Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടിയെ ഒളിപ്പിച്ചത് അടൂരിലെ വീട്ടിൽ നിന്ന് മുന്നൂറു മീറ്റർ അകലെയുള്ള ബന്ധു ഗ്രഹത്തിൽ; കളിമാറുമെന്ന് പൊലീസ് അറിയിച്ചതോടെ പുലർച്ചെ ആരുമറിയാതെ കുട്ടിയെ വീട്ടിലേക്ക് മടക്കി കൊണ്ടു വന്ന് സൂരജിന്റെ അച്ഛന്റെ നാടകം; എറണാകുളത്തെ അഭിഭാഷകനെ കാണാനുള്ള യാത്രയെന്ന വിശദീകരണം പച്ചക്കള്ളം; ഇനി അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്യും; ഉത്രയെ പാമ്പു കടിപ്പിച്ച് കൊന്ന കേസിൽ ഭർത്താവിന് പിന്നാലെ അമ്മായി അമ്മയും നാത്തൂനും പ്രതികളാകാൻ സാധ്യത; ധ്രുവ് ഇനി അഞ്ചലിലെ അമ്മയുടെ വീട്ടിലേക്ക്

വിനോദ് വി നായർ

അഞ്ചൽ: ഭർത്താവ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചൽ സ്വദേശി ഉത്രയുടെ കുഞ്ഞിനെ അമ്മയുടെ വീട്ടുകാർക്ക് ഇന്ന് നൽകും. കുഞ്ഞിനേയും കൊണ്ട് ഉത്രയുടെ ഭർത്താവ് സുരജിന്റെ അമ്മ മാറിനിന്നതായി സൂചനയുണ്ടായിരുന്നു. കുട്ടിയേയും കൊണ്ട് മുത്തശ്ശി എറണാകുളത്തേക്ക് കൊണ്ടുപോയി എന്നായിരുന്നു സൂരജിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നത്. കുട്ടിയെ രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ഹാജരാക്കാൻ അഞ്ചൽ പൊലീസ് സൂരജിന്റെ കുടുംബത്തിന് നിർദ്ദേശം നൽകി. ഇതോടെയാണ് കുട്ടിയെ വീട്ടിലെത്തിച്ചത്.

കുട്ടി സൂരജിന്റെ അടൂരിലുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇന്നലെ സൂരജിന്റെ വീട്ടിലും ബന്ധുവീടുളിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങാൻ ഉത്രയുടെ അച്ഛനും കുടുംബാംഗങ്ങളും ബന്ധുവീട്ടിലേക്ക് തിരിച്ചു. സൂരജിന്റെ വീട്ടിൽ നിന്നും മുന്നൂറു മീറ്റർ അകലെയുള്ള ബന്ധുവീട്ടിലായിരുന്നു കുട്ടി. പൊലീസ് കർശന നിലപാട് സ്വീകരിച്ചതോടെ സൂരജിന്റെ പിതാവ് സുരേന്ദ്രൻ പൊലീസിനൊപ്പം ചെന്ന് കുട്ടിയെ തിരിച്ചുകൊണ്ടുവന്നു. ഇതോടെ എറണാകുളം യാത്രയും പൊളിഞ്ഞു. സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇവരേയും കേസിൽ പ്രതിയാക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.

കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കാൻ ഇന്നലെയാണ് ശിശുക്ഷേമസമിതി നിർദ്ദേശം നൽകിയത്. ഇതോടെ ഇന്നലെ വൈകിട്ടാണ് അഞ്ചൽ, അടൂർ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ ഉത്തരവുമായി സൂരജിന്റെ വീട്ടിലെത്തിയപ്പോളാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കാൺമാനില്ലെന്ന് അറിഞ്ഞത്. ഉത്രയുടെ മരണത്തിനു തൊട്ടുപിന്നാലെ കുഞ്ഞിന്റെ സംരക്ഷണ അവകാശം സൂരജ് ശിശുക്ഷേമ സമിതിയിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ കുഞ്ഞിനെ ക്രിമിനൽ സ്വഭാവമുള്ളവർക്കൊപ്പം കഴിയാൻ അനുവദിക്കുന്നത് ശരിയല്ലെന്നും കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഉത്രയുടെ കുടുംബം ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് അനുകൂല വിധി ഉണ്ടായത്.

സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് നിർണ്ണായകമാണ്. സൂചനയുണ്ട്. നേരത്തെ സൂരജിന്റെ കുടുംബത്തിനെതിരേയും ഉത്രയുടെ മാതാപിതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൂരജിന്റെ കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യംചെയ്യുന്നത്. ഇവർക്കെത്തിരെ സൂരജ് മൊഴിയൊന്നും നൽകിയിട്ടില്ല. എന്നാൽ ഉത്രയുടെ മരണത്തിന് ശേഷം അമ്മയേയും സഹോദരനേയും ഉത്രയുടെ വീട്ടുകാർ തടഞ്ഞു വച്ചുവെന്ന പരാതി നൽകിയത് സഹോദരിയാണ്. സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തതും. അതുകൊണ്ട് തന്നെ സൂരജിന്റെ സഹോദരിക്ക് എല്ലാം മുൻകൂട്ടി അറിയാമായിരുന്നുവെന്ന സംശയം പൊലീസിനുണ്ട്.

സൂരജ് കുറ്റവാളി അല്ലെന്നും കേസിൽ കുടുക്കിയതാണെന്നും സൂരജിന്റെ അമ്മ ആരോപിച്ചിരുന്നു. മാധ്യമങ്ങളിൽ ബൈറ്റ് ഉൾപ്പെടെ നൽകിയ ശേഷമാണ് ഇവർ കുട്ടിയുമായി മുങ്ങിയത്. കുട്ടി കൂടെയണ്ടെങ്കിൽ ഇനിയും ഉത്രയുടെ സ്വത്തുക്കൾ സൂരജിന് അനുഭവിക്കാൻ അവസരം കിട്ടും. ഇത് മനസ്സിലാക്കിയാണ് എന്തുവന്നാലും കുട്ടിയെ കൊടുക്കില്ലെന്ന തീരുമാനം ഇവർ എടുത്തത്. എന്നാൽ ഇതിലെ നിയമപ്രശ്‌നങ്ങൾ അവർ തിരിച്ചറിഞ്ഞു. ഇതോടെയാണ് ഇവർ തിരിച്ചെത്തിയത്. സൂരജിനെ പൊലീസ് പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ്. ഇയാളേയും പൊലീസ് നിരീക്ഷണത്തിലാക്കും. ഇയാളുടെ സഹായം കൊലപാതകത്തിൽ ഉൾപ്പെടെ സൂരജിന് കിട്ടിയിട്ടുണ്ടോ എന്ന് പൊലീസ് ഇനി പരിശോധിക്കും. കുട്ടിയെ ശിശുക്ഷേമ സിമിതിയുടെ ഉത്തരവിന്റെ സഹായത്തോടെയാണ് നേരത്തെ സൂരജ് ഉത്രയുടെ വീട്ടിൽ നിന്ന് കൊണ്ടു പോയത്. അന്ന് സൂരജിനെതിരെ സംശയം ഒന്നും ഇല്ലായിരുന്നു. പകരം സൂരജിൽ നിന്ന് സ്വർണം തിരിച്ചു വാങ്ങാൻ ശ്രമിക്കുന്ന ഉത്രയുടെ കുടുംബമായിരുന്നു പ്രതിക്കൂട്ടിൽ. ഇവിടെ നിന്നാണ് മകളുടെ ഘാതകനെ കണ്ടെത്താനുള്ള ഉത്രയുടെ അച്ഛന്റേയും അമ്മയുടേയും പോരാട്ടം തുടങ്ങുന്നത്. അതാണ് സൂരജിനെ കുടുക്കിയത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറണമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി പുറപ്പെടുവിച്ചത്. ഉത്തരവുമായി ഉത്രയുടെ പിതാവ് അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവ് കൈമാറി. തുടർന്ന് അഞ്ചൽ സിഐ. ആവശ്യപ്പെട്ടതനുസരിച്ച് അടൂർ സി.െഎയാണ് കുഞ്ഞിനെ തിരക്കി സൂരജിന്റെ വീട്ടിലെത്തിയത്. എന്നാൽ കുഞ്ഞിനെ കണ്ടെത്താനായില്ല. ബന്ധുക്കളുടെ വീടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതോടെയാണ് സൂരജിന്റെ അച്ഛന് താക്കീത് നൽകിയത്. ഇത് ഫലം കാണുകയാണ് ഇപ്പോൾ. വലിയ സംശയങ്ങളാണ് സൂരജിന്റെ കുടുംബത്തിനെതിരെയുള്ളത്.

മാർച്ച് 2നു രാത്രി പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു പോയതു മുതൽ മകൻ ധ്രുവ് സൂരജിന്റെ വീട്ടിലായിരുന്നു. കോവിഡ് 19നെ തുടർന്ന് ആശുപത്രികളിലേക്കു പ്രവേശന നിയന്ത്രണങ്ങളുള്ളതിനാൽ ധ്രുവിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നുമില്ല. ഇതിനിടയിൽ ഏപ്രിൽ 16നായിരുന്നു ധ്രുവിന്റെ ഒന്നാം പിറന്നാൾ. ആ സമയത്തു സൂരജ് വീട്ടിലേക്കു പോയി മകന്റെ പിറന്നാൾ കേക്ക് മുറിക്കുകയായിരുന്നു. പിന്നീട് 52-ാം ദിവസം ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങും വഴി ഉത്ര സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടു. നടക്കാൻ കഴിയാത്തതിനാൽ കാർ വീടിനു പുറത്തു നിർത്തിയാണു മകനെ കണ്ടത്.

ആഴ്ചയിൽ രണ്ടുതവണ മുറിവിൽ മരുന്നു വയ്ക്കുന്നതിനായി പോകുമ്പോഴും മകനെ കണ്ടിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു മാസമായി ഈ കുട്ടി സൂരജിന്റെ കുടുംബത്തിനൊപ്പമാണ്. അവരുമായി അടുത്തിടപെഴുകി പരിചയമുണ്ട്. ഇത് മുതലെടുത്താണ് കുട്ടിയുമായി ഇവർ ഒളിവിലേക്ക് പോകുന്നത്. ഉത്ര ആശുപത്രിയിലായപ്പോൾ കുട്ടിയെ ഒപ്പം നിർത്തിയതും തന്ത്രങ്ങളുടെ ഭാഗമാണെന്ന സംശയം പൊലീസിനുണ്ട്. കുട്ടിയുമായി അടുക്കാനും ഉത്രയുടെ മരണ ശേഷവും കൂടുതൽ അടുപ്പം കുട്ടി തങ്ങളോട് കാട്ടാനുമുള്ള തന്ത്രമായിരുന്നു ഇതെന്നും സൂചനയുണ്ട്.

ഉത്രയുടെ വീട്ടിൽ കുട്ടിയെ നിർത്തിയാൽ അമ്മ കൊല്ലപ്പെട്ടാലും അമ്മയുടെ വീട്ടിൽ തന്നെ ധ്രവ് നിൽക്കും. അങ്ങനെ വന്നാൽ ഉത്രയ്ക്ക് അവകാശമായി കിട്ടുന്ന സ്വത്ത് നേരിട്ട് കൈയടക്കാൻ സൂരജിന് കഴിയില്ല. ഇതുകൊണ്ടാണ് കുട്ടിയെ അമ്മയ്ക്കൊപ്പം നിർത്താത്തതെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP