നാല് കുട്ടികളെ എടകരയിൽ നിന്നും കണ്ടെത്തിയതോടെ വെള്ളിമാടുകുന്നിലെ എല്ലാ പെൺകുട്ടികളും വലയിൽ; ചർച്ചയാകുന്നത് ചിൽഡ്രൻസ് ഹോമിലെ പൊട്ടിപ്പൊളിഞ്ഞ ചുറ്റുമതിലും പരാധീനതകളും; പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് രക്ഷപ്പെടാൻ പുറത്തു നിന്നും സഹായവും കിട്ടി; വെള്ളിമാടുകുന്നിലെ ഒളിച്ചോട്ടം പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കഴിഞ്ഞ ദിവസം വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളേയും കണ്ടെത്തി. നാലു പേരെ മലപ്പുറത്തു നിന്ന് കണ്ടെത്തി. ബംഗളൂരുവിൽ നിന്ന് തീവണ്ടിയിൽ പാലക്കാട്ടെത്തിയ ശേഷം ഇവർ മലപ്പുറത്തേക്ക് വരികയായിരുന്നു. എടക്കരയിൽ നിന്നാണ് നാലുപേരെ പിടികൂടിയത്. കുട്ടികൾക്ക് രക്ഷപ്പെടാൻ പുറത്തു നിന്ന് സഹായം കിട്ടിയെന്നാണ് പൊലീസ് വിലയിരുത്തൽ.
പരാധീനതകൾ നിറഞ്ഞതാണ് വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോം പൊട്ടിപ്പൊളിഞ്ഞ ചുറ്റുമതിൽ കൺമുന്നിൽ ദിവസവും കണ്ടിട്ടും വേണ്ട അറ്റകുറ്റപണി നടത്താനോ കുട്ടികളുടെ സുരക്ഷയുറപ്പിക്കാനോ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഇവിടെ സി.സി.ടി.വി ക്യാമറപോലും സ്ഥാപിച്ചിട്ടില്ല. ക്യാമറ സ്ഥാപിക്കണമെന്നും ചുറ്റുമതിൽ പുതുക്കിപ്പണിയണമെന്നും ഉള്ള ആവശ്യം വീണ്ടും ചർച്ചയാവുകയാണ് ഇപ്പോൾ.
ഇവിടെ താമസിക്കുന്നവരിൽ പലരേയും മുമ്പും കാണാതായ സംഭവമുണ്ടായിട്ടുമുണ്ട്. വെള്ളിമാട്കുന്നിലെ സാമൂഹിക നീതി വളപ്പിലാണ് പെൺകുട്ടികൾക്കായുള്ള ചിൽഡ്രൻസ് ഹോമും പ്രവർത്തിക്കുന്നത്. പക്ഷേ, ഗേൾസ് ഹോമിനെ ആരും പരിഗണിക്കുന്നില്ല. കാണാതായി മണിക്കൂറുകൾക്കുള്ളിൽ തന്നെ കുട്ടികൾക്ക് എങ്ങനെ ബെംഗളൂരു വരെ എത്താനുള്ള സഹായം ലഭിച്ചുവെന്നതും ദുരൂഹമാണ്.
ബുധനാഴ്ച റിപ്പബ്ലിക് ദിനാഘോഷത്തിനിടെയായിരുന്നു ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായത്. ഇവരിൽ ആറ് പേരും ബെംഗളൂരുവിൽ എത്തുകയും ചെയ്തിരുന്നു. ഇതിൽ രണ്ട് പേരെ നേരത്തെ പിടികൂടി. ബാക്കിയുള്ളവരെയാണ് ഉച്ചയോടെ മലപ്പുറത്ത് നിന്ന് പിടികൂടിയത്.
പെൺകുട്ടികൾക്ക് ബെംഗളൂരുവിലേക്ക് കടക്കാൻ പണം നൽകി സഹായിച്ചത് സുഹൃത്തുക്കളെന്നാണ് സൂചന. ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ രണ്ട് തവണയായി സുഹൃത്തുക്കളായ യുവാക്കൾ പണം ഗൂഗിൾ പേ വഴി കൈമാറിയെന്നാണ് റിപ്പോർട്ട്. ലഹരി മാഫിയയുമായി ബന്ധമുള്ളവരാണ് പണം നൽകിയതെന്നാണ് സൂചന. ഗൂഗിൾ പേ പണം കൈമാറ്റമുള്ളതുകൊണ്ടു തന്നെ വ്യക്തമായ തെളിവുകൾ കിട്ടും.
ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തിറങ്ങിയ കുട്ടികൾ ആദ്യം എത്തുന്നത് കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിലേക്കാണ്. അവിടെ നിന്നും ഒരു ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും 500 രൂപ വാങ്ങി. അതിന് ശേഷം സുഹൃത്തിനെ വിളിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി 500 രൂപ തിരികെ അയച്ചു നൽകി. ഇങ്ങനെ ബസ് യാത്രക്കുള്ള പണം കണ്ടെത്തി.കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയ ഇവർ പാലക്കാടേക്ക് തിരിച്ചു. എന്നാൽ ആറുപേർക്ക് പാലക്കാട്ടേക്ക് പോകാൻ 500 രൂപ തികയാത്തതിനാൽ കണ്ടക്ടറിൽ നിന്നും 2000 രൂപ വാങ്ങി, അത് സുഹൃത്ത് വഴി വീണ്ടും ഗുഗിൾ പേയിലൂടെ തിരികെ നൽകി. ബസ് ടിക്കറ്റ് എടുത്ത ബാക്കി തുകകൊണ്ട് ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു പദ്ധതി.
റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടികൾ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയതോടെ ടിടിആർ വഴിയിൽ ഇറക്കി വിട്ടു. മറ്റൊരു ട്രെയിനിൽ കയറിയാണ് ഇവർ മടിവാളയിൽ എത്തിയത്. അവിടെയെത്തി ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെയാണ് പിടിക്കപ്പെടുന്നത്. കുട്ടികളെ കണ്ട് സംശയം തോന്നിയ ഹോട്ടൽ ജീവക്കാർ അവരെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. ആറ് പെൺകുട്ടികളിൽ രണ്ട് പേരെയാണ് ഇതിനകം കണ്ടെത്തിയത്. ഒരാളെ കഴിഞ്ഞ ദിവസം ഹോട്ടലിൽ വെച്ചു രണ്ടാമത്തെ പെൺകുട്ടിയെ മൈസൂരുവിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയുമാണ് കണ്ടെത്തിയത്.
സ്വകാര്യബസിൽ നാട്ടിലേക്കു വരുമ്പോൾ മണ്ഡ്യയിൽ വച്ചാണ് രണ്ടാമത്തെ പെൺകുട്ടിയെ പിടികൂടിയത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ അമ്മയുടെ നമ്പരാണ് പെൺകുട്ടി നൽകിയത്. ബസ് ജീവനക്കാർ വിളിച്ചപ്പോൾ അമ്മ ഫോണെടുത്ത് വിവരങ്ങൾ പറഞ്ഞു. തുടർന്ന് ബസ് ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തന്റെ ഒപ്പമുണ്ടായിരുന്നവർ ഗോവയ്ക്കു പോയിട്ടുണ്ടാകാമെന്നാണ് പിടിയിലായ പെൺകുട്ടി പൊലീസിനോടു പറഞ്ഞത്. ഇതിനിടെയാണ് എടക്കരയിൽ നിന്നും കുട്ടികളെ പിടിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന 2 യുവാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പിടിയിലായ യുവാക്കൾ കൊല്ലം, തൃശൂർ സ്വദേശികളെന്നാണ് സൂചന. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ യുവാക്കളെത്തി അന്വേഷിച്ചതിനുശേഷമാണ് നാലരയോടെ പെൺകുട്ടികളുമായി ഹോട്ടലിൽ മുറി ബുക്ക് ചെയ്യാനെത്തിയത്. സംശയം തോന്നി ഹോട്ടൽ അധികൃതർ തടഞ്ഞു വച്ചതിനെ തുടർന്ന് ഓടിരക്ഷപ്പെട്ട ഇവരിൽ ഒരാളെ മഡിവാള പൊലീസ് കസ്റ്റഡിയിലെടുത്തു. മഡിവാള മാരുതിനഗറിലെ സർവീസ് അപ്പാർട്മെന്റിൽ മുറിയെടുക്കാൻ എത്തിയ ഇവരുടെ കൈയിൽ തിരിച്ചറിയൽ രേഖകൾ ഇല്ലാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടൽ അധികൃതർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തും മുൻപേ 5 പെൺകുട്ടികൾ ജീവനക്കാരെ വെട്ടിച്ച് ഓടിപ്പോയി.
26 നു വൈകിട്ട് 5 മണിയോടെയാണു 15 നും 17 നും ഇടയിൽ പ്രായമുള്ള ആറു പെൺകുട്ടികളെ കാണാതായ വിവരം ചിൽഡ്രൻസ് ഹോം അധികൃതർ അറിയുന്നത്. പരിസരങ്ങളിലെല്ലാം തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നു 7 മണിയോടെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് രാത്രി മുഴുവൻ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. അപ്പോഴേക്ക് ഇവർ കേരളം വിട്ടിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- തൃപ്പൂണിത്തുറയിൽ എൽഡിഎഫിനെ അട്ടിമറിച്ച് ബിജെപി; എൽഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തു ബിജെപി സ്ഥാനാർത്ഥികൾ; കൊച്ചി കോർപ്പറേഷൻ സൗത്ത് വാർഡിലും വിരിഞ്ഞത് താമര; വിജയിച്ചു കയറി പത്മജ എസ് മേനോൻ; ഏറ്റുമാനൂരിലും സിറ്റിങ് സീറ്റ് നിലനിർത്തി ബിജെപി
- കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും; ഇനി പെയ്തിറങ്ങാൻ പോകുന്നത് സമാനതകളില്ലാത്ത മഴ; വരാനിരിക്കുന്നത് അതീവ ജാഗ്രത വേണ്ട നാലു ദിനങ്ങൾ; മധ്യകേരളം നേരിടാൻ പോകുന്നത് മറ്റൊരു മഹാപ്രളയമോ? അണക്കെട്ടുകൾ നിറഞ്ഞു കവിയാൻ സാധ്യത
- മാതൃഭൂമിയിലും കൈരളിയിലും മീഡിയാവണ്ണിലും നിറഞ്ഞ പ്രതിഭ; 2020ലെ റാങ്ക് ലിസ്റ്റിലെ ഒന്നാമനായ രാജഗോപാലിന് നൽകിയത് മൂന്ന് വർഷം ജോലി സ്ഥിരതാ വാഗ്ദാനം; ഒരു കൊല്ലം പൂർത്തിയാക്കിയപ്പോൾ പിരിച്ചു വിട്ടു; പിന്നീട് പഴയ റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരിക്ക് നിയമനം; അഭിലാഷ് മോഹന്റെ ഭാര്യ കുസാറ്റിൽ എത്തിയത് സുതാര്യതയില്ലാ വഴിയിൽ
- 'പതിനെട്ടു വർഷത്തിനുള്ളിൽ തൃശുർ അതിരൂപതയിൽ 50,000 പേർ കുറഞ്ഞു; 35 കഴിഞ്ഞ 15000ത്തോളം യുവാക്കൾ അവിവാഹിതർ; ഫ്രീ തിങ്കേഴസ് യുവതീ യുവാക്കളെ വഴിതെറ്റിച്ച് അവിശ്വാസികൾ ആക്കുന്നു; സഭ വളരുകയാണോ തളരുകയാണോ' ? വിവാദ പരാമർശങ്ങളുമായി മാർ ആൻഡ്രൂസ് താഴത്ത്
- 'ഇല്ല ചേച്ചി പോകണ്ട ചേച്ചിയെ ഞാൻ വിടില്ല'; വരന്റെ വീട്ടിലേക്ക് യാത്രയാവുന്ന കല്ല്യാണപ്പെണ്ണിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് കുഞ്ഞനുജൻ: കണ്ണു നനയിക്കും ഈ വീഡിയോ
- അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ ഫൗണ്ടനെ ശിവലിംഗമായി ചിത്രീകരിക്കുന്നതെന്ന് മസ്ജിദ് അധികൃതർ; ഭൂമിക്കടിയിലെ മുറികളിലും സർവേ നടത്തിയെന്നും താക്കോൽ ലഭിക്കാതിരുന്ന മുറികളുടെ പൂട്ടുകൾ പൊളിച്ചെന്നും വെളിപ്പെടുത്തൽ; ആരോപണവുമായി അജയ് മിശ്രയും; ഗ്യാൻവാപി മസ്ജിദിൽ വിവാദം തുടരുമ്പോൾ
- സിഇഒയുടെയും പ്രോജക്ട് എൻജിനീയറുടെയും കസേരകൾ ഒഴിഞ്ഞു കിടക്കുന്നു; 10 ദിവസം തുടർച്ചയായി ജോലിക്കെത്താത്ത ഉദ്യോഗസ്ഥരും; വർക്ക് ഫ്രംഹോമിൽ പ്രതിരോധമുയർത്തുന്ന സഹപ്രവർത്തകർ; പാലം പൊളിഞ്ഞതിന്റെ ക്ഷീണം മാറ്റാൻ മിന്നൽ സന്ദർശനം; മന്ത്രി റിയാസ് റോഡ് ഫണ്ട് ബോർഡിൽ കണ്ടത് ആളൊഴിഞ്ഞ കസേരകൾ; ആ ഹാജർ വിളി നടപടിയാകുമോ?
- പിൻഭാഗത്തെ സീറ്റ് ഇളക്കിമാറ്റി മീൻപെട്ടി വെക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്ന ബൈക്ക് നിർണ്ണായകമായി; പിടിച്ചത് മാലയും വളയും ധരിക്കുന്ന കള്ളനെ; മീൻ കച്ചവടം നടത്തിയത് മോഷണത്തിന് മറയൊരുക്കാൻ; സൗമ്യനായ സ്വയം വാദിക്കും കള്ളൻ; പൂവരണി ജോയി 'കായംകുളത്തെ കൊച്ചുണ്ണിയായ' കഥ
- ഷെട്ടീസ് കോസ്മെറ്റിക്സ് സുരക്ഷിതമല്ലെന്നും ശസ്ത്രക്രിയ സങ്കീർണമെന്നും വീട്ടുകാർ മുന്നറയിപ്പ് നൽകിയിട്ടും കേട്ടില്ല; സർജറിക്ക് എത്തിയത് കൂട്ടുകാരെ കൂട്ടി; നടി ചേതന രാജിന്റെ മരണത്തിന് ഇടയാക്കിയ ക്ലിനിക്കിന് അംഗീകാരം ഇല്ലായിരുന്നു എന്നും പൊലീസ്
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- വിജയ് ബാബുവിനെതിരായ വ്യാജ പരാതിക്ക് പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചന; ഇതിന് പിന്നിൽ ആരെന്ന് അന്വേഷിക്കണം; പരാതി നൽകി നടന്റെ അമ്മ മായാ ബാബു
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ
- യുവതിയും രണ്ട് യുവാക്കളും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു; രക്ഷിക്കാനായി ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നടുക്കിരുന്ന യുവതിക്ക് ജീവനില്ല
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ട്രോളുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും; വൈറലാകുന്ന ബീസ്റ്റ് ട്രോളുകൾ
- വി. ഐ.പി ഗ്യാസ് സിലിൻഡറിന് വിട; ന്യൂജെൻ അടുപ്പുമായി കണ്ണൂർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥികൾ; ചെലവ് 160 രൂപയിൽ താഴെ മാത്രം; പുകയോ കരിയോ ഇല്ലാത്ത പാചകവും അഗ്നി സഖി അടുപ്പുകളുടെ പ്രത്യേകത
- സഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധം തുറന്ന് പറഞ്ഞ ഭാര്യ; അപമാനത്താൽ പിൻവാങ്ങിയതോടെ നഷ്ടപ്പെട്ടത് മുന്നിലെ സുദീർഘമായ കരിയർ; താളംതെറ്റിയ ജീവിതത്തെ തിരിച്ചുപിടിച്ച രണ്ടാം വിവാഹം; അതീജീവനത്തിന്റെ മാതൃക തീർത്ത് ബാംഗ്ലൂർ ജേഴ്സിയിലെ നിറഞ്ഞാട്ടം; സോഷ്യൽ മീഡിയയിൽ വൈറലായി ദിനേഷ് കാർത്തിക്കിന്റെയും ദീപികയുടെയും അനുഭവ കഥ
- കാലിൽ ഉരസി അതിവേഗം വാൻ മുമ്പോട്ട് പാഞ്ഞു; നിർത്തിയ ശേഷം റിവേഴ്സ് ഗിയറിൽ പാഞ്ഞടുത്തു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പുലർച്ചെ പള്ളിയിൽ പോകുമ്പോൾ കാക്കനാട്ട് ഉണ്ടായത് ഭീഷണിയുടെ സന്ദേശമുള്ള അപകട ശ്രമം; നികേഷ് കുമാറിന്റെ ഭാര്യയ്ക്കും കുട്ടിക്കും നേരെയുണ്ടായ അപകടത്തിന് പിന്നിലാര്? പ്രതികരിക്കാതെ റിപ്പോർട്ടർ ടിവി മേധാവി
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍