Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോട്ടുബുക്കിൽ എഴുതിയിരിക്കുന്നത് മരണത്തെ താൻ ഇഷ്ടപ്പെടുന്നുവെന്ന്; ക്ലാസുകൾ കാണുന്നതിനായി സ്‍മാർട്ട് ഫോൺ ഇല്ലാഞ്ഞത് കുട്ടിയെ മാനസികമായി തളർത്തിയതായി മാതാപിതാക്കളും; തിരൂർ ഡിവൈഎസ്‌പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘം ദേവികയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി

നോട്ടുബുക്കിൽ എഴുതിയിരിക്കുന്നത് മരണത്തെ താൻ ഇഷ്ടപ്പെടുന്നുവെന്ന്; ക്ലാസുകൾ കാണുന്നതിനായി സ്‍മാർട്ട് ഫോൺ ഇല്ലാഞ്ഞത് കുട്ടിയെ മാനസികമായി തളർത്തിയതായി മാതാപിതാക്കളും; തിരൂർ ഡിവൈഎസ്‌പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘം ദേവികയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വളാഞ്ചേരിയിൽ പൊള്ളലേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തിയ ദേവികയുടെ വീട്ടിൽ പൊലീസ്​ തെളിവെടുപ്പ്​ നടത്തി. തിരൂർ ഡിവൈഎസ്‌പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ്​ തെളിവെടുപ്പ്​ നടത്തിയത്​. മരണത്തെ ഞാൻ ഇഷ്​ടപ്പെടുന്നുവെന്ന്​ നോട്ട്​ബുക്കിൽ എഴുതിയിട്ടുണ്ടെന്ന്​ ​പൊലീസ്​ അറിയിച്ചു. ദേവികക്ക്​ ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലായിരുന്നുവെന്ന മൊഴി രക്ഷിതാക്കൾ വീണ്ടും ആവർത്തിച്ചു. മകൾക്ക്​ യാതൊരുവിധ മാനസിക പ്രശ്​നങ്ങളും ഇല്ലായിരുന്നു. മരണത്തിൽ മറ്റു കാരണങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നും ദേവികയുടെ അച്ഛൻ ബാലൻ പറഞ്ഞു.

മ​ങ്കേരി ദളിത്​ കോളനിയിലെ ഒമ്പതാം ക്ലാസ്​ വിദ്യാർത്ഥിനി ദേവികയെ കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തുന്നത്​. വീടിന്​ സമീപം കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഓൺ​ലൈൻ ക്ലാസിൽ പ​ങ്കെടുക്കാൻ കഴിയാത്തതി​​ന്റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞിരുന്നു.

പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ക്ലാസുകൾ കാണുന്നതിനായി സ്‍മാർട്ട് ഫോൺ ഇല്ലാഞ്ഞതും കുട്ടിയെ മാനസികമായി തളർത്തിയതായി മാതാപിതാക്കൾ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടർന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ദേവികയുടെ വീട്ടിൽ ടെലിവിഷനും നെറ്റ്‌വർക്കും എത്തിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ജില്ലയിൽ ഓൺലൈൻ പഠന സംവിധാനം ഉപയോഗിക്കാൻ സാധിക്കാത്തവർക്ക് ഒരാഴ്ചക്കകം സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

ആത്മഹത്യ ചെയ്ത ഇരിമ്പിളിയം ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനി ദേവികയുടെ വീട്ടിൽ സന്ദർശനം നടത്തി കുടുംബത്തോട് വിവരങ്ങൾ ആരാഞ്ഞതിന് ശേഷമായിരുന്നു ജില്ലാ കളക്ടറുടെ പ്രതികരണം. ദേവികയുടെ രണ്ടര മാസം പ്രായമായ സഹോദരിയുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുമെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ടുള്ള അസൗകര്യങ്ങൾ ജൂൺ എട്ടിന് മുന്നോടിയായി പരിഹരിക്കും. ഇതിനായി പഞ്ചായത്ത് തലം മുതൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുമെന്നും കളക്ടർ പറഞ്ഞു.

ഓൺലൈൻ പഠനസൗകര്യമില്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ തെളിവായി നോട്ടുബുക്ക്. മരണത്തെ ഞാൻ ഇഷ്ടപ്പെടുന്നു എന്ന് ദേവിക എഴുതിയിരിക്കുന്ന നോട്ടുബുക്ക് അന്വേഷണസംഘം കണ്ടെടുത്തു. ദേവികയുടെ മരണം സംബന്ധിച്ച മൊഴി മാതാപിതാക്കൾ അന്വേഷണ സംഘത്തോട് ആവർത്തിച്ചു. ഓൺലൈൻ പഠന സൗകര്യമില്ലാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് മാതാപിതാക്കൾ പറഞ്ഞു. വേറെ കാരണമെന്നും ഇല്ലെന്നും മാതാപിതാക്കൾ മൊഴി നൽകി.

തിരൂർ ഡിവൈഎസ്‌പി പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പതിനൊന്നം​ഗ അന്വേഷണ സംഘം ദേവികയുടെ ബന്ധുക്കളിൽ നിന്നും സംഘം മൊഴിയെടുത്തു. ദേവികയുടേത്ത് ആത്മഹത്യയാണെന്ന പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. അതേസമയം, ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ആവശ്യത്തിന് സൗകര്യം ഒരുക്കാതെ ഉള്ള ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണം എന്നാവശ്യപ്പെട്ട്, രണ്ടു മക്കളുടെ അമ്മയായ കാസർകോട് സ്വദേശിയാണ് ഹർജി നൽകിയത്. ഓൺലൈൻ പഠന സൗകര്യമില്ലാത്തതിൽ മനംനൊന്ത് ദേവിക ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇവർ ഹർജി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP