Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വള്ളിക്കാവ് അമൃതാനനന്ദമായി മഠത്തിൽ വിദേശവനിത ആത്മഹത്യ ചെയ്തനിലയിൽ; ബഹുനിലകെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചത് ബ്രിട്ടീഷ് വനിത സ്‌റ്റെഫേഡ്‌സ് സിയോന; ഇവർ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി മഠം; ഉച്ചയ്ക്കും യുവതി ആത്മഹത്യ മുഴക്കിയിരുന്നതായി മഠത്തിന്റെ വിശദീകരണം; യു.കെയിൽ നിന്ന് എത്തിയ വനിത മഠത്തിലെത്തിയത് കഴിഞ്ഞ ഫെബ്രുവരിയിൽ

മറുനാടൻ ഡെസ്‌ക്‌

 

കൊല്ലം: വള്ളിക്കാവ് അമൃതാനനന്ദമായി മഠത്തിൽ വിദേശ വനിത ആത്മഹത്യ ചെയ്ത നിലയിൽ. ബ്രിട്ടീഷ് വനിത സ്‌റ്റെഫേഡ്‌സ് സിയോന(45)യാണ് ആത്മഹത്യ ചെയ്തത്. രാത്രി എട്ടരയോടെയാണ് വള്ളിക്കാവ് മഠത്തിലെ അന്താവാസിയായിരുന്ന വിദേശ വനിത ചാടി മരിക്കുന്നത്. ഇവർ മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായി മഠം വിശദീകരണം നൽകുന്നത്. യുവതി ഉച്ചയ്ക്കും ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നതായി മഠത്തിന്റെ ഔദ്യോഗിക വിശദീകരണം.

ഉച്ചയ്ക്ക് ഭീഷണി മുഴക്കിയപ്പോൾ ആശ്രമത്തിലെ അന്തേവാസികൾ അനുനയിപ്പിച്ചാണ് ഇവരെ താഴെയിറക്കിത്.മരിച്ച യുകെ സ്വദേശി മാനസികമായ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതർ പ്രതികരിക്കുന്നത്. പ്രധാന കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടി. ഉച്ചയ്ക്കും ഇവർ താഴേക്ക് ചാടാൻ ശ്രമിച്ചിരുന്നു.

പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്. രാത്രി ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ ഭജനയ്ക്ക് പോയ സമയത്താണ് ഇവർ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയത്.ഫെബ്രുവരിയിലാണ് ഇവർ മഠത്തിൽ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാൻ സാധിക്കാത്തതിൽ മനപ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് മഠം അധികൃതർ പറയുന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP