Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

കല്യാണ ശേഷം നടന്നത് നിരന്തര പീഡനം; ഉത്രയുടെ വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ച സഹോദരിയും കുടുങ്ങും; ഒളിപ്പിച്ച സ്വർണം എടുത്തു കൊടുക്കാൻ സൂരജ് ആവശ്യപ്പെട്ടിട്ട് പോലും തന്റെ കയ്യിലില്ലെന്ന മറുപടി പറഞ്ഞ അച്ഛൻ; ഒടുവിൽ എല്ലാത്തിനും ഉത്തരവാദി ഭാര്യയും മകളുമാണെന്ന് തുറന്നു പറഞ്ഞ് തൊണ്ടി മുതൽ തോണ്ടി എടുത്ത സുരേന്ദ്ര പണിക്കർ; ചോദ്യം ചെയ്യലിന് എത്താൻ രേണുകയ്ക്കും സൂര്യയ്ക്കും ഭയം; പാമ്പുകടി കൊലയിൽ സൂരജിന്റെ കുടുംബം പെട്ടു; അമ്മയും മകളും അറസ്റ്റ് ഒഴിവാക്കാനുള്ള അവസാന ശ്രമത്തിൽ

കല്യാണ ശേഷം നടന്നത് നിരന്തര പീഡനം; ഉത്രയുടെ വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ച സഹോദരിയും കുടുങ്ങും; ഒളിപ്പിച്ച സ്വർണം എടുത്തു കൊടുക്കാൻ സൂരജ് ആവശ്യപ്പെട്ടിട്ട് പോലും തന്റെ കയ്യിലില്ലെന്ന മറുപടി പറഞ്ഞ അച്ഛൻ; ഒടുവിൽ എല്ലാത്തിനും ഉത്തരവാദി ഭാര്യയും മകളുമാണെന്ന് തുറന്നു പറഞ്ഞ് തൊണ്ടി മുതൽ തോണ്ടി എടുത്ത സുരേന്ദ്ര പണിക്കർ; ചോദ്യം ചെയ്യലിന് എത്താൻ രേണുകയ്ക്കും സൂര്യയ്ക്കും ഭയം; പാമ്പുകടി കൊലയിൽ സൂരജിന്റെ കുടുംബം പെട്ടു; അമ്മയും മകളും അറസ്റ്റ് ഒഴിവാക്കാനുള്ള അവസാന ശ്രമത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ: പാമ്പുകടിയേറ്റ് മരിച്ച ഉത്ര, ഭർത്താവിന്റെ വീട്ടുകാരുടെ നിരന്തര പീഡനങ്ങൾക്ക് ഇരയായിരുന്നതായി ഉത്രയുടെ മാതാപിതാക്കൾ വെളിപ്പെടുത്തൽ കൊലക്കേസിൽ നിർണ്ണായകമാകും. ഉത്രയുടെ വസ്ത്രങ്ങൾ സൂരജിന്റെ സഹോദരി ഒരിക്കൽ തീയിട്ട് നശിപ്പിച്ചതായും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഏതാനും മാസം കഴിഞ്ഞപ്പോൾ കഠിനജോലികൾ ചെയ്യിപ്പിച്ചിരുന്നു. പറയുന്ന ജോലികൾ ചെയ്തില്ലെങ്കിൽ അസഭ്യം പറയും.

ലോറി ഡ്രൈവറായിരുന്ന സൂരജിന്റെ പിതാവ് ആ ജോലി നഷ്ടപ്പെട്ടപ്പോൾ മറ്റൊരു വാഹനം വാങ്ങി നൽകണമെന്ന് ഉത്രയോട് ആവശ്യപ്പെട്ടു. തുടർന്ന് വാഹനം വാങ്ങാൻ മൂന്നേകാൽ ലക്ഷം രൂപ സൂരജിന്റെ അക്കൗണ്ടിൽ പിതാവ് വിജയസേനൻ നിക്ഷേപിച്ചു.നിന്റെ അച്ഛൻ സ്വത്തുക്കൾ കൂട്ടിവയ്ക്കുന്നത് ആർക്കുവേണ്ടിയാണെന്നും അവർ ഇടയ്ക്ക് ചോദിക്കുമായിരുന്നു. സഹോദരിയുടെ എം.ബി.എ പഠനത്തിന് അൻപതിനായിരം രൂപ ഒന്നിച്ചുനൽകി. മാസാമാസം ആയിരക്കണക്കിന് രൂപയും നൽകിയിരുന്നു. സൂരജും കൂട്ടാളികളും പന്നിയെ കെണിവച്ച് കൊന്ന് ഇറച്ചിയാക്കിയതും വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

Stories you may Like

അതിനിടെ സൂരജിന്റെ വീട്ടിൽ ആദ്യദിനം കണ്ടെത്തിയത് അണലിയെന്ന് സൂരജ് സമ്മതിച്ചു. രാത്രി വൈകിയുള്ള ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വിശദീകരണം. ഉത്രയുടെ സ്വർണം ഒളിപ്പിച്ചതിൽ സൂരജിന്റെ അമ്മ രേണുകയ്ക്കും പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സ്വർണം വീട്ടുവളപ്പിൽ കുഴിച്ചിട്ടത് രേണുകയുടെ അറിവോടെയെന്നാണ് സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യും. അമ്മയും സഹോദരിയുമാണ് യഥാർഥ ഉത്തരവാദികളെന്ന് ഉത്രയുടെ പിതാവും ആരോപിച്ചു. അങ്ങനെ കുടുംബമെല്ലാം കേസിൽ പ്രതിയാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയാണ്.

വ്യക്തത ലഭിക്കാൻ രേണുകയെയും മകളെയും ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാൽ ചോദ്യം ചെയ്യലിന് അവർ ഇതുവരെയും ഹാജരായിട്ടില്ല. ചോദ്യം ചെയ്തതിനു ശേഷമേ സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങൾ കൃത്യമാണോ എന്ന ബോധ്യമാവൂ. വീട്ടിലേക്ക് പോയി ചോദ്യം ചെയ്യേണ്ടതില്ല എന്നാണ് പൊലീസിന്റെ തീരുമാനം. ചോദ്യം ചെയ്ത ശേഷം അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യലിന് എത്തിയില്ലെങ്കിൽ ഇരുവരേയും കസ്റ്റഡിയിൽ എടുക്കും. രേണുകയും സൂര്യയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും പൊലീസിനു സൂചനയുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇരുവരും മാറി നിൽക്കുന്നത്.

ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണ് ഇതുവരെ അന്വേഷണം പോയിരുന്നത്. എന്നാൽ ഇന്നലെ വീട്ടുവളപ്പിൽ നിന്ന് സ്വർണം കണ്ടെത്തിയതോടെ കേസിൽ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സ്വർണം കൈക്കലാക്കാനാണ് കൊലപാതകം നടത്തിയെന്നത് പൊലീസിന്റെ അന്വേഷണത്തിന് കൂടുതൽ ബലം നൽകും. സ്വർണം കിട്ടിയില്ലെങ്കിൽ കേസിൽ വലിയ തിരിച്ചടി നേരിടുമായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നതും. ചോദ്യം ചെയ്യലിൽ പൊലീസിനെ കുഴക്കുന്ന മറുപടികളാണ് ആദ്യം സുരേന്ദ്രനിൽ നിന്ന് ലഭിച്ചത്. പലപ്പോഴും പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയും നൽകിയില്ല.

ഒളിപ്പിച്ച സ്വർണം എടുത്തു കൊടുക്കാൻ സൂരജ് ആവശ്യപ്പെട്ടിട്ട് പോലും സ്വർണം തന്റെ കയ്യിലില്ലെന്ന മറുപടിയാണ് പലപ്പോഴും സുരേന്ദ്രൻ പൊലീസിന് നൽകിയത്. ഒടുവിലാണ് വീട്ടു പറമ്പിൽ സ്വർണം ഒളിപ്പിച്ച വിവരം ഇയാൾ തുറന്നു പറയുന്നത്. പിന്നീട് അമ്മയ്ക്കും ഇതിൽ പങ്കുണ്ടെന്ന തരത്തിലുള്ള സൂചനകൾ ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചു. അതിനിടെ ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഉത്രയുടെയും സൂരജിന്റെയും സ്വത്ത് വിവരങ്ങളുടെ കണക്കെടുപ്പു തുടങ്ങി. ഉത്രയ്ക്ക് വീട്ടുകാർ നൽകിയ സ്വർണം, പണം, കാർ, സൂരജിന്റെ സ്വത്തുവിവരങ്ങൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. സ്വർണം സൂക്ഷിച്ചിരുന്ന സ്വകാര്യ ബാങ്ക് ലോക്കർ മൂന്നു തവണ സൂരജ് തുറന്നതായി കണ്ടെത്തി. ബാക്കിയുള്ള സ്വർണത്തിന്റെ ഇനം തിരിച്ചുള്ള വിവരം സ്വകാര്യ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്രയുടെ കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുൻപ് സൂരജ് സ്വർണം പണയം വച്ചതായും കണ്ടെത്തിയിട്ടുണ്ട്.

സ്വർണവും പണവും മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ഉത്രയുടെ വീട്ടുകാർക്ക് നൽകിയതായി സൂരജ് പൊലീസിനോട് പറഞ്ഞിരുന്നത് ശരിയല്ലെന്ന് ബോദ്ധ്യപ്പെട്ടു. സ്വർണം മറ്റാർക്കെങ്കിലും എടുത്തു കൊടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സൂരജ് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെ ചിലരുമായി സാമ്പത്തിക ഇടപാടുള്ളതായി സൂചന കിട്ടിയിട്ടുണ്ട്. ഇന്നലെയാണ് കൊലപാതക കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അച്ഛന് എല്ലാം അറിയാം എന്ന തരത്തിൽ സൂരജ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ ചോദ്യം ചെയ്തതും സ്വർണാഭരണങ്ങൾ കണ്ടെടുത്തതും. ഇന്നലെ രാവിലെ മുതൽ സൂരജിന്റെ അച്ഛനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി വൈകി സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP