Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കള്ളക്കടത്തിന് വേണ്ടി ഉണ്ടാക്കിയത് സിപിഎം കമ്മിറ്റി എന്ന പേരിൽ ടെലഗ്രാം കൂട്ടായ്മ; ഗ്രൂപ്പിൽ തന്നേയും സ്വപ്‌നയേയും ചേർത്തത് സന്ദീപ് നായർ; ഫൈസൽ ഫരീദുമായി ബന്ധമുള്ളതും സന്ദീപിന് മാത്രമെന്ന് സരിത്തിന്റെ മൊഴി; മണക്കാട്ടെ കോൺസുലേറ്റ് കള്ളക്കടത്ത് കേന്ദ്രമോ?

കള്ളക്കടത്തിന് വേണ്ടി ഉണ്ടാക്കിയത് സിപിഎം കമ്മിറ്റി എന്ന പേരിൽ ടെലഗ്രാം കൂട്ടായ്മ; ഗ്രൂപ്പിൽ തന്നേയും സ്വപ്‌നയേയും ചേർത്തത് സന്ദീപ് നായർ; ഫൈസൽ ഫരീദുമായി ബന്ധമുള്ളതും സന്ദീപിന് മാത്രമെന്ന് സരിത്തിന്റെ മൊഴി; മണക്കാട്ടെ കോൺസുലേറ്റ് കള്ളക്കടത്ത് കേന്ദ്രമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ തടവിൽ കഴിയുന്ന യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിതിന്റെ മൊഴി പുറത്ത്. കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മിറ്റി എന്ന് പേര് നൽകിയെന്നും സരിത് എൻഫോഴ്‌സ്‌മെന്റിനോട് പറഞ്ഞു. സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പിൽ ചേർത്തു. ഫൈസൽ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസൽ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നൽകിയ മൊഴിയിൽ പറയുന്നു.

അതിനിടെ വിമാനത്താവളം വഴി വിദേശ കറൻസി കടത്താൻ ഉപയോഗിച്ചത് ബാഗും ഷൂവും ആണെന്നും കണ്ടെത്തി. കോൺസുലേറ്റ് ഉദ്യോഗസ്ഥരായ വിദേശ പൗരരുടെ ബാഗുകൾ വിമാനത്താവളത്തിൽ സാധാരണ തുറന്ന് പരിശോധിക്കാറില്ല. അത് മുതലെടുത്താണ് ഇവർ കറൻസി കടത്തിയതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഒരിക്കൽ പോലും ഇവരുടെ ബാഗ് പരിശോധിച്ചില്ലെന്നും വിവരമുണ്ട്. കോൺസുലേറ്റ് ഉദ്യോഗസ്ഥരായതിനാൽ ബാഗ് വിമാനത്താവളത്തിൽ തുറന്ന് പരിശോധിക്കില്ലെന്ന് ഇവർക്ക് ഉറപ്പായിരുന്നു.

വിദഗ്ധമായി അടുക്കിവച്ചാൽ കറൻസികൾ സ്‌കാനറിൽ പതിയില്ല. അവ്യക്തമായി കാണാമെങ്കിലും ബാഗ് തുറന്ന് പരിശോധിച്ചാൽ മാത്രമേ കറൻസിയാണെന്ന് ഉറപ്പിക്കാനാകൂ. ചില ഉദ്യോഗസ്ഥർ ഷൂസിലുൾപ്പെടെ ഒളിപ്പിച്ച് കറൻസി കടത്തിയതായും സൂചനയുണ്ട്. സ്വപ്ന ഉൾപ്പെടെയുള്ളവർക്ക് ഇതിന് വിമാനത്താവളം കേന്ദ്രീകരിച്ച് സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണവും കസ്റ്റംസ് ആരംഭിച്ചു. കറൻസി കടത്തിന് കോഡ് ഭാഷയും ഉപയോഗിച്ചിരുന്നു. ആദ്യഘട്ടത്തിൽ സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പെടെ വിദേശത്തുനിന്ന് കടത്തിയതായും തലസ്ഥാനത്തുൾപ്പെടെ വിറ്റതായും കസ്റ്റംസിന് വിവരം കിട്ടി. ശിവശങ്കറും ഇത് സമ്മതിച്ചിട്ടുണ്ട്.

തലസ്ഥാനത്തുനിന്ന് വിദേശകറൻസി കടത്തിയ സംഘത്തിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരായ വിദേശപൗരന്മാരും ഉണ്ടായിരുന്നു. 'നയതന്ത്ര പരിരക്ഷ' ഇവർക്ക് കടത്തിന് സഹായകരമായെന്ന് കസ്റ്റംസ്. ഡോളർ കടത്തിയതിന് കോൺസുലേറ്റിലെ ഈജിപ്ഷ്യൻ സ്വദേശി പിടിയിലായ സംഭവം ഈ നിഗമനം ശരിവയ്ക്കുന്നു. ഈജിപ്ഷ്യൻ പൗരനായ മഖ്റൂബ് ഈജിപ്തിൽ വിമാനത്താവളത്തിലെ പരിശോധനയിലാണ് പിടിയിലായത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഉൾപ്പെടെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ മണക്കാടുള്ള യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചനയെല്ലാം.

കോൺസുലേറ്റിലെ വിദേശ പൗരന്മാരും കറൻസി കടത്തിൽ കണ്ണികളാണെന്ന് ഇവർ വെളിപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ കോൺസുലേറ്റിലെ അറ്റാഷെ ഉൾപ്പെടെ സംശയമുനയിലാണ്. സ്വർണക്കടത്ത് കേസിൽ പിടികൂടിയ സ്വർണം മുഖ്യതെളിവായിരുന്നെങ്ങിൽ വിദേശ കറൻസി കേസിൽ ഇത്തരമൊരു തെളിവ് ലഭിച്ചിട്ടില്ല. വിദേശ കറൻസി കടത്തുമായി ബന്ധപ്പെട്ട് കസ്‌ററംസ് സ്വപ്ന, സരിത് എന്നിവർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വിദേശ കറന്‌സി ഇടപാടുമായി ബന്ധപ്പെട്ടാണ് എം ശിവശങ്കറിനെതിരെ കടുത്ത നടപടികളേക്ക് കസ്റ്റംസ് നീങ്ങുന്നത്. വിദേശ കറൻസി ലഭിക്കാൻ ശിവശങ്കർ ബാങ്കുദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിയാണ് കണ്ടെത്തൽ. സ്വർണകടത്ത് കേസിനെ പിന്നാലെയാണ് വിദേശ കറൻസിയുമായി ബന്ധപ്പെട്ട് മറ്റൊരു കേസുകൂടി സ്വപ്ന, സരിത് എന്നിവര്‌ക്കെതിരെ കസ്‌റംസ് രജിസ്റ്ററ് ചെയ്യുന്നത്. വിദേശത്തക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയതായാണ് വിവരം.

ഡോളറാക്കി പണം നൽകാൻ ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തി. ഈ രീതിയിലുള്ള സമ്മർദ്ദം മൂലമാണ് ഡോളർ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥൻ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. ബാങ്കിൽ നിന്നും ലഭിച്ച ഡോളർ പിന്നീട് കവടിയാറിൽ വെച്ച് കോൺസുലേറ്റിലെ ഖാലിദിന് കൈമാറി. ഖാലിദാണ് ഈ തുക വിദേശത്തേക്ക് കടത്തിയെതന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ ഈ കേസിൽ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് ശിവശങ്കറെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP