Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല

മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: അദ്ധ്യാപികയെ ക്രൂരമായി കൊലചെയ്ത് കടലിൽ തള്ളിയ കേസിൽ സഹ അദ്ധ്യാപകൻ വെങ്കിട്ട രമണ കാരന്തരയുടെ മന്ത്രവാദവും ചർച്ചകളിലേക്ക്. അദ്ധ്യാപകനാണെങ്കിലും പ്രതിയുടെ മുഖ്യതൊഴിൽ പൂജയും ദുർമന്ത്രവാദവുമാണ്. രൂപശ്രീയെ (32)വശീകരിക്കാനും ഇയാൾ മന്ത്രവാദം നടത്തിയിരുന്നുവത്രെ. കഴിഞ്ഞ 16ന് രൂപശ്രീയെ സ്വന്തം വീട്ടിൽ എത്തിച്ചു ദുർമന്ത്രവാദത്തിന് ഇരയാക്കിയ ശേഷമാണ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതെന്ന് കണ്ടെത്തി. നേരത്തെ വെങ്കിട്ട രമണ നൽകിയ മൊഴിയിൽ അസ്വാഭവികതയുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് അന്വേഷണമാണ് മന്ത്രവാദം മറനീക്കി പുറത്തു കൊണ്ടു വന്നത്.

Stories you may Like

16ന് രൂപശ്രീയെ സ്വന്തം വീട്ടിൽ എത്തിച്ചു ദുർമന്ത്രവാദത്തിന് ഇരയാക്കിയ ശേഷമാണ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. രൂപശ്രീയെ മയക്കിക്കിടത്തിയ ശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റി പൂർണ്ണ നഗ്‌നയാക്കി. പിന്നീട് ക്രൂരമായി മുടികൾ മുഴുവൻ ഇയാൾ പിഴുതെടുത്തു. തുടർന്നാണ് വെള്ളത്തിൽ മുക്കിയതെന്നും പറയുന്നു. ആദ്യം മുക്കിയ ബക്കറ്റ് പൊട്ടിയതിനാൽ പിന്നീട് 250 ലിറ്റർ വെള്ളം കൊള്ളുന്ന ഡ്രമ്മിലെ വെള്ളത്തിൽ മുക്കി മരണം ഉറപ്പാക്കി. യുവതി മരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വെങ്കിട്ട രമണയും അയൽവാസിയായ ഡ്രൈവർ നിരഞ്ജനും ചേർന്ന് കാറിന്റെ ഡിക്കിയിൽ കയറ്റി കൊണ്ടുപോയി കടലിൽ തള്ളിയത്. രൂപശ്രീയെ കൊല്ലുന്നതിന് നാല് ദിവസം മുമ്പ് വെങ്കിട്ട രമണ അവധിയിൽ പോയിരുന്നു. കർണാടകയിലെ ഏതോ അജ്ഞാത കേന്ദ്രത്തിൽ ദുർമന്ത്രവാദം നടത്തുകയായിരുന്നു ഇയാൾ. ദുർമന്ത്രവാദം നടത്തി കരുത്ത് നേടിയ ശേഷമാണ് അദ്ധ്യാപികയെ വകവരുത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തത്. ഇതിനെല്ലാം സഹായിയായി നിരഞ്ജൻ കുമാറും കൂടെ കൂടി.

സ്‌കൂളിലെ പ്രദർശന മത്സരങ്ങളിൽ മോഡലിങ് ഉണ്ടാക്കിയതിന് രൂപശ്രീക്ക് സമ്മാനം ലഭിച്ചിരുന്നു. ഈ മോഡലിങ് ഉണ്ടാക്കാൻ അദ്ധ്യാപികയെ സഹായിച്ചത് ചിത്രകലാ അദ്ധ്യാപകൻ ആയ വെങ്കിട്ട രമണ ആയിരുന്നു. അതിനുള്ള ഉപകാരസ്മരണയിൽ നിന്നാണ് അദ്ധ്യാപിക വെങ്കട്ട രമണയോട് അടുത്തത്. പൂജയും മന്ത്രവാദവും നടത്തി സാമ്പത്തികമായി നല്ല ശേഷിയിൽ ഉണ്ടായിരുന്ന അദ്ധ്യാപകൻ സാമ്പത്തികമായും സഹായിച്ചു. ഇതിനിടെ മറ്റൊരു ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനുമായി രൂപശ്രീക്ക് ബന്ധമുണ്ടെന്ന് വെങ്കിട്ട രമണ സംശയിച്ചു തുടങ്ങിയത്. അതോടെയാണ് കൊല നടത്താൻ തീരുമാനിച്ചത്.

രൂപശ്രീയെ കാണാതായപ്പോൾ തന്നെ നീക്കങ്ങളിൽ സംശയം തോന്നിയ പൊലീസ് നേരത്തെ തന്നെ ഇയാളുടെ മേൽ പിടിമുറുക്കിയിരുന്നു. ആദ്യം ചോദ്യംചെയ്തു വിട്ടയച്ചുവെങ്കിലും കൊലപാതകമാണെങ്കിലും ആത്മഹത്യയാണെങ്കിലും വെങ്കിട്ട രമണയ്ക്ക് പങ്കുണ്ടാകുമെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. പിന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ നിരന്തരമായി നടന്ന ചോദ്യംചെയ്യലിൽ ആ ചിത്രകലാ അദ്ധ്യാപകന് എല്ലാം തുറന്നുപറയേണ്ടിവന്നു. എല്ലാം ഉറപ്പിക്കാൻ പ്രതികളായ വെങ്കിട്ട രമണയെയും ഡ്രൈവർ നിരഞ്ജൻ കുമാറിനെയും മാറിമാറി ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് സത്യം പൊളിഞ്ഞത്.

അദ്ധ്യാപകനാണെങ്കിലും പ്രതിയുടെ മുഖ്യതൊഴിൽ പൂജയും ദുർമന്ത്രവാദവുമാണ്. സ്‌കൂളിൽ ജോലിക്ക് ഹാജരാകാതെ അവധിയെടുത്തു കർണാടകയിലെ വീടുകളിലും സ്ഥാപനങ്ങളിലും ഹോമം നടത്താനും ദുർമന്ത്രവാദം ചെയ്യാനും പോകുന്നത് പതിവാക്കിയിയിരുന്നു ഇയാൾ.ജനുവരി 16-ന് ഉച്ചയ്ക്കുശേഷമാണ് രൂപശ്രീയെ കാണാതായത്. 18-ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രൂപശ്രീയെ സഹാധ്യാപകനും വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന് കടലിൽത്തള്ളിയതാണെന്ന് തെളിഞ്ഞിരുന്നു. ജനുവരി പതിനാറിന് കാണാതായ രൂപശ്രീയുടെ മൃതദേഹം പതിനെട്ടിന് പുലർച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്താണ് കണ്ടെത്തിയത്. വെള്ളം ഉള്ളിൽച്ചെന്നാണ് മരണമെന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ മൃതദേഹപരിശോധനാ റിപ്പോർട്ടിൽ പറയുന്നത്.

അദ്ധ്യാപിക കടലിൽച്ചാടി ആത്മഹത്യചെയ്തതാകാമെന്ന് സംശയമുയർന്നെങ്കിലും നാട്ടുകാരും സഹപ്രവർത്തകരും സംശയിച്ചു. ഇപ്പോൾ പിടിയിലായ വെങ്കിട്ടരമണയെ മഞ്ചേശ്വരം പൊലീസ് പലതവണ ചോദ്യംചെയ്ത് വിട്ടതാണ്. സമ്മർദത്തെത്തുടർന്ന് രണ്ടുദിവസം മുമ്പാണ് കേസ് ക്രൈംബ്രാഞ്ചിനുവിട്ടത്. ജനുവരി 16-ന് നാലുമണിയോടെ ഹൊസങ്കടിയിൽവെച്ച് രൂപശ്രീയും സഹാധ്യാപകൻ കെ.വെങ്കിട്ടരമണ കാരന്തും കണ്ടുമുട്ടുന്നു. വെങ്കിട്ടരമണയും സഹായി നിരഞ്ജനും കാറിൽ, രൂപശ്രീ സ്‌കൂട്ടറിൽ. മുന്നിലും പിന്നിലുമായി ഇവർ ദുർഗിപ്പള്ളയിൽ എത്തുന്നു. ദുർഗിപ്പള്ളയിൽ രൂപശ്രീ റോഡരികിൽ സ്‌കൂട്ടർ നിർത്തിയിട്ട് കാറിൽ വെങ്കിട്ട രമണയ്ക്കൊപ്പം കയറുന്നു. കാർ ഓടിക്കുന്നത് വെങ്കിട്ടരമണ. ഒപ്പം മുൻസീറ്റിൽ രൂപശ്രീ. പിന്നിൽ നിരഞ്ജൻ.

അഞ്ചുമണിയോടെ കാർ മിയാപ്പദവിൽ ആസാദ്നഗർ റോഡിലെ വെങ്കിട്ടരമണയുടെ വീട്ടിൽ എത്തുന്നു. അൽപസമയത്തിനകം ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നു. ഇടനാഴിയോടുചേർന്നുള്ള കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ രൂപശ്രീയെ വെങ്കിട്ടരമണ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നു. പിടിത്തം വിടുവിച്ച് ഓടി രൂപശ്രീ സ്വീകരണമുറിയുടെ വാതിലിലൂടെ സിറ്റൗട്ടിലേക്ക് കടക്കുമ്പോഴേക്ക് എതിർവശത്തെ മുറിയിൽ കാത്തിരിക്കുകയായിരുന്ന നിരഞ്ജൻ ചാടിവീണ് ഇവരെ വട്ടംപിടിക്കുന്നു. പിന്നാലെവന്ന വെങ്കിട്ടരമണയും ചേർന്ന് പിടിച്ചുവലിച്ച് കൊണ്ടുപോകുന്നു. അതിന് ശേഷം മന്ത്രവാദം നടന്നുവെന്നാണഅ സൂചന. മംഗളൂരുവിൽ പോയ ഭാര്യയെ കൂട്ടി വീട്ടിൽ കൊണ്ടുവന്ന് വിട്ടശേഷം വിട്‌ളയിൽ പോകാനുണ്ടെന്ന് പറഞ്ഞ് വെങ്കിട്ടരമണയും നിരഞ്ജനും ചേർന്ന് വീണ്ടും ഏഴുമണിയോടെ വീട്ടിൽനിന്ന് കാറെടുത്ത് പുറപ്പെടുന്നു.

സുങ്കതകട്ട-അനേക്കൽ-വിട്‌ള-മെർക്കാറയിലെത്തുന്നു. ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നു. അവിടുന്ന് മംഗളൂരുവിനടുത്തുള്ള പമ്പുവെൽ സർക്കിളിലെത്തുന്നു. തുടർന്ന് തലപ്പാടി അതിർത്തി ചെക്ക്‌പോസ്റ്റ് കടന്ന് മഞ്ചേശ്വരത്തിനടുത്തുള്ള കണ്വതീർത്ഥ കടൽത്തീരത്തെത്തുന്നു. സമയം രാത്രി 9.30-10. ഇരുവരും ചേർന്ന് മൃതദേഹം കടലിൽത്തള്ളുന്നു. ഒപ്പം രൂപശ്രീയുടെ ഹാൻഡ് ബാഗും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP