Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷംസുദ്ദീൻ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തെളിവില്ല; ഷംസുദ്ദീൻ ഭീഷണിപ്പെടുത്തി സഹോദരിയും കുടുംബവും വിവിധ തവണകളിലായി പണവും സമ്പത്തും കൈക്കലാക്കാനും ശ്രമിച്ചു; പലതവണകളിലായി പണം വാങ്ങിയതിന് തെളിവുകളുണ്ട്; ആരോപണം രാഷ്ട്രീയ പ്രേരിതം; പോക്‌സോ കേസിൽപെട്ട എൽഡിഎഫ് കൗൺസിലർ ജാമ്യാപേക്ഷയുമായി അഡ്വ. ആളൂർ മഞ്ചേരി കോടതിയിൽ വാദിച്ചത് ഇങ്ങനെ; പതിനാറുകാരിയെ പത്തിലധികം തവണ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിവെച്ചു

ഷംസുദ്ദീൻ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തെളിവില്ല; ഷംസുദ്ദീൻ ഭീഷണിപ്പെടുത്തി സഹോദരിയും കുടുംബവും വിവിധ തവണകളിലായി പണവും സമ്പത്തും കൈക്കലാക്കാനും ശ്രമിച്ചു; പലതവണകളിലായി പണം വാങ്ങിയതിന് തെളിവുകളുണ്ട്; ആരോപണം രാഷ്ട്രീയ പ്രേരിതം;  പോക്‌സോ കേസിൽപെട്ട എൽഡിഎഫ് കൗൺസിലർ ജാമ്യാപേക്ഷയുമായി അഡ്വ. ആളൂർ മഞ്ചേരി കോടതിയിൽ വാദിച്ചത് ഇങ്ങനെ; പതിനാറുകാരിയെ പത്തിലധികം തവണ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ  ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിവെച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: എൽഡിഎഫ് കൗൺസിലർ 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഷംസുദ്ദീന് ജാമ്യം ആവശ്യപ്പെട്ടു അഡ്വ ബി.എ ആളൂർ മഞ്ചേരി പോക്സോ കോടതിയിൽ ഹാജരായി. ഇന്നു മഞ്ചേരി സ്പെഷ്യൽ കോടതിയിൽ കേസ് പരിഗണിക്കവെയാണ് കേസിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ വാദം നിലനിൽക്കില്ലെന്നും, കുട്ടിക്കെതിരായ പീഡന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടി ആളൂർ കോടതിയിൽ വാദിച്ചത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ആരോപണം നേരത്തെ ഇവർ നിരോധിച്ചതയാണ്, ഇതിനാൽ ഇത് നിലനിൽക്കില്ല, ഇതിന് പുറമെ നേരത്തെ കുട്ടിയെ മൊഴിയെടുത്തപ്പോഴും ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പറഞ്ഞിരുന്നില്ല, നിലവിൽ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളാണ്, കുട്ടിയെ സഹോദരിയുടെ ഭർത്താവ് പീഡിപ്പിച്ചതായ ഒരു പുതിയ കേസും കൂടി ഇതിനിടെ രജിസ്റ്റർചെയ്തു. ഷംസുദ്ദീൻ കുട്ടിയെ പീഡിപ്പിച്ചതിന് വ്യക്തമായ ഒരു തെളിവുമില്ല, ഇതിന് പുറമെ ഷംസുദ്ദീനെ ഭീഷണിപ്പെടുത്തിയ കുട്ടിയുടെ സഹോദരിയും കുടുംബവും വിവിധ തവണകളിലായി പണവും, സമ്പത്തും കൈക്കലാക്കാൻ ശ്രമിച്ചു. ഷംസുദ്ദീന്റെ കയ്യിൽനിന്നും പെൺകുട്ടിയുടെ സഹോദരി പലതവണകളിലായി പണം വാങ്ങിയതിന് തെളിവുകളുണ്ട്, പെൺകുട്ടിക്കു പിന്നിൽ രാഷട്രീയ പ്രേരിതമായി ഒരു ടീം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിനാൽ പ്രതിക്കെതിരെയുള്ള പോകസോ വകുപ്പ് എടുത്തുകളയണമെന്നും, ജാമ്യം അനുവദിക്കണമെന്നുമാണ് ആളൂർ കോടതിയിൽ ആവശ്യപ്പെട്ടത്.

എന്നാൽ കുട്ടിയുടെ വാദംകൂടികേട്ട ശേഷം വിധിപറയാമെന്ന നിലപാടാണ് ജഡ്ജ് എ.വി നാരായണൻ എടുത്തത്. ഇതിനായി ഈമാസം 30ലേക്ക് കേസ് മാറ്റിവെക്കുകയും അന്നു കുട്ടിയുടെ മൊഴിയെടുക്കാനും കോടതി വിധി പറഞ്ഞു. പ്രോഷിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഐഷയാണ് കോടതിയിൽ ഹാജരായത്. അതേ സമയം പ്രതിക്കെതിരെ ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും ഇയാൾ വിദേശത്തുനിന്നും എത്താത്തതിനെ കുറിച്ചു പ്രോസീക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. എന്നാൽ തന്റെ കക്ഷിക്ക് വിദേശരാജ്യങ്ങളിൽ നിരവധി ബിസിനസ്സുകളുണ്ടെന്നും ഇതിനാൽ മിക്ക സമയങ്ങളിലും വിദേശത്തുതന്നെയാണു ഉണ്ടാവാറുള്ളതെന്നും ആളൂർ വാദിച്ചു.

വളാഞ്ചേരിയിൽ 16കാരിയെ എൽ.ഡി.എഫ് കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചത് 10ലധികം തവണയാണെന്നായിരുന്നു ആരോപണം. പെൺകുട്ടി പ്രതി ഷംസുദ്ദീനുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് തന്നെ പറയുന്നു. നേരത്തെ പെൺകുട്ടിയെ കാണാതായതായി പരാതി ഉണ്ടായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി ഷംസുദ്ദീന്റെ കൂടെ പോയതാണെന്ന് വ്യക്തമായിട്ടും, ചൈൽഡ് ലൈൻകുട്ടിയുടെ മൊഴിയെുടത്തപ്പോഴും പ്രതിക്കെതിരെ മൊഴി നൽകാൻ പെൺകുട്ടി തെയ്യാറായിരുന്നില്ല, പിന്നീട് മാസങ്ങൾക്ക് ശേഷമാണ് സഹോദരിയുടെ പിന്തുണയോട് കൂടി പെൺകുട്ടി പരാതി നൽകിയത്. അതേ സമയം നേരത്തെ പ്രതി ഷംസുദ്ദീന്റെ വാടക വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയും സഹോദരിയും അടക്കമുള്ള കുടുംബത്തെ പിന്നീട് ഷംസുദ്ദീന്റെ തന്റെ എടയൂരിലുള്ള മറ്റൊരു വീട്ടിലേക്കു മാറ്റിപ്പാർപ്പിക്കുകയായിരുന്നു.

ആദ്യം താമസിച്ചിരുന്നത് വളാഞ്ചേരിയിലെ വാടക ക്വാർട്ടേഴ്‌സിൽ ആയിരുന്നു. ഇതിനിടയിൽ എടയൂരിലെ വീട്ടിൽ ഷംസുദ്ദീന്റെ സ്ഥിര സന്ദർശനം നാട്ടുകാർ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഏകദേശം 42ലക്ഷം രൂപ നൽകിയാണു ഷംസുദ്ദീന്റെ ഈസ്ഥലവും വീടും വാങ്ങിയിരുന്നത്. പിന്നീട് പെൺകുട്ടിയുടെ സഹോദരിയും ഷംസുദ്ദീനുമായി ബന്ധമുള്ളതായി സംശയിക്കുന്ന യുവതി ഷംസുദ്ദീനെ ഭീഷണിപ്പെടുത്തി ഈ വീടും, ഷംസുദ്ദീന്റെ ഏഴുലക്ഷത്തിലധികം വിലവരുന്ന കാറും തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, ഈ ആരോപണത്തിൽ കഴമ്പുള്ളതായി പൊലീസും പറയുന്നു. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പലതവണ പെൺകുട്ടിയുടെ സഹോദരി പണം വാങ്ങിയിരുന്നുവെന്നും ഇതു തുടർന്നുവരികയാണെന്നും ഷംസുദ്ദീന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു.

താൻപുറത്താണെന്ന് പറഞ്ഞു തുടങ്ങുന്ന ഷംസുദ്ദീൻ വിദേശത്തുനിന്നും സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത ശബ്ദ സന്ദേശത്തിലാണ് വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കുന്നത്. കൗൺസിലർ സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള ലെറ്റർ താൻ പാർട്ടിക്ക് അയച്ചുകൊടുത്തു, ഞാൻ ഒരു രണ്ടാംവിവാഹംചെയ്തുവെന്ന് നിങ്ങൾക്കെല്ലാം അറിയാം, ഞാൻ വിവാഹം ചെയ്യുമ്പോൾ ആദ്യത്തെ ഭർത്താവിനെ അവൾ ഒഴിവാക്കിയിരുന്നു. തുടർന്നാണ് 3വർഷം അവൾ എന്റെ കൂടെ താമസിച്ചത്. ദിവസവും പതിനായിരം അടക്കമുള്ള പണം എന്റെ കയ്യിൽനിന്നും വാങ്ങിയിരുന്നു. ഇതിനിടയിലാണ് ഇവൾക്കുവേറേയും ബന്ധങ്ങൾ ഉള്ളതായി അറിഞ്ഞു. താൻ അത് കയ്യോടെ പിടികൂടി, ഇവറെ ഞാൻ ബെഡ്‌റൂമിൽ നിന്നും പിടികൂടി. ഇത് ചോദ്യംചെയ്തപ്പോഴാണ് അവൾ നിങ്ങൾ വേണമെങ്കിൽ പൊയ്‌ക്കോളൂ, ഈവീട് എനിക്ക് എഴുതി തരാനും ആവശ്യപ്പെട്ടത്. അവിടെ അവളും, അവളുടെ ഉമ്മയും രണ്ടു സഹോദരിമാരും ഒപ്പമാണ് താമസിക്കുന്നത്.

രണ്ടുമാസമായി ഈകാര്യത്തിൽ ഞങ്ങൾ പ്രശ്‌നത്തിലായിരുന്നു. ഞാൻ പറഞ്ഞു വീട് രണ്ടുപേരുടേയുംകൂടി പേരിലാക്കാമെന്ന്, അപ്പോൾ അവൾ പറഞ്ഞത് പറ്റില്ലെന്നാണ്, പിന്നീട് അനിയത്തിയെ കൊണ്ടു ഫോൺ വിളിപ്പിച്ചു, അവളുടെ രണ്ടുപേരുടേയും കൂടി പേരിൽ വീട് എഴുതി തരാൻ ആവശ്യപ്പെട്ടെങ്കിലും ഞാൻ സമ്മതിച്ചില്ല, ആ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത തെളിവ് എന്റെ പക്കലുണ്ട്, ഇതിന് സമ്മതിക്കാതിരുന്നതോടെയാണ് അവർ എന്നെ ഭീഷണിപ്പെടുത്തിത്തുടങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കുമെന്ന് പറഞ്ഞത്. കള്ളക്കേസ് കൊടുത്ത് കുടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി, ഇത് പേടിച്ചുനിൽക്കേണ്ടെന്ന് കരുതിയാണ് അറുതിവരുത്താൻ വേണ്ടിയാണ് ഞാൻ ഇനി സാമ്പത്തിക സഹായം നൽകില്ലെന്ന് പറഞ്ഞതെന്നും ഷംസുദ്ദീൻ പറയുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ 10വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് ചാർത്തിയിട്ടുള്ളത്. നിരവധി തവണ പീഡിപ്പിച്ചതിനാലാണ് പോക്‌സോ കേസിലെ ശക്തമായ വകുപ്പുകൾ ചാർത്തി കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. അതേ സമയം കൗൺസിലർ ഷംസുദ്ദീന് കെ.ടി ജലീലുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പ്രതിയെ സംരക്ഷിക്കാൻ ജലീൽ ശ്രമിച്ചെന്നും ആരോപിച്ച് പെൺകുട്ടിയുടെ സഹോദരി രംഗത്തുവന്നിരുന്നു.

ഷംസുദ്ദീനെ രക്ഷപ്പെടാൻ സഹായിച്ചത് മന്ത്രി ജലീലാണെന്നാണ് ഇവരുടെ ആരോപണം, ചൈൽഡ് ലൈനിൽ പരാതി നൽകുകയും പിന്നീട് അത് പൊലീസ് കേസായി മാറുകയും ചെയ്തപ്പോൾ തന്നെ ഷംസുദ്ദീൻ മുങ്ങും എന്ന് ഉറപ്പായിരുന്നു. എന്നാൽ ഈ വിവരം മന്ത്രി ജലീലിനെ അറിയിച്ചിട്ടും പൊലീസിൽ ഒന്ന് വിളിച്ച് പറഞ്ഞ് നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ പോലും മന്ത്രി തയ്യാറായില്ലെന്നും ഇത് ഷംസുദ്ദീനുമായി ജലീലിന് അടുത്ത ബന്ധുള്ളത്‌കൊണ്ടാണ് എന്നുമാണ് പെൺകുട്ടിയുടെ സഹോദരി ആരോപിക്കുന്നത്. കുട്ടിയെ കാണാതായ ദിവസം മന്ത്രിയോട് സഹായം അഭ്യർത്ഥിച്ചെന്നും മന്ത്രി ഇടപെട്ടിരുന്നു എങ്കിൽ പൊലീസ് കുട്ടിയെ കണ്ടെത്തുമായിരുന്നെന്നുമാണ് സഹോദരി ആരോപിക്കുന്നത്.

ജലീലും ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. സുഹൃത്തുക്കൾ എന്നതിലുപരി കെ.ടി ജലീലിന്റെ ഇടംകൈയും വലംകൈയുമാണ് ഷംസുദ്ദീൻ എന്നും കുട്ടിയുടെ സഹോദരി ആരോപിക്കുന്നു. എന്നാൽ ആരോപണം നിഷേധിച്ച് മന്ത്രി ജലീൽ രംഗത്തെത്തി. വളാഞ്ചേരിയിൽ ആരു കുറ്റം ചെയ്താലും അതിൽ താൻ കുറ്റക്കാരനാകുന്നതെങ്ങനെയെന്നാണ് ജലീൽ പറയുന്നത്. ഷംസുദ്ദീൻ സിപിഎമ്മിലെ അംഗമല്ലെന്നും ഷംസുദ്ദീൻ സ്വതന്ത്ര്യനായി മത്സരിക്കുകയും സിപിഎം പിന്തുണ നൽകുകയുമായിരുന്നുവെന്ന് ജലീൽ പറഞ്ഞു. വളാഞ്ചേരിയിലെ എല്ലാവരുമായും തനിക്കു സൗഹൃദമുണ്ട്. ലീഗുകാരുമായിട്ടും കോൺഗ്രസ്സുകാരുമായിട്ടും അല്ലാത്തവരുമായും എനിക്ക് സൗഹൃദമുണ്ട്. അവരിൽ പല പേരും കേസുകളിൽപെട്ടിട്ടുണ്ട്. അതിൽ ഞാൻ കുറ്റക്കാരനാണോയെന്നും ജലീൽ ചോദിച്ചു. കേസിൽ ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നു കെ.ടി ജലീൽ പറഞ്ഞു.

ഷംസുദ്ദീനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്നും കെ.ടി ജലീൽ വ്യക്തമാക്കി.
പെൺകുട്ടിയുടെ മാതാപിതാക്കൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോൾ തന്നെ വളാഞ്ചേരി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്റ്റേഷനിലെ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും കെ.ടി ജലീൽ പറഞ്ഞു. 2016 ജൂലൈയിലായിരുന്നു സംഭവം. നഗരസഭയിലെ 32ാം ഡിവിഷൻ മെമ്പറാണ് ഷംസുദ്ദീൻ. പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചതോടെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്നാണ് ആരോപണം. കൗൺസിലറുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ ബന്ധുക്കളുമൊത്ത് താമസിച്ചിരുന്ന പെൺകുട്ടിയുമായി ഷംസുദ്ദീൻ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വിവാഹം കഴിക്കാമെന്നുപറഞ്ഞ് പലതവണ ക്വാർട്ടേഴ്‌സിലും മറ്റു പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. വിവാഹ വാഗ്ദാനത്തിൽനിന്ന് കൗൺസിലർ പിന്മാറിയതോടെ പെൺകുട്ടി ചൈൽഡ്‌ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈനും പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. വളാഞ്ചേരി എസ്.എച്ച്.ഒ എസ്‌പി. സുധീരനാണ് അന്വേഷണച്ചുമതല. വളാഞ്ചേരി പൊലീസ് ക്രൈം നമ്പർ 125/19 ആണ് എഫ്.ഐ.ആർ ഫയൽചെയ്തത്. സിഎംപി 1142/2019 നമ്പർ ആയുള്ള മഞ്ചേരി പോക്സോ കോടതിയിൽ നിലവിലുള്ള മുൻകൂർ ജാമ്യ ഹരജിയിൽ ഇനി 30ന് വിധി പറയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP