Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാസൻ ഐ കെയർ സ്ഥാപകൻ ഡോ.എ.എം. അരുൺ മരിച്ച നിലയിൽ; വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി റിപ്പോർട്ട്; മരണ കാരണം ഹൃദയാഘാതമെന്ന് ഡോക്ടർമാർ: മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതോടെ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി

വാസൻ ഐ കെയർ സ്ഥാപകൻ ഡോ.എ.എം. അരുൺ മരിച്ച നിലയിൽ; വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി റിപ്പോർട്ട്; മരണ കാരണം ഹൃദയാഘാതമെന്ന് ഡോക്ടർമാർ: മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതോടെ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പ്രമുഖ നേത്ര ചികിത്സാ ശൃംഖലയായ വാസൻ  ഐ കെയർ ഗ്രൂപ്പ് സ്ഥാപകൻ ഡോ.എ.എം. അരുണിനെ (51) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ഡോക്ടറുടെ മരണത്തിൽ അഭ്യൂഹത തുടരുകയാണ്. വീട്ടിൽ നിന്നും മരിച്ചാണ് കൊണ്ടു വന്നതെന്നും അതല്ല ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടുണ്ട്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 2002ൽ തിരുച്ചിറപ്പള്ളിയിൽ വാസൻ ഐ കെയർ ഹോസ്പിറ്റൽ ആരംഭിച്ചത് ഡോക്ടർ അരുൺ ആണ്. വളരെ ചുരുങ്ങി. കാലം കൊണ്ട് രാജ്യത്ത് മുഴുവനും ശൃംഖലകൾ ഉണ്ടാക്കാൻ വാസൻ ഐ കെയർ ഹോസ്പിറ്റലിന് കഴിഞ്ഞു. തൃച്ചിയിലുള്ള കുടുംബത്തിന്റെ വാസൻ ഫാർമസ്യൂട്ടിക്കലാണ് പിന്നീട് വാസൻ ഐ കെയർ ഹോസ്പിറ്റലായി രാജ്യം മുഴുവൻ പടർന്നു പന്തലിച്ചത്. ഡോക്ടർ അരുണിന്റെ കഠിന പ്രയത്‌നമായിരുന്നു അതിന് പിന്നിൽ.

ഡോ അരുൺ സ്ഥാപിച്ച വാസൻ ഐ കെയർ നേത്ര ചികിത്സാ രംഗത്തെ അറിയപ്പെടുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം 170 ശാഖകൾ ആണ് വാസൻ ഐകെയറിന് ഉള്ളത്.
അടുത്തിടെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസൻ ആശുപത്രികളിൽ ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ഇതേ കേസിൽ കഴിഞ്ഞ വർഷം മദ്രാസ് മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP