Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയങ്കാ റെഡ്ഡിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത് വാഹനം കേടായതോടെ സഹായിക്കാനെത്തിയവർ; കൂട്ടബലാത്സംഗത്തിന് ശേഷം 26കാരിയെ ചുട്ടുകൊന്നത് തെളിവ് നശിപ്പിക്കാൻ; വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ ലോറി ഡ്രൈവർ മുഹമ്മദ് പാഷയേയും മൂന്ന് കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് പൊലീസും

പ്രിയങ്കാ റെഡ്ഡിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത് വാഹനം കേടായതോടെ സഹായിക്കാനെത്തിയവർ; കൂട്ടബലാത്സംഗത്തിന് ശേഷം 26കാരിയെ ചുട്ടുകൊന്നത് തെളിവ് നശിപ്പിക്കാൻ; വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ ലോറി ഡ്രൈവർ മുഹമ്മദ് പാഷയേയും മൂന്ന് കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ട്രക്ക് ജീവനക്കാരായ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ലോറി ഡ്രൈവറായ മുഹമ്മദ് പാഷ, അയാളുടെ വണ്ടിയിലെ ക്ലീനർ, മറ്റ് രണ്ട് ട്രക്ക് ജീവനക്കാർ എന്നിവരാണ് പിടിയിലായത്. ബുധനാഴ്‌ച്ച രാത്രിയിലാണ് ഇരുപത്തിയാറുകാരിയായ യുവതി കൊല്ലപ്പെട്ടത്. രാത്രിയാത്രക്കിടെ ബൈക്ക് കേടായപ്പോൾ ഷംസാബാദ് സ്വദേശിനിയെ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവതിയെ കൊലപ്പെടുത്തിയത്.

ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിലാണ് കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്. നവാബ്‌പേട്ടിലെ ക്ലിനിക്കിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. വഴിയിലുള്ള ടോൾഗേറ്റിനടുത്താണ് സ്‌കൂട്ടർ നിർത്തിയിട്ടിരുന്നത്. രാത്രി ഒൻപതരക്ക് ഇവിടെയെത്തിയപ്പോൾ ടയർ കേടായത് കണ്ടു. സ്ഥലത്ത് നിരവധി ട്രക്ക് ഡ്രൈവർമാർ ഉണ്ടെന്നും തനിച്ച് നിൽക്കാൻ പേടിയാകുന്നുവെന്നും സഹോദരിയെ വിളിച്ച് പറഞ്ഞിരുന്നു. ഇതിനിടെ സ്‌കൂട്ടർ നന്നാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് രണ്ട് പേർ എത്തി.

സഹായാഭ്യർത്ഥനയുമായെത്തിയവരെ വിശ്വസിച്ച് യുവതി സ്‌കൂട്ടർ അവരെ ഏൽപ്പിച്ചു. സ്‌കൂട്ടറുമായി പോയവരെ കാത്തിരിക്കുന്നതിനിടെ മറ്റുള്ളവർ യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം സമീപത്തെ അടിപ്പാതയിൽ വച്ച് തീകൊളുത്തി. ട്രക്കുകൾ നിർത്തിയിട്ടിരുന്നതിനാൽ റോഡിലൂടെ പോകുന്നവർ സംഭവം അറിഞ്ഞില്ല.

ഇതിനിടെ യുവതിയുടെ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആയിരുന്നു. വളരെ സമയം കഴിഞ്ഞും യുവതിയെ കാണാതായതോടെ കുടുംബം പരാതിയുമായ രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

പതിവായി ഇവിടെയെത്തുന്ന ഇവർ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ആക്രമണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സ്‌കൂട്ടർ നന്നാക്കാൻ കൊണ്ടുപോയവർ തന്നെയാണ് ഇവരെന്നാണ് വിവരം. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP