Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉന്നാവോ ലൈംഗികാക്രമണ കേസിലെ ഇരയുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പർ മായ്ച്ച നിലയിൽ; പൊലീസ് സുരക്ഷ പൊടുന്നനെ പിൻവലിച്ചതിലും ദുരൂഹത; സംഭവത്തിൽ രക്ഷപ്പെട്ട ഡ്രൈവറും വാഹന ഉടമയും അറസ്റ്റിൽ; ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ചികിത്സയിൽ; പിതാവിനെ ഇല്ലാതാക്കിയവർ തന്നെ അപകടം ആസൂത്രണം ചെയ്തതെന്നും ബന്ധുക്കൾ; വർഷം ഒന്നായിട്ടും നീതി അകലെ തന്നെ

ഉന്നാവോ ലൈംഗികാക്രമണ കേസിലെ ഇരയുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പർ മായ്ച്ച നിലയിൽ; പൊലീസ് സുരക്ഷ പൊടുന്നനെ പിൻവലിച്ചതിലും ദുരൂഹത; സംഭവത്തിൽ രക്ഷപ്പെട്ട ഡ്രൈവറും വാഹന ഉടമയും അറസ്റ്റിൽ; ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ചികിത്സയിൽ; പിതാവിനെ ഇല്ലാതാക്കിയവർ തന്നെ അപകടം ആസൂത്രണം ചെയ്തതെന്നും ബന്ധുക്കൾ; വർഷം ഒന്നായിട്ടും നീതി അകലെ തന്നെ

മറുനാടൻ ഡെസ്‌ക്‌

റായ്ബറേലി; ഉത്തർപ്രദേശിലെ ബിജെപി. എംഎ‍ൽഎ. കുൽദീപ് സിങ് പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ കൂടുതൽ ദുരൂഹത ഏറുന്നു. ഇവരുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായ്ച്ച നിലയിലാരുന്നുവെന്നതും സംഭവ ദിവസം ഇവർക്ക് സുരക്ഷ ഉണ്ടായിരുന്നില്ല എന്നതും ആരോപണങ്ങൾക്ക് ശക്തിപകരുന്നു. അപകടത്തെ സംബന്ധിച്ച് വിശദ അന്വേഷണം വേണമെന്ന് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആവശ്യപ്പെട്ടുണ്ട്. സംഭവത്തിൽ ഡ്രൈവറും വാഹന ഉടമയും അറസ്റ്റിലായിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെൺകുട്ടിയുടെ കുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ റായ്ബറേലി-ഫതേപുർ റോഡിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

കോടതി അനുവദിച്ചിരുന്ന പൊലീസ് സുരക്ഷ രണ്ടുദിവസം മുൻപ് യു.പി പൊലീസ് അകാരണമായി പിൻവലിച്ചെന്നാണ് ആക്ഷേപം. എന്നാൽ കുടുംബം പറഞ്ഞതിനെ തുടർന്നാണ് സുരക്ഷ പിൻവലിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ലക്‌നൗവിലെ ആശുപത്രിയിൽ ചികിൽസയിലാണ്. അപകടത്തിൽ പെൺകുട്ടിയുടെ അമ്മയും ബന്ധുവും കൊല്ലപ്പെട്ടിരുന്നു.

യുവതിയുടെ പിതാവ് നേരത്തെ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. മകളെ ബിജെപി എംഎ‍ൽഎ കുൽദീപ് സെൻഗാർ ലൈംഗികമായി അക്രമിച്ച സംഭവത്തിൽ കുടുംബത്തോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നിൽ നേരത്തെ പ്രതിഷേധിക്കുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുൽദീപ് സെൻഗാറിന്റെ സഹോദരൻ അതുൽ സെൻഗാറിന്റെ മർദ്ദനത്തെ തുടർന്ന് പിതാവ് പൊലീസ് കസ്റ്റഡിയിൽവെച്ച് മരണപ്പെടുകയായിരുന്നു. ഈ കേസിൽ മുഖ്യസാക്ഷിയായ യൂനസ് എന്നയാളും പിന്നീട് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു.2017 ജൂണിൽ ജോലി അഭ്യർത്ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎ‍ൽഎയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ കുൽദീപ് സിങ് ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പീഡനം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.

പ്രഥമദൃഷ്ട്യാ ഗൂഢാലോചനകളൊന്നും നടന്നതായി സൂചനയില്ലെന്ന് ജില്ലാ പൊലീസ് മേധാവി സുനിൽ കുമാർ കഴിഞ്ഞ അറിയിച്ചത്. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിക്കും കുടുംബത്തിനും സുരക്ഷയൊരുക്കിയിരുന്നു. എന്നാൽ അപകടം നടന്ന ദിവസം അവർക്ക് സുരക്ഷയുണ്ടായിരുന്നില്ല. അത് കുടുംബം പറഞ്ഞതിനെ തുടർന്നാണെന്നാണ് സൂചന. അതേ കുറിച്ച് ഞങ്ങൾ അന്വേഷണം നടത്തിവരികയാണെന്നും മറ്റൊരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉന്നവോ ബലാത്സംഗക്കേസിനെത്തുടർന്ന് ഒരു വർഷത്തോളം ബിജെപി. എംഎ‍ൽഎ. കുൽദീപ് സിങ് ജയിലിൽ കിടന്നിരുന്നു.2017 ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം. ജോലി അഭ്യർത്ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎ‍ൽഎയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. നീതി തേടി പെൺകുട്ടിയും അച്ഛനും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ ആത്മഹത്യശ്രമം നടത്തിയതോടെ സംഭവത്തിന് ദേശീയശ്രദ്ധ ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP