Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വലിയശാല രമേശിന്റെ മരണത്തിൽ നാട്ടുകാർക്കും പൊതുസമൂഹത്തിനും സംശയം നിലനിൽക്കുന്നു; വിശ്വാസ്യ യോഗ്യമായ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പരാതി നൽകി എകെഎംഎ; സെക്രട്ടറിയേറ്റ് നടയിൽ സമരപരിപാടികളും ആസൂത്രണം ചെയ്യാൻ നീക്കം

വലിയശാല രമേശിന്റെ മരണത്തിൽ നാട്ടുകാർക്കും പൊതുസമൂഹത്തിനും സംശയം നിലനിൽക്കുന്നു; വിശ്വാസ്യ യോഗ്യമായ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പരാതി നൽകി എകെഎംഎ; സെക്രട്ടറിയേറ്റ് നടയിൽ സമരപരിപാടികളും ആസൂത്രണം ചെയ്യാൻ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടൻ വലിയശാല രമേശിന്റെ ആത്മഹത്യ സംബന്ധിച്ച വിവാദങ്ങൾ തുടരുമ്പോൾ അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ച് വിശ്വാസ്യയോഗ്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള മെൻസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. വലിയശാല രമേശിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ മകനും നാട്ടുകാർക്കും പൊതുസമൂഹത്തിനും ഒന്നടങ്കം സംശയം നിലനിൽക്കുന്നതായി പരാതിയിൽ പറയുന്നു. അതുകൊണ്ടുതന്നെ വിശ്വാസ്യയോഗ്യമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വലിയശാല രമേശിന്റെ മകൻ ഗോകുൽ രമേശും നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ അച്ഛൻ പ്രതിസന്ധികളിൽ തളർന്നു പോകുന്നവനല്ലെന്നും മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പോലും താൻ അദ്ദേഹത്തോട് ഫോണിൽ സംസാരിച്ചിരുന്നതായിരുന്നെന്നും അപ്പോഴൊന്നും ആത്മഹത്യയുടെ ഒരു സൂചനയും തന്നിരുന്നില്ലെന്നും ഗോകുൽ പറഞ്ഞിരുന്നു.

വലിയശാല രമേശിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയ്ക്കും മകൾക്കുമെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. മകൻ ഗോകുൽ അവർക്കെതിരെ പരസ്യവിമർശനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും കുടുംബത്തിനുള്ളിൽ അന്ത:ഛിദ്രങ്ങളാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെയാണ് മരണത്തിൽ വിശ്വാസ്യയോഗ്യമായ അന്വേഷണം ആവശ്യപ്പെട്ട് എകെഎംഎ രംഗത്തത്തിയിരിക്കുന്നത്. കൂടുതൽ വിപുലമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റ് നടയിൽ സമരപരിപാടികളും അവർ ആസൂത്രണം ചെയ്യുന്നുണ്ട്. കൂടുതൽ സംഘടനങ്ങൾ ഉന്നത അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ.

അതനിടെ വലിയശാല രമേശിന്റെ വീട്ടിൽ നിന്ന് മകൻ ഗോകുൽ രമേശിനെ പുറത്താക്കാനുള്ള നീക്കത്തിന് പിന്തുണ തേടി രണ്ടാം ഭാര്യയുടെ കുടുംബം സിപിഎമ്മിനെ സമീപിച്ചിരുന്നു. ചെന്തിട്ട പാർട്ടി ഓഫീസിൽ വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരൻ എന്ന് അവകാശപ്പെട്ടാണ് രണ്ട് ദിവസം ദിവസം ഒരാൾ എത്തിയത്. കോവളത്തെ സിപിഎമ്മുകാരനൊപ്പമായിരുന്നു ഇയാളുടെ വരവ്. വലിയശാല രമേശിന്റെ വീട്ടിൽ തന്റെ സഹോദരിക്കാണ് അവകാശമെന്നും അതുകൊണ്ട് മകനെ ഒഴിവാക്കണമെന്നുമായിരുന്നു അഭ്യർത്ഥന. എന്നാൽ ഇത് സിപിഎം പ്രാദേശിക നേതൃത്വം പൂർണ്ണമായും തള്ളി.

വലിയശാല രമേശിനെ അടുത്തറിയുന്നവരാണ് ഈ ഭാഗത്തെ സിപിഎം നേതാക്കൾ. മേട്ടുക്കടയിലെ പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിന് താഴെയാണ് വലിയശാല രമേശിന്റെ താമസം. ഈ വീടിലെ സംഭവ വികാസങ്ങളെല്ലാം അവിടെയുള്ള എല്ലാ നേതാക്കൾക്കും അറിയാം. അതുകൊണ്ട് തന്നെ കോവളത്തെ പാർട്ടിക്കാരനൊപ്പം എത്തിയ നേതാവിനെ ചെന്തിട്ട ഓഫീസിലുള്ളവർ നിരാശരാക്കി മടക്കി. എന്തുവന്നാലും വീട് തനിക്ക് അവകാശപ്പെട്ടതാണെന്ന വാദമാണ് വലിയശാലാ രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരൻ ഉന്നയിച്ചത്. എന്നാൽ ഇത് സിപിഎം തള്ളി. വീടും വസ്തുവും ഗോകുലിന്റെ പേരിലാണ്. നികുതി അടച്ച് പട്ടയവും ഉണ്ട്. പിന്നെ എങ്ങനെ വലിയശാല രമേശിന്റെ വീടിന്റെ അവകാശം മകന് അല്ലാതാകുമെന്നതാണ് ഉയരുന്ന ചോദ്യം.

വലിയശാല രമേശിന്റെ കുടുംബത്തിന് രണ്ടു വീടാണുണ്ടായിരുന്നത്. പുന്നയ്ക്കാമുകളിലെ വീട് ഭാര്യയുടെ കുടുംബ വസ്തുവായിരുന്നു. ഈ വീട് നേരത്തെ തന്നെ മകന്റെ പേരിലായിരുന്നു. ഇതിനിടെയാണ് മേട്ടുക്കടയിലെ വീടും ഗോകുലിന്റെ പേരിലേക്ക് മാറ്റിയത്. രണ്ടാം വിവാഹ ശേഷം വലിയശാല രമേശ് അങ്ങനെ ചെയ്തത് ബോധപൂർവ്വമാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. സിപിഎമ്മിന്റെ പിന്തുണ തേടി വലിയശാല രമേശിന്റെ ബന്ധുവെത്തിയതെന്ന വിവരവും മറുനാടന് ലഭിക്കുന്നത്. ഏതായാലും ഗോകുൽ രമേശിനൊപ്പമാണ് ന്യായം എന്ന് തിരിച്ചറിയുകയാണ് സിപിഎമ്മും. ഈ വിഷയത്തിൽ അവർ ഇടപെടില്ല.

നടൻ രമേശ് വലിയശാലയുടെ അകാലത്തിലുള്ള വേർപാടിനു പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുടെ മകൾ എം.എസ് ശ്രുതി രംഗത്തു വന്നിരുന്നു. കള്ളം പറയുന്നവർക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നതെന്ന് ചോദിച്ച ശ്രുതി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു പറഞ്ഞിരുന്നു. വലിയശാല രമേശിന്റെ രണ്ടാം ഭാര്യ മിനിയുടെ ആദ്യ ഭർത്താവിലെ മകളാണ് ശ്രൂതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP