Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഞ്ചാവ് മാഫിയ സംഘം വേർപിരിഞ്ഞപ്പോൾ പരസ്പരം പാരവയ്‌പ്പും ഒറ്റിക്കൊടുപ്പും; വൈരാഗ്യം മൂത്തപ്പോൾ ശത്രുവിന്റെ അമ്മയേയും കഞ്ചാവുമായി അറസ്റ്റ് ചെയ്യിപ്പിച്ചു; അമ്മയെ കുടുക്കിയവരുടെ രഹസ്യങ്ങൾ കൃത്യമായി പൊലീസിനെ അറിയിച്ചിട്ടും പക തീരാതെ വീടിന് നേരെ ബോംബെറിഞ്ഞ് യുവാവും സംഘവും; ആക്രമണ പ്രത്യാക്രമണങ്ങൾക്കൊടുവിൽ രണ്ട് യുവാക്കൾ കൊല്ലപ്പെടുമ്പോൾ പുറത്ത് വരുന്നത് തൃശ്ശൂരിലെ കഞ്ചാവ് മാഫിയകളുടെ കുടിപ്പക തന്നെ

കഞ്ചാവ് മാഫിയ സംഘം വേർപിരിഞ്ഞപ്പോൾ പരസ്പരം പാരവയ്‌പ്പും ഒറ്റിക്കൊടുപ്പും; വൈരാഗ്യം മൂത്തപ്പോൾ ശത്രുവിന്റെ അമ്മയേയും കഞ്ചാവുമായി അറസ്റ്റ് ചെയ്യിപ്പിച്ചു; അമ്മയെ കുടുക്കിയവരുടെ രഹസ്യങ്ങൾ കൃത്യമായി പൊലീസിനെ അറിയിച്ചിട്ടും പക തീരാതെ വീടിന് നേരെ ബോംബെറിഞ്ഞ് യുവാവും സംഘവും; ആക്രമണ പ്രത്യാക്രമണങ്ങൾക്കൊടുവിൽ രണ്ട് യുവാക്കൾ കൊല്ലപ്പെടുമ്പോൾ പുറത്ത് വരുന്നത് തൃശ്ശൂരിലെ കഞ്ചാവ് മാഫിയകളുടെ കുടിപ്പക തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: രണ്ട് യുവാക്കൾ കൊല്ലപ്പെട്ടതിന് പിന്നിലെ രഹസ്യങ്ങൾ ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത് കഞ്ചാവ് മാഫിയകൾ തമ്മിലുള്ള ഒറ്റിന്റേയും കുടിപ്പകയുടേയും കഥകളാണ്. ഇക്കഴിഞ്ഞ നാലിന് ആണ് രണ്ട് വ്യത്യസ്ത കഞ്ചാവ് കേസുകളിൽ തൃശ്ശൂർ മുണ്ടൂരിൽ അറസ്റ്റുകൾ നടന്നത്. ഒന്ന് തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച് മൂന്ന് കിലോ കഞ്ചാവുമായി പിടിയിലായ രണ്ട് യുവാക്കളുടേതും മറ്റേത് ഒരു വീട്ടമ്മയും.രണ്ടു കേസിലും പിടിക്കപ്പെട്ടത് മുണ്ടൂർ, കൈപ്പറമ്പ്, വരടിയം ഭാഗങ്ങളിലുള്ളവർ. മേൽ പറഞ്ഞ രണ്ട് സംഭവങ്ങളും തമ്മിലുള്ളബന്ധം പിന്നീട് സംഘർഷമായി മാറി. പിടിക്കപ്പെട്ടവരും പിടിപ്പിച്ചവരും മുൻപ് ഒരേ സംഘത്തിലെ അംഗങ്ങളായിരുന്നു. ഇതിൽ ഒറ്റിയതും പരസ്പരം ചതിച്ചതുമാണ് ശ്യാം, ക്രിസ്റ്റോ എന്ന രണ്ട് യുവാക്കളുടെ കൊലപാതകത്തിലേക്ക് നയിച്ചത്.

വരടിയം കേന്ദ്രീകരിച്ച് കഞ്ചാവുകടത്തും വിൽപനയും നടത്തിയിരുന്ന സംഘത്തിലെ അംഗങ്ങളായിരുന്നു കൊല്ലപ്പെട്ട ശ്യാമും ക്രിസ്റ്റോയും പരുക്കേറ്റ രാജേഷും പ്രസാദും. ഇവർക്കെതിരെ മുൻപും കഞ്ചാവ് കേസുകൾ നിരവധിയുണ്ട് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഇവരെ ആക്രമിച്ചവർ കുറച്ചുകാലം മുൻപുവരെ ഇതേ സംഘത്തിൽപ്പെട്ടവർ തന്നെയായിരുന്നു.അഭിപ്രായഭിന്നത മൂലം വരടിയം സ്വദേശി മിജോയുടെ നേതൃത്വത്തിലുള്ള സംഘം ഇവരുമായി ഉടക്കിപ്പിരിഞ്ഞു. പ്രസാദിന്റെ അമ്മ പ്രസീതയെ വീട്ടിനുള്ളിൽസൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി കോലഴി എക്‌സൈസ് സംഘം പിടികൂടിയത് മിജോയും സഹോദരൻ ജിനുവും എക്‌സൈസിന് വിവരങ്ങൾ ഒറ്റിക്കൊടുത്തതാണ് അമ്മയുടെ അറസ്റ്റിനു കാരണമായതെന്നു പ്രസാദും സംഘവും സംശയിച്ചു.

ഇതിലെ പ്രതികാരമാണ് തിരിച്ച് ഒറ്റു കൊടുക്കുന്നതിലേക്ക് എത്തിച്ചത്. ഇതേ ദിവസം തന്നെ മൂന്നുകിലോ കഞ്ചാവുമായി കൈപ്പറമ്പ് സ്വദേശി അജയ്‌ഘോഷ്, എരനെല്ലൂർ സ്വദേശി സുനിൽദത്ത് എന്നിവരെ എക്‌സൈസ് പിടികൂടി. മിജോയുടെ സംഘത്തിലെ പ്രധാനികളായിരുന്നു ഇവർ. ഇവർ ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്. പ്രസാദും സംഘവും പകവീട്ടാൻ ഒറ്റിക്കൊടുത്തതാണെന്ന് ഇവരും കരുതിയതോടെ സംഘർഷാന്തരീക്ഷം ഉടലെടുത്തു. അമ്മയുടെ അറസ്റ്റിന്റെ പിറ്റേന്നു പ്രസാദും എക്‌സൈസിന്റെ പിടിയിലായിരുന്നു. ഓട്ടോറിക്ഷയിൽ കഞ്ചാവു വിൽപന നടത്തിയ കേസിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരു വിഭാഗവും തമ്മിലുള്ള തർക്കവും

പരുക്കേറ്റ പ്രസാദിന്റെ മൊഴിപ്രകാരം കൊലപാതകം നടത്തിയത് ആറംഗ സംഘമെന്നു പൊലീസ് സ്ഥിരീകരിച്ചു. വരടിയം സ്വദേശികളായ മാളിയേക്കൽ ഡയമണ്ട് മിജോ, സഹോദരൻ ജിനു, കൂട്ടാളികളായ സിജോ, ജെസോ, എബി, പ്രിൻസ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരിലൊരാൾ കസ്റ്റഡിയിലായതായി വിവരമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.കൊലപാതകം നടത്താനുപയോഗിച്ച പിക്കപ് വാനിൽ തന്നെ മറ്റുള്ളവർ ജില്ലാതിർത്തി കടന്നെന്നാണ് പൊലീസ് സംശയം. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര അറിയിച്ചു.

കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ശ്യാമും സംഘവും എതിർ ഗ്രൂപ്പിന്റെ വീടിനു നേർക്കു ബോംബെറിഞ്ഞതായി കണ്ടെത്തി. വരടിയം മാളിയേക്കൽ ഡയമണ്ട് മിജോയുടെ വീടിനു നേർക്കാണ് പന്നിപ്പടക്കവും മൂന്നു പെട്രോൾ ബോംബുമെറിഞ്ഞത്. വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്തു. ശ്യാമും ക്രിസ്റ്റോയും പ്രസാദും രാജേഷും അടങ്ങുന്ന സംഘമാണ് ബോംബെറിഞ്ഞതെന്നു പൊലീസ് സംശയിക്കുന്നു. ഇവർ മടങ്ങി ഒരുമണിക്കൂറിനു ശേഷം ആറംഗ ഗുണ്ടാസംഘം പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP