Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉപ്പുമാവിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയുടെ വിദേശ കറൻസി പിടികൂടി; പൂണെ വിമാനത്താവളത്തിൽ കാസറോളിൽ ഒളിപ്പിച്ചു കടത്തിയത് ഡോളറും യൂറോയും; രണ്ടു പേർ കസ്റ്റഡിയിൽ

ഉപ്പുമാവിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയുടെ വിദേശ കറൻസി പിടികൂടി; പൂണെ വിമാനത്താവളത്തിൽ കാസറോളിൽ ഒളിപ്പിച്ചു കടത്തിയത് ഡോളറും യൂറോയും; രണ്ടു പേർ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലേക്ക് സ്വർണം കടത്താൻ പ്രയോഗിക്കുന്ന മാർഗങ്ങൾ ഓരോ ദിവസവും വാർത്തയായി വരുന്നു. എന്നാൽ വിദേശത്തേക്ക് കറൻസി നോട്ടുകൾ കടത്താൻ നടത്തിയ ശ്രമം കസ്റ്റംസുകാരെ പോലും ശരിക്കും ഞെട്ടിച്ചു. ഉപ്പുമാവിനുള്ളിൽ 1.29 കോടി രൂപയുടെ കറൻസി നോട്ടുകൾ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.

രണ്ട് വിമാനയാത്രക്കാരിൽ നിന്നാണ് ഈ തുക പിടികൂടിയത്. പുണെ വിമാനത്താവളത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ദുബായിലേക്ക് പോകാനെത്തിയ രണ്ട് പേരിൽ നിന്നാണ് 1.29 കോടി രൂപയുടെ വിദേശ കറൻസി കസ്റ്റംസ് പിടികൂടിയത്.

നിഷാന്ത് വൈ എന്ന യാത്രക്കാരന്റെ രേഖകൾ പരിശോധിച്ചപ്പോൾ എമിഗ്രേഷൻ ഓഫീസർക്ക് തോന്നിയ സംശയമാണ് കറൻസി കടത്ത് പിടികൂടാൻ വഴിതെളിച്ചത്. ബാഗേജ് പരിശോധന കഴിഞ്ഞ ശേഷം തിരിച്ചുവിളിച്ച് ചൂടാറാതെ ഉപ്പുമാവ് സൂക്ഷിച്ച കാസറോൾ പരിശോധിച്ചപ്പോഴാണ് നോട്ടുകൾ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

ഉപ്പുമാവ് സൂക്ഷിച്ചിരുന്ന പാത്രത്തിന് ഭാരം കൂടുതലുള്ളതിലാണ് സംശയം തോന്നിയത്. കറുത്ത പോളിത്തീൻ കവറിലാക്കി 86,600 ഡോളറും 15,000 യൂറോയുമായിരുന്നു ഉള്ളിലുണ്ടായിരുന്നത്. ഇയാളെ പിടികൂടിയതോടെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ സംശയമുള്ള ഒരു യാത്രക്കാരനെ കൂടി പരിശോധിക്കാൻ ആവശ്യപ്പെട്ടു.

എച്ച് രംഗളാനി എന്ന യാത്രക്കാരിയുടെ ബാഗേജ് പരിശോധിച്ചപ്പോഴും ഉപ്പുമാവ്. അതും തുറന്ന് നോക്കിയപ്പോൾ 86,200 ഡോളറും 15,000 യൂറോയുടേയും നോട്ടുകൾ കവറിലാക്കിയ നിലയിൽ. രണ്ട് പേരെയും ഉദ്യോഗസ്ഥർ ചോദ്യംചെയ്തു വരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP