാടൻ റിപ്പോർട്ട് ചെയ്ത വാർത്തയിലെ നിജസ്ഥിതി മറ്റ് മാധ്യമങ്ങളോട് വിശദീകരിച്ചത്. നടിയെ അപമാനിക്കുന്ന തരത്തിലേക്ക് കേസ് എത്തിക്കാനായി പിന്നിടുള്ള ശ്രമം. താനൊരു ഇരയാണെന്ന് സ്വയം അവകാശപ്പെട്ടായിരുന്നു വിജയ് ബാബുവന്റെ കളികൾ.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പുതിയ തെളിവുകൾ കണ്ടെത്താൻ ഓടുന്ന തിരക്കിലാണ് കൊച്ചിയിലെ പൊലീസ്. ഇതിനിടെ കിട്ടിയ വിജയ് ബാബുവിന്റെ പരാതിയിൽ അവർ വേണ്ടത്ര ഗൗരവം കാട്ടിയില്ല. മുൻകൂർ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് വിജയ് ബാബു ദുബായിലേക്ക് പോയത്. മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ ആകെ പ്രതിസന്ധിയിലാകും. താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് വിജയ് ബാബു. പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെ അമ്മയിൽ നിന്ന് മാറ്റിയേക്കും. നേരത്തെ ദിലീപിനേയും സംഘടനയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

ലൈംഗികാതിക്രമത്തിന് പുറമേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയല്ല, ഈ കേസിൽ താനാണ് യഥാർഥ ഇരയെന്ന വാദം ഉയർത്തിയാണ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തതോടെ ഫേസ്‌ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോ വിജയ് ബാബു നീക്കം ചെയ്തിരുന്നു. നടി പരാതി കൊടുത്തപ്പോൾ തന്നെ പൊലീസിന് വിജയ് ബാബുവിനെ കസ്റ്റഡിയിൽ എടുക്കാൻ കഴിയുമായിരുന്നു. എന്നാൽ പരാതി പൂഴ്‌ത്താനായിരുന്നു ചില പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമം.

വിജയ് ബാബുവിന്റെ പനമ്പിള്ളി നഗറിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. ഇയാൾ വിദേശത്തായതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു. കോഴിക്കോട് സ്വദേശിയാണ് വിജയ് ബാബുവിനെതിരേ പരാതിയുമായി എത്തിയത്. കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാൽസംഗം ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്.

ബലാൽസംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.ഇതിനു പുറമേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 22ന് പരാതി കിട്ടിയിട്ടും നാലു ദിവസം കഴിഞ്ഞാണ് സംഭവം പുറത്തെത്തിയത്. 22ന് തന്നെ പരാതിയിൽ പൊലീസിന് വിജയ് ബാബുവിനെ പിടികൂടാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇരയെ അപമാനിക്കുന്ന തരത്തിലെ ഇടപെടലിന് വിജയ് ബാബുവിന് കഴിയില്ലായിരുന്നു.

വിജയ് ബാബുവിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതി രംഗത്തുവന്നിരുന്നു. നിരന്തരം വിജയ് ബാബു ബലാത്സംഗം ചെയ്തുവെന്നാണ് യുവതി വെളിപ്പെടുത്തിയത്. വിമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണ് വിജയ് ബാബുവിൽ നിന്ന് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് പെൺകുട്ടി തുറന്നെഴുതിയത്. സിനിമ രംഗത്ത് പുതുമുഖമായ തന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് വിജയ് ബാബു തന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നെന്നും തന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവിൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും പെൺകുട്ടി പറഞ്ഞു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്‌ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി. തുടർന്നു മദ്യം നൽകി, അവശയാക്കി, അതിന്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യുകയായിരുന്നെന്നും പെൺകുട്ടി പറയുന്നു.

തന്റെ നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തിയെന്നം നടി ആരോപിച്ചു. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്നും നടി വെളിപ്പെടുത്തി. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നതായും നടി ആരോപിച്ചു.

വിമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് പേജിൽ നടി എഴുതിയത് ഇങ്ങനെ:

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മലയാള സിനിമയിൽ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 - 14/04/2022 യുള്ള കാലയളവിൽ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു.

രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്‌ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി .തുടർന്നു മദ്യം നൽകി, അവശയാക്കി, അതിന്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു. മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ' എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു.

ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന, എന്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എന്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്കൊണ്ടായിരുന്നില്ല.

ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു.

അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച് , ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു. എന്റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എന്റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.

ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP