Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗഹൃദം നടിച്ച് വീട്ടിൽ അതിക്രമിച്ചു കയറി: ബലാൽസംഗം ചെയ്ത് നഗ്‌നദൃശ്യങ്ങൾ പകർത്തി തുടർ പീഡനം: നവവരനായ മുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരേ വീട്ടമ്മയുടെ പരാതിയിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു: പീഡനക്കേസിൽ കുടുങ്ങിയത് വരുൺ പ്രകാശ്

സൗഹൃദം നടിച്ച് വീട്ടിൽ അതിക്രമിച്ചു കയറി: ബലാൽസംഗം ചെയ്ത് നഗ്‌നദൃശ്യങ്ങൾ പകർത്തി തുടർ പീഡനം: നവവരനായ മുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരേ വീട്ടമ്മയുടെ പരാതിയിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു: പീഡനക്കേസിൽ കുടുങ്ങിയത് വരുൺ പ്രകാശ്

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: വീട്ടമ്മയുടെ പരാതിയിൽ നവവരനായ മുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരേ പൊലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം മുൻ ജനറൽ സെക്രട്ടറി പന്തളം കുരമ്പാല ആനന്ദഭവനത്തിൽ വരുൺ പ്രകാശിനെതിരേയാണ് ഫെബ്രുവരി രണ്ടിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കരുവാറ്റ സ്വദേശിയായ നാൽപ്പതുകാരിയാണ് പരാതി നൽകിയിരിക്കുന്നത്.

ജനുവരി 27 നാണ് വരുൺ പ്രകാശിന്റെ വിവാഹം കഴിഞ്ഞത്. വീട്ടമ്മ പരാതി നൽകിയ വിവരം അറിഞ്ഞ് ഇയാൾ വിദേശത്തേക്ക് കടന്നുവെന്നും പറയുന്നു. 2019 മുതൽ വരുൺ പീഡിപ്പിക്കുന്നുവെന്നാണ് മൊഴി. തന്റെ കടയിൽ വന്നുള്ള സൗഹൃദം മറയാക്കി 2019 ജൂൺ മാസത്തിൽ വീട്ടിൽ എത്തുകയും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് നഗ്‌നചിത്രങ്ങൾ എടുത്ത ശേഷം അത് കാട്ടി പീഡനം തുടർന്നുവെന്നും പരാതിയിൽ പറയുന്നു. വീട്ടമ്മ വിവാഹബന്ധം വേർപെടുത്തി കഴിയുകയാണ്. ഈ സാഹചര്യം മുതലെടുത്തായിരുന്നു പീഡനം.

ജനുവരി 27 ന് കൊല്ലം സ്വദേശിനിയുമായിട്ടായിരുന്നു വരുണിന്റെ വിവാഹം. തനിക്കെതിരേ പീഡന പരാതി വീട്ടമ്മ നൽകിയെന്ന് മനസിലാക്കി ഇയാൾ നവവധുവിനെ വീട്ടിലാക്കിയതിന് ശേഷം വിദേശത്തേക്ക് കടന്നുവെന്നും ആരോപണമുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP