Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാൽ എസിയിൽ കിടക്കാൻ ഉത്രയ്ക്ക് ആകുമായിരുന്നില്ല; രക്തസമ്മർദ്ദം കുറയും; അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയിൽ പാമ്പ് കയറി എന്ന ആരോപണം വിലപ്പോവില്ല: മകനെ രക്ഷിക്കാൻ അമ്മ പറഞ്ഞ ഈ ന്യായം പച്ചക്കള്ളമെന്ന് തെളിഞ്ഞു; പാമ്പ് കുപ്പിയിലിട്ട് വാങ്ങിയതിന് സാക്ഷി പാമ്പു പിടിത്തക്കാരന്റെ മകനും പിന്നെ വിഷം ഉറപ്പിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും; ഉത്രയെ കൊല്ലാൻ കരുക്കൾ നീക്കിയത് സൂരജിന്റെ കുടുംബം ഒരുമിച്ചോ? അമ്മ രേണുകയെ ചോദ്യം ചെയ്യുന്നത് നിർണ്ണായകമാകും

പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാൽ എസിയിൽ കിടക്കാൻ ഉത്രയ്ക്ക് ആകുമായിരുന്നില്ല; രക്തസമ്മർദ്ദം കുറയും; അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയിൽ പാമ്പ് കയറി എന്ന ആരോപണം വിലപ്പോവില്ല: മകനെ രക്ഷിക്കാൻ അമ്മ പറഞ്ഞ ഈ ന്യായം പച്ചക്കള്ളമെന്ന് തെളിഞ്ഞു; പാമ്പ് കുപ്പിയിലിട്ട് വാങ്ങിയതിന് സാക്ഷി പാമ്പു പിടിത്തക്കാരന്റെ മകനും പിന്നെ വിഷം ഉറപ്പിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും; ഉത്രയെ കൊല്ലാൻ കരുക്കൾ നീക്കിയത് സൂരജിന്റെ കുടുംബം ഒരുമിച്ചോ? അമ്മ രേണുകയെ ചോദ്യം ചെയ്യുന്നത് നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ: മകനെ രക്ഷിക്കാൻ അമ്മ പറഞ്ഞ ന്യായങ്ങൾ പൊളിഞ്ഞു. ഇതോടെ ഉത്ര കൊലക്കേസിൽ സൂരജിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന് വ്യക്തമാകുന്നതായി പൊലീസ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ സൂരജിന്റെ അമ്മ രേണുകയേയും പൊലീസ് അറസ്റ്റ് ചെയ്‌തേയ്ക്കും. അമ്മയ്ക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് ഉറപ്പിക്കാൻ ആദ്യം ചോദ്യം ചെയ്യൽ. ഇതിന് ശേഷമാകും അറസ്റ്റിൽ തീരുമാനം എടുക്കുക. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയതോടെയാണ് ഇക്കാര്യത്തിൽ കൂടുതൽ സാധ്യതകൾ പൊലീസ് തേടുന്നത്.

മകൻ നിരപരാധിയെന്ന് ആവർത്തിച്ച് സൂരജിന്റെ അമ്മ രേണുക രംഗത്ത് വന്നിരുന്നു. സാധാരണ ഒരു അമ്മയും പറയാത്ത ന്യായങ്ങൾ രേണുക പറഞ്ഞിരുന്നു. പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാൽ എസിയിൽ കിടക്കാൻ ഉത്രയ്ക്ക് ആകുമായിരുന്നില്ല. രക്തസമ്മർദ്ദം കുറയും. അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയിൽ പാമ്പ് കയറി എന്ന ആരോപണം വിലപ്പോവില്ലെന്നും രേണുക വിശദീകരിച്ചിരുന്നു. ഇതോടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടോടെ പൊളിയുന്നത്. ഉത്രയുടെ മരണം പമ്പ് കടിയേറ്റത് മൂലം എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഉറപ്പിക്കുകയാണ്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഉത്രയുടെ ഇടത് കൈയിൽ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച് മരിച്ചതിനാൽ മുഖൻപാമ്പിന്റെ കടിയേറ്റ് മരിച്ചതായാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണസംഘം കൈപ്പറ്റിയത്. ഉത്രയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്കായി അയച്ചിടുണ്ട്. തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്. പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വ്യക്തമാക്കിയതോടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ ശാസ്ത്രിയ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭ്യമായി. ഉത്രയെ കടിച്ചു എന്ന് സംശയിക്കുന്ന പാമ്പിന്റെ മാംസം വിഷപ്പല്ലുകൾ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ രാജിവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ രാസ പരിശോധനക്കായി അയച്ചിട്ടുണ്ട്. കേസ്സിലെ മുഖ്യപ്രതി സൂരജിനെ അടൂർ പറക്കോട്ടുള്ള വീട്ടിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ഇത് നിർണ്ണായകമാണ്. സൂരജിന്റെ കുടുംബത്തിലേക്ക് അന്വേഷണം ഇതിന് ശേഷം നീളും.

സൂരജ് അന്വേഷണസംഘത്തിന്റെ പിടിയിലാകുന്ന ദിവസം തങ്ങിയിരുന്ന വീട്ടിലെ അംഗങ്ങൾ ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. നേരത്തെ പൊലീസിനെതിരെ രേണുക ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തങ്ങളുടെ ഭാഗം കേൾക്കാൻ ആരുമില്ലാത്ത സ്ഥിതിയാണെന്നും രേണുക ആരോപിച്ചു. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോൾ 65 ലക്ഷം രൂപയോളം ലഭിക്കും. അത് രണ്ട് മക്കളുടെ പേരിലും നൽകുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഉത്രയെ കൊല്ലാൻ അവൻ നോക്കുമോ എന്ന് രേണുക ചോദിച്ചു. ഉത്രയുടെ വീട്ടുകാരുടെ മൂന്നേക്കർ എവിടെയാണെന്ന് പോലും ചോദിച്ചില്ല. അതവരുടെ പേരിൽ എഴുതിവെക്കാത്തതെന്തെന്ന് പോലും ചോദിച്ചിട്ടില്ലെന്നും രേണുക പറഞ്ഞിരുന്നു.

സഞ്ചയനത്തിന്റെ അന്ന് വൈകുന്നേരമാണ് മുതലിനെ ചൊല്ലിയുള്ള തർക്കമുണ്ടായത്. ഉത്രയുടെ അച്ഛനും സഹോദരനും തന്നെ തല്ലിയെന്നും വനിത കമ്മീഷനിൽ പരാതി നൽകിയിട്ട് ഒരന്വേഷണവും ഉണ്ടായില്ലെന്നും അവർ ആരോപിച്ചു. ഇതെല്ലാം മകന്റെ കുറ്റകൃത്യം തെളിയാതിരിക്കാനുള്ള കള്ള പരാതിയായി പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് രേണുകയെ പ്രതി ചേർക്കാനുള്ള ആലോചന. എന്നാൽ ഭരണ കക്ഷിയിൽ പെട്ട ചിലർ രേണുകയെ രക്ഷിക്കാനും രംഗത്തുണ്ട്. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് രേണുക മാധ്യമങ്ങളിൽ നടത്തിയ അഭിപ്രായ പ്രകടനമെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് വിലയിരുത്തിയാകും ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യറാക്കുക.

ആദ്യ തവണ പാമ്പ് കടിയേറ്റ് അന്ന രാത്രി 9-ന് തലവേദന എടുക്കുന്നെന്ന് ഉത്ര പറഞ്ഞു. പക്ഷെ പാമ്പ് കടിച്ച കാര്യം ഉത്ര പറഞ്ഞിരുന്നില്ല. പറയാതെ തങ്ങളെങ്ങനെ അറിയുമെന്ന് അവർ ചേദിക്കുന്നു.' രാത്രി 1 മണിക്ക് ചെന്നു നോക്കിയപ്പോൾ ചെറിയ പാടു കണ്ടു. ചോര ഉണങ്ങി കിടക്കുന്നുണ്ടായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടു പോയി.' ഉത്രയുടെ വീട്ടുകാർ വരുന്നത് വരെ കാത്തു നിന്നില്ലെന്നും രേണുക പറഞ്ഞിരുന്നു. പാമ്പ് കടിയേറ്റല്ല മരണമെന്ന രേണുകയുടെ വാദം പൊളിഞ്ഞു കഴിഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് ഇതിന് കാരണം. പാമ്പിനെ കൊണ്ടുവന്ന ജാറിലും അവ്യക്തത നീങ്ങി കഴിഞ്ഞു. പാമ്പു പിടിത്തക്കാരൻ കല്ലുവാതുക്കൽ സുരേഷ് ഇതേ ജാറിലിട്ടാണ് പാമ്പിനെ കൈമ്ാറിയതെന്ന് സുരേഷിന്റെ മകനും വെളിപ്പെടുത്തി കഴിഞ്ഞു. ഇതും കേസിൽ നിർണ്ണായകമാകും.

ഉത്രയെ ഉഗ്രവിഷമുള്ള പാമ്പിനെ ഉപയോഗിച്ചു സൂരജ് കൊലപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടരന്വേഷണത്തിനും ചോദ്യംചെയ്യലിനുമായി നാലു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിടുകയായിരുന്നു. പ്രധാന പ്രതികൾ പിടിയിലായെങ്കിലും കുഴയ്ക്കുന്ന ചില ചോദ്യങ്ങൾ ബാക്കിയാണ്. എങ്ങനെയാണ് ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചതെന്നാണ് അറിയാനുള്ളത്. പാമ്പിനെ വെറുതെ ഒരിടത്തേക്ക് എടുത്തിട്ടാൽ ഭയത്താൽ അതു വേഗം അവിടെനിന്നു രക്ഷപ്പെടാനാണ് ശ്രമിക്കുകയെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.

ഒരാളുടെ ശരീരത്തിലേക്ക് ഇട്ടാലും ഇതുതന്നെയാവും സംഭവിക്കുക. അല്ലെങ്കിൽ ആ വ്യക്തി പ്രതികരിക്കണം. ഇവിടെ ഉത്ര ഉറങ്ങിക്കിടക്കുകയായിരുന്നതിനാൽ പാമ്പ് ശരീരത്തിൽ വീണത് അറിഞ്ഞിട്ടില്ല. ഒരു ചെറിയ പൈപ്പിനുള്ളിൽ പാന്പിനെ കടത്തിയിട്ട് ആളുടെ ശരീരത്തിലേക്കു അതിന്റെ വായ്ഭാഗം കൊണ്ടു സ്പർശിച്ചാൽ പാന്പ് കടിക്കാൻ സാധ്യതയുണ്ട് എന്നു പറയപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP