Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊലപാതകത്തിലും ഗൂഢാലോചനയിലും അമ്മയും മകളും പങ്കാളികളല്ല; തെളിവ് നശിപ്പിക്കലിനും ഗാർഹിക പീഡനത്തിനും കൂട്ടു നിന്നതിന് തെളിവും; അഞ്ചലിലെ ക്രൂരതയിൽ രേണുകയും മകളും പ്രതികളാകും; കൊലക്കുറ്റത്തിൽ കുറ്റപത്രം നൽകിയ ശേഷം സ്ത്രീധന പീഡനത്തിൽ സൂര്യയും അമ്മയും അറസ്റ്റിലാകും; ഉത്രാ കൊലപാതകത്തിൽ സൂരജിന്റെ കുടുംബം ഒന്നാകെ അഴിക്കുള്ളിലാകുമെന്ന് ഉറപ്പായി; ചോദ്യം ചെയ്യലിൽ രേണുകയും സൂര്യയും കുടുങ്ങുമ്പോൾ

കൊലപാതകത്തിലും ഗൂഢാലോചനയിലും അമ്മയും മകളും പങ്കാളികളല്ല; തെളിവ് നശിപ്പിക്കലിനും ഗാർഹിക പീഡനത്തിനും കൂട്ടു നിന്നതിന് തെളിവും; അഞ്ചലിലെ ക്രൂരതയിൽ രേണുകയും മകളും പ്രതികളാകും; കൊലക്കുറ്റത്തിൽ കുറ്റപത്രം നൽകിയ ശേഷം സ്ത്രീധന പീഡനത്തിൽ സൂര്യയും അമ്മയും അറസ്റ്റിലാകും; ഉത്രാ കൊലപാതകത്തിൽ സൂരജിന്റെ കുടുംബം ഒന്നാകെ അഴിക്കുള്ളിലാകുമെന്ന് ഉറപ്പായി; ചോദ്യം ചെയ്യലിൽ രേണുകയും സൂര്യയും കുടുങ്ങുമ്പോൾ

ആർ പീയൂഷ്

കൊല്ലം: ഉത്രയെ കരിമൂർഖനെ ഉപയോഗിച്ച് കൊല നടത്തിയ കേസിൽ പ്രതി സൂരജിന്റെ മാതാവ് രേണുകയ്ക്കും സഹോദരി സൂര്യക്ക് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്. എന്നാൽ ഗാർഹിക പീഡനത്തിന് ഇരുവരെയും അറസ്റ്റ് ചെയ്യാനാണ് തീരുമാനം. കൊലപാതക കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കേണ്ടതിനാൽ ഗാർഹിക പീഡന കേസിൽ നടപടി ഉടൻ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇരുവരുടേയും അറസ്റ്റ് വൈകും.

ഒരേ അന്വേഷണ ഉദ്യോഗസ്ഥനാണ് രണ്ട് കേസും അന്വേഷിക്കുന്നത്. കൊലപാതകക്കേസിന് പ്രാധാന്യം നൽകിയുള്ള അന്വേഷണമായതിനാലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്ന് മാത്രമേ തെളിഞ്ഞിട്ടുള്ളൂ എന്നും വിശദമായി ഇനിയും ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ഇവർ നിരപരാധികളാണോ അല്ലയോ എന്ന് ഉറപ്പിക്കാനാവൂം എന്നും ക്രൈംബ്രാഞ്ച് സംഘം മറുനാടൻ മലയാളിയോട് പറഞ്ഞു.

സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യഎന്നിവരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. എന്നാൽ ഇവരുടെ മൊഴികളിൽ അവ്യക്തത യുണ്ടെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ഇരുവരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. മൊഴികളിലെ വൈരുധ്യവും കണ്ടെത്തി. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ഇവർക്കു പങ്കില്ലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും തെളിവു നശിപ്പിക്കലിലും ഗാർഹിക പീഡനത്തിലും ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണു നിഗമനം.

ഓഫിസിലും വീട്ടിലുമായി ഇവരെ നേരത്തേ 10 തവണ ചോദ്യം ചെയ്തെങ്കിലും അവ്യക്തത നിലനിൽക്കുന്നതായിട്ടാണ് പൊലീസ് പറയുന്നത്. സൂരജ് ഉത്രയെ അണലിയെക്കൊണ്ടു കടിപ്പിച്ചതു ഭർതൃഗൃഹത്തിൽ വച്ചാണ്. ഈ ദിവസത്തെ സംഭവങ്ങൾ സംബന്ധിച്ച വീട്ടുകാരുടെ മൊഴികളിലാണ് വൈരുധ്യം കണ്ടെത്തിയത്. മൂർഖന്റെ കടിയേറ്റ് ഉത്ര മരിച്ച സംഭവത്തിൽ സൂരജ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ഉത്രയുടെ ആഭരണങ്ങൾ ഒളിപ്പിക്കാനും മകനെ രക്ഷിക്കാനും വീട്ടുകാർ സഹായിച്ചതായി പൊലീസിനു തെളിവു ലഭിച്ചു. സൂരജിന്റെ സുഹൃത്തുക്കളുടെ മൊഴികളിലും അവ്യക്തത യുള്ളതായാണു വിവരം. ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം തിരുവല്ലയിലെ ആശുപത്രിയിലെത്തി വീണ്ടും ഡോക്ടർമാരുടെ മൊഴിയെടുത്തിരുന്നു. കൊലപാതകക്കേസുമായി ബന്ധപ്പെട്ടു സൂരജും പിതാവ് സുരേന്ദ്രനും ജയിലിലാണ്

ഗാർഹിക സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ഇന്നലെ ചോദ്യം ചെയ്തത്. ഉത്രയുടെ വിവാഹം കഴിഞ്ഞ് മൂന്നരമാസം പിന്നിട്ടപ്പോൾ തന്നെ വേലക്കാരിയോടെന്നപോലെ പെരുമാറുകയും കഠിനമായ ജോലികൾ ചെയ്യിപ്പിക്കുകയും ചെയ്തെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലുണ്ട്.

ഉത്ര കൊലപാതകക്കേസിൽ മുഖ്യപ്രതി സൂരജിന്റെ പിതാവിനെതിരെ ഗാർഹിക പീഡനത്തിനു പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. സ്വർണാഭരണങ്ങൾ വീട്ടുപരിസരത്തെ റബർതോട്ടത്തിൽ കുഴിച്ചിട്ടതു സുരേന്ദ്രനാണെന്നു തെളിഞ്ഞതോടെയാണ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സുരേന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തത്. ഗാർഹിക പീഡനം നേരിട്ടിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനിതാ കമ്മിഷൻ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ. ജി. സൈമണിനോട് ആവശ്യപ്പെട്ടിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ.ജോസ് അന്വേഷണം നടത്തി റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് വനിതാ കമ്മിഷനും കൊട്ടാരക്കര ക്രൈം ബ്രാഞ്ചിനും കൈമാറി. ഈ സാഹചര്യത്തിൽ ഗാർഹിക പീഡന കേസും പൊലീസിന് എടുത്തേ മതിയാകൂ. കൊലപാതക കേസിൽ മാത്രമായിരുന്നു അന്വേഷണമെങ്കിൽ സൂര്യയും രേണുകയും രക്ഷപ്പെടുമായിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കൊലക്കുറ്റത്തിൽ സൂരജിനും അച്ഛനും പാമ്പു പിടിത്തക്കാരൻ സുരേഷിനും ജാമ്യം കിട്ടും. ഇതു കൊണ്ടാണ് ഗാർഹിക പീഡനത്തിൽ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് നീട്ടുന്നത്.

മൂന്ന് പ്രാവശ്യമാണ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പ്രത്യേക അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തത്. ഇവരുടെ മറുപടിയിൽ ചില വൈരുദ്ധ്യങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്തത്.ഉത്ര ഗാർഹിക പീഡനത്തിന് ഇരയായതിന് വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മരണത്തിന് തൊട്ട് മുൻപ് മാസങ്ങളോളം മാനസിക പീഡനത്തിന് ഇരയായതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം സൂരജിന്റെ അമ്മയെയും സഹോദരിയെയും ഗാർഹിക പീഡനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

സൂരജ് ഉത്രയെ അണലിയെക്കൊണ്ടു കടിപ്പിച്ചതു ഭർതൃഗൃഹത്തിൽ വച്ചാണ്. ഈ ദിവസത്തെ സംഭവങ്ങൾ സംബന്ധിച്ച വീട്ടുകാരുടെ മൊഴിയിൽ വൈരുധ്യം പ്രകടമാണ്. മൂർഖന്റെ കടിയേറ്റ് ഉത്ര മരിച്ച സംഭവത്തിൽ സൂരജ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ഉത്രയുടെ ആഭരണങ്ങൾ ഒളിപ്പിക്കാനും മകനെ രക്ഷിക്കാനും വീട്ടുകാർ സഹായിച്ചതായി പൊലീസിനു തെളിവു ലഭിച്ചു. സൂരജിന്റെ സുഹൃത്തുക്കളുടെ മൊഴികളിലും അവ്യക്തത യുള്ളതായാണു വിവരം. ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം തിരുവല്ലയിലെ ആശുപത്രിയിലെത്തി വീണ്ടും ഡോക്ടർമാരുടെ മൊഴിയെടുത്തിരുന്നു. കൊലപാതകക്കേസുമായി ബന്ധപ്പെട്ടു സൂരജും പിതാവ് സുരേന്ദ്രനും ജയിലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP