Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ബിജെപി നേതാവ് യുവതിയെ പീഡിപ്പിച്ചത് സ്വന്തം ഹോട്ടലിൽ എത്തിച്ച്; തോക്കുചൂണ്ടി സുഹൃത്തുക്കളും ക്രൂരമായി ബലാത്സം​ഗം ചെയ്തു; യുവതി പരാതി നൽകിയതോടെ ഒളിവിൽ പോയെങ്കിലും ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തത് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി എത്തിയതോടെ; ഹത്രാസ് സംഭവത്തിൽ മുഖം നഷ്ടപ്പെട്ട ഉത്തർപ്രദേശ് സർക്കാരിന് നാണക്കേടായി ഡോ. ശ്യാം പ്രകാശ് ദ്വിവേദിയുടെ അറസ്റ്റ്

ബിജെപി നേതാവ് യുവതിയെ പീഡിപ്പിച്ചത് സ്വന്തം ഹോട്ടലിൽ എത്തിച്ച്; തോക്കുചൂണ്ടി സുഹൃത്തുക്കളും ക്രൂരമായി ബലാത്സം​ഗം ചെയ്തു; യുവതി പരാതി നൽകിയതോടെ ഒളിവിൽ പോയെങ്കിലും ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തത് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി എത്തിയതോടെ; ഹത്രാസ് സംഭവത്തിൽ മുഖം നഷ്ടപ്പെട്ട ഉത്തർപ്രദേശ് സർക്കാരിന് നാണക്കേടായി ഡോ. ശ്യാം പ്രകാശ് ദ്വിവേദിയുടെ അറസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ലഖ്​നോ: ഹത്രാസിലെ ക്രൂര ബലാത്സം​ഗവും അതേ തുടർന്നുള്ള പ്രതിഷേധങ്ങളും ഉത്തർപ്രദേശ് സർക്കാരിനെ പ്രതിരേധത്തിലാക്കിയിരിക്കുകയാണ്. അതിനിടെ സർക്കാരിനും പാർട്ടിക്കും കൂടുതൽ നാണക്കേടായി മാറിയിരിക്കുകയാണ് പ്രയാഗരാജിൽ മറ്റൊരു ബലാത്സം​ഗക്കേസിൽ ബിജെപിയുടെ യുവ നേതാവ് അറസ്റ്റിലായത്. ബിജെപി യുവമോർച്ച നേതാവ്​ ഡോ. ശ്യാം പ്രകാശ് ദ്വിവേദിയാണ് കൂട്ട ബലാത്സം​ഗക്കേസിൽ ഇന്ന് അറസ്റ്റിലായത്. ഇതേ കേസിൽ ഡോക്ടർ അനിൽ ദ്വിവേദി നേരത്തേ അറസ്റ്റിലായിരുന്നു. അനിൽ ദ്വിവേദി കഴിഞ്ഞ ആഴ്​ചയാണ്​ അറസ്​റ്റിലായത്​. പീഡന പരാതിയിൽ ബിജെപി നേതാവിനെ തന്നെ അറസ്​റ്റ്​ ചെയ്തത് ഉത്തർപ്രദേശ് സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്​.

യുവമോർച്ചയുടെ വാരണാസി യൂനിറ്റി​ന്റെ നേതാവാണ്​ അറസ്​റ്റിലായ ശ്യാംപ്രകാശ്​. ബക്ഷി ഡാമിന്​ സമീപത്ത്​ വച്ചാണ്​ ഇയാൾ പിടിയിലായത്​. ഡിഗ്രി വിദ്യാർത്ഥിനി കേണൽഗഞ്ച് പൊലീസ് സ്​റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടാഴ്​ച മുമ്പാണ്​ പ്രതികൾ തോക്ക്​ചൂണ്ടി ബലാത്സംഗം ചെയ്​തതായി വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകിയത്​. സ്വന്തം ഹോട്ടലിൽ എത്തിച്ചശേഷം സുഹൃത്തുക്കൾക്കൊപ്പം ചേർന്ന്​ ശ്യാം പീഡിപ്പിച്ചതായി പെൺകുട്ടി പരാതിപ്പെട്ടിരുന്നു.

മാർച്ച്​ മാസം പ്രതികൾ ഇരുവരും വീട്ടിൽ അതിക്രമിച്ച്​ കടക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്​തിരുന്നതായും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ഓർത്ത്​ കുടുംബം സംഭവം പുറത്തു പറയാതിരിക്കുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു. വൈദ്യ പരിശോധനകൾക്ക്​ വിധേയമാക്കിയ ശേഷം മജിസ്​ട്രേറ്റി​ന്റെ സാന്നിധ്യത്തിൽ ഇരയുടെ മൊഴി രേഖപ്പെടുത്തി. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രധാന പ്രതിയെ അറസ്​റ്റ്​ ചെയ്യാത്തതിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷ പാർട്ടികൾ ഇയാളുടെ പോസ്​റ്റർ പതിച്ചിരുന്നു.

ഹത്രാസ്​ സംഭവത്തിൽ സവർണരായ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാത്തത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. അതിനിടെ ഹത്രസിലെ പ്രതികൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ വീട്ടിൽ ഇന്ന് യോ​ഗം ചേർന്നിരുന്നു. പെൺകുട്ടിയുടെ വീടിന് സമീപമുള്ള ബിജെപി നേതാവിന്റെ വസതിയിൽ പ്രതികളെ രക്ഷിക്കാനായി ഇന്ന് രാവിലെ സവർണർ യോ​ഗം ചേർന്നു. ബിജെപി നേതാവ് രജ്‌വീർ സിങ് പെഹെൽവാന്റെ വീട്ടിലായിരുന്നു യോ​ഗം. 500ഓളം പേരാണ് യോ​ഗത്തിൽ പങ്കെടുത്തത്. പ്രതികൾക്ക് ‘നീതി ലഭിക്കണ’മെന്നാവശ്യപ്പെട്ടാണ് യോ​ഗം ചേർന്നത്. യോ​ഗത്തിന് പ്രതികളിൽ ഒരാളുടെ കുടുംബാം​ഗങ്ങളും എത്തിയിരുന്നു. കുറ്റവാളികളെ തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ടതാണെന്നും അവർ കുറ്റം ചെയ്തിട്ടില്ലെന്നുമാണ് ഇവരുടെ വാദം. പാർട്ടി എന്ന രീതിയിലല്ല, സ്വന്തം നിലയ്ക്കാണ് താൻ യോഗത്തിൽ പങ്കാളിയായതെന്ന് ബിജെപി നേതാവ് പറഞ്ഞു.

നിരോധനാജ്ഞ ലംഘിച്ചാണ് പ്രതികളുടെ ബന്ധുക്കൾ ഉൾപ്പെടെ ഹാത്രാസിൽ യോഗം വിളിച്ചു ചേർത്തത്. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യോഗം. പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന കഴിഞ്ഞ ദിവസത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സവർണർ ബിജെപി നേതാവിന്റെ വീട്ടിൽ ഒത്തുകൂടിയത്. 500ഓളം പേരാണ് ബിജെപി നേതാവ് രജ്‌വീർ സിങ് പെഹെൽവാന്റെ വീട്ടിൽ ഞായറാഴ്ച രാവിലെ ഒത്തുകൂടിയത്. ഹാത്രാസ് പെൺകുട്ടിക്ക് നീതിയാവശ്യപ്പെട്ട് രാജ്യം മുഴുവൻ പ്രതിഷേധിക്കുന്നതിനിടയിലാണ് കുറ്റവാളികളെ രക്ഷിക്കാൻ ബിജെപി നേതാവിന്റെ വീട്ടിൽ സവർണ വിഭാഗക്കാർ യോഗം ചേർന്നത്. പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ കേസെടുക്കണമെന്നും ഇവർ യോഗത്തിൽ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യണമെന്നും ഇവർ പറയുന്നു.

അതേസമയം, പെൺകുട്ടിയുടെ നീതിക്ക് വേണ്ടി തങ്ങൾ നിലകൊള്ളുമെന്നും പെൺകുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നൽകണമെന്നും കുടുംബത്തെ സന്ദർശിച്ച ശേഷം കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പറഞ്ഞു. എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് നടന്നാൽ അവിടെ നീതി ഉറപ്പാക്കാൻ ഞങ്ങളുണ്ടാവുമെന്നും ആർക്കും ഞങ്ങളെ തടുക്കാനാവില്ലെന്നുമാണ് രാഹുൽ പറഞ്ഞത്. എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് നടന്നാൽ അവിടെ നീതി ഉറപ്പാക്കാൻ ഞങ്ങളുണ്ടാവുമെന്നും ആർക്കും ഞങ്ങളെ തടുക്കാനാവില്ലെന്നുമാണ് രാഹുൽ പറഞ്ഞത്.

ഹാത്രാസ് വിഷയത്തിൽ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് കോൺഗ്രസിന്റെ തീരുമാനം. ദേശവ്യാപക പ്രതിഷേധമാണ് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നത്. നാളെ രാജ്യമാകെ സത്യാഗ്രഹ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇന്നലെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പെൺകുട്ടിയുടെ ബന്ധുക്കളെ സമീപിച്ചിരുന്നു. നിയമപരമായ എല്ലാ സഹായാവും പിന്തുണയും ഇരുവരും വാദ്ഗാനം ചെയ്തിട്ടുണ്ട്.

രാജ്യ ശ്രദ്ധതന്നെ ഹത്രാസിലേക്ക് എത്തുമ്പോൾ യോഗി ആദിത്യനാഥ് രാജി വക്കണം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം എന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ പ്രക്ഷോഭമായി വളര്ത്തിയെടുക്കാൻ തന്നെയാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും അടക്കം കാർഷക ബില്ലിനെതിരായ കർഷകരുടെ പ്രക്ഷോഭത്തിൽ അണി ചേർന്ന ശേഷം രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തുന്നതോടെ തുടർ സമരങ്ങളെ കുറിച്ചുള്ള ചർച്ചയും സജീവമാക്കാനാണ് കോൺഗ്രസ് നീക്കം.

അതേസമയം ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ട സിബിഐ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ. നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുമാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ നിലപാട്. മൃതദേഹം കാണാൻ പോലും പൊലീസ് അനുവദിച്ചിരുന്നില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP