Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തക്കാളിക്കറി വച്ചിരുന്ന ചൂട് പാത്രമെടുത്ത് മുഖത്ത് വയ്ക്കാൻ ശ്രമിക്കവെ തല വെട്ടിത്തിരിച്ചു; കലികയറിയ ലോഹിത കറിപ്പാത്രം വീണ്ടും ചൂടാക്കി ദീപികയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു; ടീ ഷർട്ട് ഉയർത്തി മുതുകത്തും പൊള്ളിച്ചു മുളക്‌പൊടിയും വിതറി; കൊടും ക്രൂരത അമ്മയോട് അസഭ്യം പറയാൻ വിസമ്മതിച്ചതിന്

തക്കാളിക്കറി വച്ചിരുന്ന ചൂട് പാത്രമെടുത്ത് മുഖത്ത് വയ്ക്കാൻ ശ്രമിക്കവെ തല വെട്ടിത്തിരിച്ചു; കലികയറിയ ലോഹിത കറിപ്പാത്രം വീണ്ടും ചൂടാക്കി ദീപികയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു; ടീ ഷർട്ട് ഉയർത്തി മുതുകത്തും പൊള്ളിച്ചു മുളക്‌പൊടിയും വിതറി; കൊടും ക്രൂരത അമ്മയോട് അസഭ്യം പറയാൻ വിസമ്മതിച്ചതിന്

അമൽ രുദ്ര

 തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിയായ ദീപികയെ സഹപാഠി ആക്രമിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിലവിൽ ശക്തമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസിന്റെ എഫ്ഐആർ. പ്രതിയായ സഹപാഠി ലോഹിതയ്ക്കെതിരെ ഭീഷണിപ്പെടുത്തുക, ആക്രമിച്ച് പരിക്കേൽപ്പിക്കുക, പൊള്ളലേൽപ്പിക്കുക തുടങ്ങിയവ ഉൾപ്പെടെ ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പെൺകുട്ടി ക്രൂരമമായ അക്രമങ്ങൾക്കാണ് ഇരയായതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ദീപികയോട് മാതാവിനെ ഫോണിലൂടെ അസഭ്യം പറയാൻ ലോഹിത ആവശ്യപ്പെട്ടു. ഇത് സമ്മതിക്കാതെ വന്നതോടെ ആക്രമണം തുടങ്ങിയെന്നാണ് പരാതി. നാലാം വർഷ വിദ്യാർത്ഥികളായ ഇരുവരും ഹോസ്റ്റലിൽ ഒരേമുറിയിലായിരുന്നു താമസം. ലോഹിതയെയും, പീഡനത്തിന് കൂട്ടു നിന്ന നിഖിൽ(22), ജിൻസി(22) എന്നിവരെയും സസ്പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു.

കോടതിയിൽ ഹാജരാക്കിയ ലോഹിതയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. കോളേജിലെ അദ്ധ്യാപകൻ പ്രൊഫ. പോളിന്റെ സഹായത്തോടെയാണ് ലോഹിതയെ പൊലീസ് ചോദ്യം ചെയ്തത്. ഹോസ്റ്റൽ മുറിയിലും തെളിവെടുത്തതായി തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ പറഞ്ഞു.

സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ:

സമ്പന്ന കുടുംബത്തിൽ നിന്നുള്ള ലോഹിത ദീപികയെക്കൊണ്ട് പല ജോലികളും ഭീഷണിപ്പെടുത്തി ചെയ്യിക്കുമായിരുന്നു. സഹികെട്ട ദീപിക അനുസരിക്കാൻ വിസമ്മതിച്ചതോടെ, കഴിഞ്ഞ ഒരു മാസമായി ലോഹിത ശാരീരികമായി ഉപദ്രവിച്ചുവരികയാണ്. കൊന്നുകളയുമെന്ന് ലോഹിത ഭീഷണിപ്പെടുത്തിയതുകാരണം ദീപിക പുറത്ത് പറഞ്ഞിരുന്നില്ല.

ചിറ്റൂർ നദിയാല കാശിനായകം ക്ഷേത്രത്തിന് സമീപം കൊണ്ടുപള്ളി സ്വദേശിയാണ് ദീപിക. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി ദീപികയുടെ തലയിൽ പല ഭാഗത്തായി ഇടിച്ചു. തുടർന്ന് കസേരയിൽ പിടിച്ചിരുത്തി കൈകൾ ഷാൾ ഉപയോഗിച്ച് കെട്ടിയിട്ടു. തക്കാളിക്കറി വച്ചിരുന്ന ചൂട് പാത്രമെടുത്ത് മുഖത്ത് വയ്ക്കാൻ ശ്രമിക്കവെ തല വെട്ടിത്തിരിച്ചപ്പോൾ കറി വീണ് ശരീരത്തിന്റെ പല ഭാഗത്തും പൊള്ളലേറ്റു.

കലികയറിയ ലോഹിത കറിപ്പാത്രം വീണ്ടും ചൂടാക്കി ദീപികയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ടീ ഷർട്ടിന്റെ പിറകുവശം ഉയർത്തി മുതുകത്ത് വച്ച് പൊള്ളിച്ചു. പൊള്ളലേറ്റ ഭാഗങ്ങളിൽ മുളക്പൊടി വിതറി. ശരീരമാസകലം ഇടിച്ചു വേദനിപ്പിച്ചശേഷമാണ് കെട്ടഴിച്ചുവിട്ടത്. ദീപിക കാലിൽ വീണ് ഇനി ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചപ്പോൾ കാൽ കൊണ്ട് മുഖത്ത് അടിച്ചു.

പീഡനം പുറത്തു പറഞ്ഞാൽ ജീവനൊടെ വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തി. അടുത്ത ദിവസം ഹോസ്റ്റൽ മുറിയിൽ നിന്ന് രക്ഷപ്പെട്ട ദീപിക ബസിൽ കോട്ടയത്തും, അവിടെ നിന്ന് നാട്ടുകാരുടെ സഹായത്തോടെ ട്രെയിനിൽ ആന്ധ്രയിലെ വീട്ടിലും എത്തുകയായിരുന്നു. സംഭവമറിഞ്ഞ വീട്ടുകാർ കോളേജിലെത്തി അന്വേഷിച്ചതോടെയാണ് പീഡന വിവരം പുറത്തായത്.

മുറിവ് ഉൾപ്പെടെ ദീപിക വീഡിയോയിൽ പകർത്തി കോളേജ് അധികൃതർക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുകയും ചെയ്തു. ഇസ്തിരിപ്പെട്ടി കൊണ്ട് മുൻപ് കൈ പൊള്ളിച്ചിട്ടുണ്ടെന്നും ദീപിക പറഞ്ഞു. തുടർന്ന് കോളേജ് അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു.

ഈ മാസം 18നാണ് സംഭവം നടന്നത്. തുടക്കത്തിൽ പരാതി നൽകാൻ ആന്ധ്രാ സ്വദേശിനി തയ്യാറായില്ല. പൊള്ളലേറ്റതിന് പിന്നാലെ കുട്ടി നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ കുട്ടിയുടെ ദേഹത്തെ ഗുരുതര പൊള്ളൽ കണ്ട് ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്ന് പെൺകുട്ടി കോളേജിൽ എത്തി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നാട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് കോളേജ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു.

പൊള്ളലേറ്റ പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ കുറിച്ച് ബന്ധുക്കൾ കോളേജിലെത്തി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കോളേജ് അധികൃതർ നാലംഗ സമിതിയെ നിയോഗിച്ച് അന്വേഷണത്തിന് നേതൃത്വം നൽകി. പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചെങ്കിലും അന്വേഷണം മുന്നോട്ട് നീങ്ങുകയായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. അതേസമയം സംഭവത്തിൽ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നീട് അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ മന്ത്രി കോളജ് അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ഹോസ്റ്റലിൽ തുടക്കം മുതൽ 49-ാം നമ്പർ മുറിയിലാണ് ഇരുവരുമുണ്ടായിരുന്നത്. കഴിഞ്ഞ 18-നാണ് ദീപികയ്ക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ ഭയന്നുപോയ ദീപിക ആരോടും വിവരങ്ങൾ പറയാതെ നാട്ടിലേക്ക് പോകുകയായിരുന്നു. നാട്ടിലെത്തിയ ദീപിക വീട്ടുകാരോട് വിവരങ്ങൾ പറഞ്ഞു. അവിടെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്ന് വീട്ടുകാർ ഹോസ്റ്റലിൽ വിവരങ്ങൾ അറിയിച്ചപ്പോഴാണ് വിവരം മറ്റുള്ളവർ അറിയുന്നതും പൊലീസിന് വിവരം കൈമാറുന്നതും. ദീപിക നാട്ടിലേക്ക് പോയതിന് പിന്നാലെ ലോഹിതയും നാട്ടിലേക്ക് പോയിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP