Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

രണ്ടു മണിക്കൂറിനുള്ളിൽ മാലപൊട്ടിച്ചത് ക്രൈംബ്രാഞ്ചിലെ വനിതാ പൊലീസുകാരിയുടെ അടക്കം അഞ്ച് സ്ത്രീകളുടേത്; പിടിയിലായ ഉണ്ണിക്കൃഷ്ണൻ കൊലക്കേസിലെ പ്രതി; ഉണ്ണിക്കൃഷ്ണനും ശശിയും അവസാനം പിടിയിലാകുമ്പോൾ

രണ്ടു മണിക്കൂറിനുള്ളിൽ മാലപൊട്ടിച്ചത് ക്രൈംബ്രാഞ്ചിലെ വനിതാ പൊലീസുകാരിയുടെ അടക്കം അഞ്ച് സ്ത്രീകളുടേത്; പിടിയിലായ ഉണ്ണിക്കൃഷ്ണൻ കൊലക്കേസിലെ പ്രതി; ഉണ്ണിക്കൃഷ്ണനും ശശിയും അവസാനം പിടിയിലാകുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: നാൽപതോളം മാല മോഷണ കേസിലെ പിടികിട്ടാപുള്ളികൾ ആലപ്പുഴയിൽനിന്നുമാത്രം രണ്ടു മണിക്കൂറിനുള്ളിൽ മാലപൊട്ടിച്ചത് കടന്നത് ക്രൈംബ്രാഞ്ചിലെ വനിതാ പൊലീസുകാരിയുടെ അടക്കം അഞ്ച് സ്ത്രീകളുടേത്.

മലപ്പുറം, പാലക്കാട്, തൃശൂർ ,ആലപ്പുഴ ജില്ലകളിലായി നാൽപതോളം മാല മോഷണ കേസിലെ പിടികിട്ടാപുള്ളികളെ മലപ്പുറം പെരുമ്പടപ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് ഇവരെ പിടികൂടിയത്.ആലപ്പുഴ ഹരിപ്പാട് മണ്ണാറശാല സ്വദേശി തറയിൽ ഉണ്ണികൃഷ്ണൻ (31) കൊല്ലം അഞ്ചാലുംമൂട് പെരുനാട് സ്വദേശി കൊച്ചുഴിയത്ത് പാണയിൽ വീട്ടിൽ ശശി (43) എന്നിവരാണ് പൊലീസ് പിടിയിലായത്.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും, ബൈക്കിലെത്തി സ്ത്രീകളുടെ മാല പിടിച്ച് പറിച്ച് രക്ഷപ്പെടുന്ന രണ്ടംഗ സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവർ ഇരുവരും നിരവധി മോഷണക്കേസുകളിൽ ഒരുമിച്ച് ജയിൽവാസം അനുഭവിച്ച ശേഷം കഴിഞ്ഞവർഷം ജാമ്യത്തിൽ ഇറങ്ങിയതാണ്. ഇതിൽ ഉണ്ണി ആലപ്പുഴ വീയപുരം സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതി കൂടിയാണ്.

ഈ മാസം എട്ടാം തീയതി ഇവർ ആലപ്പുഴ ജില്ലയിൽ 2 മണിക്കൂറിനുള്ളിൽ ക്രൈംബ്രാഞ്ചിലെ വനിതാ പൊലീസുകാരിയുടെ അടക്കം അഞ്ച് സ്ത്രീകളുടെ മാലപൊട്ടിച്ച് ജില്ലയിലാകെ പരിഭ്രാന്തി പടർത്തിയിരുന്നു. ഇവരെ പിടികൂടാനായി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തിരൂർ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ സ്നാച്ചിങ്ങ് കോമെറ്റ്' എന്ന ഒരു ടീം രൂപീകരിക്കുകയും ചെയ്തു.മൂന്ന് ടീമായി തിരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെ പ്രതികളെ തൃശ്ശൂരിൽ നിന്നും പെരുമ്പടപ്പ് പൊലീസ് പിന്തുർടർന്നു.

പ്രതികൾ ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ പ്രവേശിച്ചെന്ന വിവരം ലഭിച്ചതോടെ പാലപ്പെട്ടി ഹൈവേയിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസും നാട്ടുക്കാരും ചേർന്ന് തടഞ്ഞു. പൊലീസ് പിന്തുടരുന്നുണ്ടെ വിവരമറിഞ്ഞതോടെ പ്രതികൾ കാപ്പിരിക്കാട് വെച്ച് ഇടറോഡിൽ കയറി നമ്പർ പ്ലേറ്റ് മാറ്റുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ഇരുവരെയും ചെയ്തത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ എന്നീ ജില്ലകളിലായി 40 ഓളം മാല മോഷണ കേസിൽ പ്രതികളാണ് തെളിഞ്ഞു.

മോഷ്ടിച്ച ബൈക്കിലാണ് മാലമോഷണം നടത്തിയിരുന്നത്.സ്വർണം കൊടുത്ത കേന്ദ്രങ്ങളിൽ കൂടുതലായി അന്വേഷണം നടത്തി കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. തിരൂർ ഡി.വൈ.എസ്‌പി സുരേഷ് ബാബു.പെരുമ്പടപ്പ് സിഐ വി .എംകേഴ്സൺ മാർക്കോസ്, പൊന്നാനി എസ്‌ഐ രതീഷ് ഗോപി , പെരുമ്പടപ്പ് പെലീസ് സ്റ്റേഷനിലെ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ രഞ്ജിത്ത്, പ്രവീൺ, വിഷ്ണു, നാസർ, സേനാംഗങ്ങളായ എസ്‌ഐ പോൾസൺ, എഎസ്ഐ ശ്രീലേഷ്, എഎസ്ഐ സജീവ്, എസ്.സി.പി.ഒ രാജേഷ്, സി.പി.ഒമാരായ , സുനിൽ, അനിൽ, റിനേഷ്, സ്മിത, എം.എസ്‌പി സേനാംഗങ്ങളായ അഫ്സൽ, ഷിബിൽ, സെയ്ഫുദ്ദീൻ, ഡ്രൈവർ എസ്.സി.പി.ഒ കലാം എന്നിവർ ചേർന്നാണ് പ്രതികളെ വലയിലാക്കിയത്

ആലപ്പുഴയിലെ ക്രൈംബ്രാഞ്ചിലെ വനിതാ പൊലീസുകാരിയുടെ മാല പിടിച്ചുപറിച്ചതാണ് അന്വേഷണം ഊർജ്ജിതമാക്കാനും, പ്രതികളെ പിടികൂടാനും സഹായിച്ചത്.പല ജില്ലകളിലായി മാല മോഷണം പതിവാക്കിയവരെ പിടികൂടാൻ പൊലീസ് സ്നാച്ചിങ്ങ് കോമെറ്റ്' എന്ന ഒരു ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ലോക്കൽ പൊലീസിനൊപ്പം മലപ്പുറം സൈബർ സെല്ലും ചേർന്നാണ് പ്രതികൾക്കായുള്ള തെരച്ചിലിന് നേതൃത്വം നൽകിയത്. ടീമിലെ അംഗങ്ങളെ മൂന്ന് ടീമായി തിരിച്ച് ഒരേ സമയം മൂന്ന് തലങ്ങളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഒരു രീതിയാണ് ഈ കേസിൽ സ്വീകരിച്ചത്.

പ്രതികളെ തിരിച്ചറിയുകയെന്ന ആദ്യ ലക്ഷ്യത്തിനായി കഴിഞ്ഞ കാലങ്ങളിലെ സമാനമായ കേസുകൾപഠിച്ച് ഇരകളെ കണ്ട് ഇവരുടെ മോഷണ രീതി മനസ്സിലാക്കിയും, ജയിലുകൾ സന്ദർശിച്ചും, ജയിലിൽ ഇവർക്കൊപ്പമുണ്ടായിരുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും, സി.സി.ടി.വി പരിശോധിച്ചുമാണ് പ്രതികളെ തിരിച്ചതിഞ്ഞത്. ഇവർ ഉപയോഗിച്ച വാഹനം 150 പൾസർ ആണെന്നും, ഇരുവരും ബൈക്ക് റൈഡിങിൽ വിദ്ഗ്ധരുമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.

ഇതേ സമയം തന്നെ പവർ ബൈക്ക് റൈഡിങിൽ വിദഗ്ദരായ യുവാക്കളെ ഉൾപ്പെടുത്തിയുള്ള രണ്ടാമത്തെ ടീം കഴിഞ്ഞ 2 മാസമായി 6 ബൈക്കുകളിലായി ചേറ്റുവ, അങ്കമാലി പാലിയേക്കര, മണ്ണുത്തി എന്നിവിടങ്ങളിൽ പ്രതികളെ നിരീക്ഷിക്കാനും പൊലീസ് പദ്ധതി തയ്യാറാക്കി. കൂടാതെ കണ്ടുബസാർ , പാലപ്പെട്ടി ,പുത്തൻപള്ളി, അത്താണി എന്നിവിടങ്ങളിൽ ഓട്ടോ ഡ്രൈവർമാരേയും, വ്യാപാരി വ്യവസായികൾപ്രാദേശിക രാഷ്ട്രീയ നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി ഇവരെക്കുറിച്ച് വിവരം നൽകാനും ചുമതലപ്പെടുത്തി.

പ്രതികളെ തിരിച്ചറിഞ്ഞതോടെ മൂന്നാമത്തെ ടീം പ്രതികൾ മുമ്പ് താമസിക്കുകയും കൃത്യം നടത്തുകയും ചെയ്തിട്ടുള്ള എളമക്കര, ഇടപ്പള്ളി, വടക്കേക്കര, വീയ്യപുരം, കാവനാട്, മാവേലിക്കര, പെരുമ്പാവൂർ, നെന്മാറ തുടങ്ങിയ സ്ഥലങ്ങളിൽ ദിവസങ്ങളോളം താമസിച്ച് അന്വേഷണം നടത്തി. പെരുമ്പാവൂർ കേന്ദ്രീകരിച്ച് വ്യാജ സിം കാർഡുകൾ, ആധാർ കാർഡുകൾ എന്നിവ എടുത്തുകൊടുക്കുകയും ജ്യാമത്തിന് താൽക്കാലികമായി ജാമ്യക്കാരേയും രേഖകളും കൊടുക്കുന്ന ഒരു റാക്കറ്റ് ഉണ്ടെന്നുമുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തുന്നതിന് സഹായകരമായത് .

ദിവസങ്ങളോളം നീണ്ടു നിന്ന ഓപ്പറേഷന് ഒടുവിലാണ് പ്രതികൾ ഇരുവരും കുടുങ്ങിയത്. അഞ്ഞൂറോളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചും, ഒരുലക്ഷത്തോളം കാൾ ലിസ്റ്റുകൾ പരിശോധിച്ചു മാണ് പ്രതികളിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം ജയിലിൽ നിന്നിറങ്ങിയ ഉടനെ തന്നെ ഇരുവരും ആലപ്പുഴ ജില്ലയിലെ കനകക്കുന്ന് സ്റ്റേഷൻ പരിധിയിലുള്ള ഒരാളുടെ പൾസർ മോഡലിലുള്ള ബൈക്ക് മോഷ്ടിച്ചെടുത്ത് ആണ് ഇവർ മോഷണ പരമ്പര ആരംഭിച്ചത്.

തുടർന്ന് ഈ ബൈക്ക് ഉപയോഗിച്ച് നടത്തിയ ആദ്യ മോഷണത്തിലെ പണം ഉപയോഗിച്ചാണ് പ്രതികൾ വ്യാജ രേഖകൾ ചമച്ചത്.നടന്നു പോവുകയും ടൂവീലർ ഓടിച്ച ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളുടെ മാലയാണ് ഇവർ പിടിച്ചു പറിക്കുക. പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് ഒടുവിൽ ഇവർ വലയിലാവാൻ ഇടയായത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP