Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

അവധി ദിവസങ്ങളിൽ ഹോസ്റ്റലിൽ വിന്ന് വീട്ടിൽ പോകാൻ മടിച്ച കുട്ടികളോട് കാര്യമന്വേഷിച്ചപ്പോൾ അറിഞ്ഞത് അച്ഛന്റെ ഞെട്ടിക്കുന്ന പീഡനങ്ങളുടെ കഥ; തന്നെ അനുസരിക്കാൻ വയ്യെങ്കിൽ വീട്ടിലേക്ക് വരണ്ടെന്നും ഭീഷണി; വളാഞ്ചേരിയിൽ നാല് പെൺമെക്കളെ പീഡിപ്പിച്ച അച്ഛൻ അകത്തായത് ഹോസ്റ്റൽ ജീവനക്കാരോട് കുട്ടികൾ കണ്ണീരോടെ പീഡനകഥ വെളിപ്പെടുത്തിയതോടെ; അമ്മയേയും പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു; കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം:വളാഞ്ചേരിയിൽ പിതാവിന്റെ പീഡനത്തിന് ഇരയായ നാല് പെൺമക്കൾക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതി. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആവർത്തിക്കാതിരിക്കാൻ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പിതാവിന് ഉറപ്പാക്കേണ്ടതുണ്ടെന്നും സി.ഡബ്ല്യു.സി ചെയർമാൻ ഷാജേഷ് ഭാസ്‌കർ പറഞ്ഞു. ദരിദ്രകുടുംബത്തിലെ അംഗങ്ങളായ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായും ശിശുക്ഷേമ സമിതി അറിയിച്ചു.പതിനേഴും പതിനഞ്ചും പതിമൂന്നും പത്തും വയസുള്ള പെൺകുട്ടികളെയാണ് 47 കാരനായ പ്രതി ബലാൽസംഗം ചെയ്തത്.

ഇളയകുട്ടി സ്‌കുൾ അദ്ധ്യാപികയോടാണ് ബലാൽസംഗ വിവരം വെളിപ്പെടുത്തിയത്. സഹോദരിമാരേയും അച്ഛൻ ഉപദ്രവിക്കാറുണ്ടെന്നും ഭയന്ന് പുറത്ത് പറയാത്തതാണെന്നും കുട്ടി അദ്ധ്യാപികയോട് പറഞ്ഞു. അഞ്ച് വർഷമായി അച്ഛൻ ഉപദ്രവിക്കാറുണ്ടെന്ന് മൂത്ത രണ്ട് കുട്ടികൾ മൊഴി നൽകിയിരുന്നു. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടികൾ അച്ഛൻ ഉപദ്രവിക്കുന്ന കാര്യം ആദ്യം പറഞ്ഞത് സ്‌കൂൾ ഹോസ്റ്റൽ അധികൃതരോട് ആയിരുന്നു.സ്‌കൂൾ അധികൃതർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.

Stories you may Like

വർഷങ്ങളായി ഇയാൾ പെൺമക്കളെ പീഡിപ്പിച്ചു വരികയായിരുന്നു. ഇയാൾക്ക് 47 വയസുണ്ട്.അവധി ദിവസങ്ങളിൽ വീട്ടിൽ പോകാൻ മടിച്ചിരുന്ന കുട്ടികളോട് കാര്യമന്വേഷിച്ചപ്പോൾ ആണ് അച്ഛന്റെ ക്രൂരതകൾ വെളിവായത്. തന്നെ അനുസരിക്കാൻ വയ്യെങ്കിൽ വരേണ്ടെന്ന് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു വർഷം മുമ്പാണ് പ്രതി കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയത്.

കുട്ടികളിൽ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പൊലീസ് പെൺകുട്ടികളുടെ അമ്മയെയും ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറിവോടെയാണ് പീഡനം നടന്നതെങ്കിൽ ഇവർക്കെതിരെയും പൊലീസ് നിയമ നടപടി സ്വീകരിക്കും. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പത്തുവയസുകാരിയാണ് ആദ്യം പീഡനവിവരം സ്‌കൂൾ അധികൃതരോട് പറഞ്ഞത്. പിന്നാലെ മറ്റുകുട്ടികളോട് അദ്ധ്യാപകർ കൂടുതൽ വിവരം ആരാഞ്ഞപ്പോൾ ലൈംഗിക പീഡനത്തിന് ഇരയായതായി കുട്ടികൾ സമ്മതിക്കുകയായിരുന്നു.പിന്നാലെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. വർഷങ്ങളായി പിതാവ് പെൺമക്കളെ പീഡിപ്പിച്ചു വരികയായിരുന്നു. ഇയാൾക്ക് 47 വയസുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP