Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഗ്രഹം നിധിയായി ലഭിച്ചുവെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന വീരൻ; സൗദിയിൽ നിന്നും സ്വർണ്ണവുമായി കരിപ്പൂരിൽ വിമാനമറിങ്ങിയ പ്രവാസിയെ തട്ടിക്കൊണ്ട് പോയി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾക്കുള്ളതും സ്വർണ്ണ കടത്ത് ബന്ധം; തട്ടിക്കൊണ്ട് പോകൽ കബളിപ്പിച്ച് രക്ഷപ്പെട്ടാൻ ശ്രമിച്ചയാളിനെ പാഠം പഠിപ്പിക്കാൻ; സ്വർണ്ണക്കടത്തിലേക്ക് അന്വേഷണം എത്താതിരിക്കാൻ തട്ടിക്കൊണ്ട് പോകൽ കേസിൽ വ്യാജ പ്രതികളെ ഹാജരാക്കാനും നീക്കം പൊളിച്ച് പൊലീസ്; വിഗ്രഹം ബഷീറും ടീമും കുടുങ്ങുമ്പോൾ

വിഗ്രഹം നിധിയായി ലഭിച്ചുവെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന വീരൻ; സൗദിയിൽ നിന്നും സ്വർണ്ണവുമായി കരിപ്പൂരിൽ വിമാനമറിങ്ങിയ പ്രവാസിയെ തട്ടിക്കൊണ്ട് പോയി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾക്കുള്ളതും സ്വർണ്ണ കടത്ത് ബന്ധം; തട്ടിക്കൊണ്ട് പോകൽ കബളിപ്പിച്ച് രക്ഷപ്പെട്ടാൻ ശ്രമിച്ചയാളിനെ പാഠം പഠിപ്പിക്കാൻ; സ്വർണ്ണക്കടത്തിലേക്ക് അന്വേഷണം എത്താതിരിക്കാൻ തട്ടിക്കൊണ്ട് പോകൽ കേസിൽ വ്യാജ പ്രതികളെ ഹാജരാക്കാനും നീക്കം പൊളിച്ച് പൊലീസ്; വിഗ്രഹം ബഷീറും ടീമും കുടുങ്ങുമ്പോൾ

ജാസിം മൊയ്ദീൻ

കോഴിക്കോട്; സൗദിയിൽ നിന്നും അനധികൃത മാർഗ്ഗത്തിൽ സ്വർണ്ണവുമായി കരിപ്പൂരിൽ വിമാനമിറങ്ങിയ പ്രവാസിയെ തട്ടിക്കൊണ്ട് പോയി വധിക്കാൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ.

കോഴിക്കോട് തൊട്ടിൽപാലം പാറശ്ശേരി സ്വദേശി റിയാസിനെ തട്ടിക്കൊണ്ട് പോയ കേസിലാണ് നാല് പേർ അറസ്റ്റിലായിരിക്കുന്നത്. താമരശ്ശേരി കണ്ണീരുപ്പിൽ ഫസൽ (31) എന്ന ഗുണ്ടാ ഫസൽ, നിരവധി കേസുകളിൽ പ്രതിയായ മലപ്പുറം മമ്പാട് കച്ചേരിക്കുനിനിയിൽ മുഹമ്മദ് ബഷീർ എന്ന വിഗ്രഹം ബഷീർ (45), കോരക്കാട് ഇഷൽ മൻസിൽ അബ്ദുൾ നാസർ (46), താമരശ്ശേരി ചെമ്പായി മുഹമ്മദ് എന്നിവരേയാണ് തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം സഹിതം പിടികൂടിയത്.

വിഗ്രഹം ബഷീറിന്റെ ഭാര്യാ പിതാവും മരുമകനുമടക്കം നാലു പേരെയാണ് കൊണ്ടോട്ടി സിഐ ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതികളിൽ നിന്ന് തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചതടക്കം രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം 17നായിരുന്നു റിയാസിനെ തട്ടിക്കൊണ്ട് പോയത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് റിയാസിനെ തട്ടിക്കൊണ്ട് പോകലിലേക്ക് എത്തിച്ചത്. സൗദിയിൽ നിന്നും സ്വർണം കടത്താനായി സംഘം റിയാസിനെ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ കരിപ്പൂരിൽ വിമാനമിറങ്ങിയ റിയാസ് സ്വർണ്ണക്കടത്ത് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. റിയാസ് തങ്ങളെ കബളിപ്പിച്ച് രക്ഷപ്പെടാനുള്ള സാധ്യത മണത്തറിഞ്ഞ സംഘം ആറോളം വാഹനങ്ങളിലായി റിയാസിനെ പിന്തുടർന്ന് കൊണ്ടോട്ടി കാളോത്ത് എന്ന പ്രദേശത്ത് വെച്ച് റിയാസ് സഞ്ചരിച്ച വാഹനം തടഞ്ഞ് മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു.

തുടർന്ന് വാഹനത്തിൽ വെച്ച് പത്തോളം വരുന്ന ആളുകൾ റിയാസിനെ മാരകമായി ഉപദ്രവിക്കുകയും മർദ്ദിച്ച് അവശനാക്കി മുക്കം ടൗണിൽ ഇറക്കി വിടുകയുമായിരുന്നു. ഇതിനടിയിൽ തട്ടിക്കൊണ്ട് പോകൽ കേസിൽ അന്വേഷണം സ്വർണ്ണക്കടത്ത് സംഘത്തിലേക്ക് എത്താതിരിക്കാൻ ഈ കേസിൽ വ്യാജ പ്രതികളെ സ്റ്റേഷനിൽ ഹാജരാക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തായിരുന്ന വ്യാജ പ്രതികളെ ഹാജരാക്കാൻ ശ്രമിച്ചത്. അതിന് മുമ്പ് തന്നെ യഥാർത്ഥ പ്രതികളെ പിടികൂടിയതോടെ ആ ശ്രമം വിഫലമായി. ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവരിൽ നിന്ന് വ്യാജ പ്രതികൾക്ക് നൽകാനായി സൂക്ഷിച്ച പണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് സ്വർണ്ണക്കടത്ത് സംഘത്തിലെ മുഴുവൻ പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. റിയാസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച 10 പേരടങ്ങുന്ന സംഘത്തിലെ ബാക്കിയുള്ളവരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്.

തങ്ക വിഗ്രഹം നിധിയായി ലഭിച്ചു എന്നു പറഞ്ഞ് അത് വിൽക്കാനായി ആളുകളെ സമീപിച്ച് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ സംഭവുമായി ബന്ധപ്പെട്ട് നിലമ്പൂർ, വണ്ടൂർ, കൽപ്പറ്റ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിലായി പിടിയിലായ വിഗ്രഹം ബഷീറിന്റെ പേരിൽ കേസുകളുണ്ട്. വിഗ്രഹത്തിന്റെ പേരിൽ ആളുകളെ കബളിപ്പിച്ച് സമ്പാദിച്ച പണം ഉപയോഗിച്ച് ഇയാൾ ഗുണ്ടൽപേട്ടിൽ ഒരു ആഡംബര റിസോർട്ട് നടത്തിയിരുന്നു.

പിടിയിലായ ഫസലിനെതിരെ താമരശ്ശേരി ഗവ .ഹോസ്പിറ്റലിലെ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ താമരശ്ശേരി സ്റ്റേഷനിൽ കേസുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP