Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാഴ്‌സൽ അയച്ചത് ഞങ്ങൾ അറിഞ്ഞില്ല; കോൺസുലേറ്റിലേക്ക് അയച്ചയാളോട് വിശദീകരണം ചോദിക്കുക; കോൺസുലാർ ഉദ്യോഗസ്ഥരെ കൈവിടാതെ ബാഗേജ് സ്വർണ്ണത്തെ തള്ളി യുഎഇ സർക്കാർ; സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിപ്ലോമാറ്റുകളെ ചോദ്യം ചെയ്യാൻ നിയമ തടസം; യുഎഇ കൈയൊഴിഞ്ഞതോടെ കുറ്റം സരിത്തിനും സ്വപ്‌ന്ക്കും ഇടനിലക്കാർക്കും മാത്രം

പാഴ്‌സൽ അയച്ചത് ഞങ്ങൾ അറിഞ്ഞില്ല; കോൺസുലേറ്റിലേക്ക് അയച്ചയാളോട് വിശദീകരണം ചോദിക്കുക; കോൺസുലാർ ഉദ്യോഗസ്ഥരെ കൈവിടാതെ ബാഗേജ് സ്വർണ്ണത്തെ തള്ളി യുഎഇ സർക്കാർ; സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിപ്ലോമാറ്റുകളെ ചോദ്യം ചെയ്യാൻ നിയമ തടസം; യുഎഇ കൈയൊഴിഞ്ഞതോടെ കുറ്റം സരിത്തിനും സ്വപ്‌ന്ക്കും ഇടനിലക്കാർക്കും മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ എൻ.ഐ.എ.യുടെ അന്വേഷണം യു.എ.ഇ.യിലേക്ക്. ഇതിനായി എൻ.ഐ.എ. കോൺസുലേറ്റിന്റെ സഹായം തേടി. എന്നാൽ തിരുവനന്തപുരത്തേക്ക് വന്ന പാഴ്‌സലിൽ പങ്കില്ലെന്നാണ് യുഎഇയുടെ നിലപാട്. പാഴ്‌സൽ അയച്ചിനെ കുറിച്ച് അറിയില്ലെന്നാണ് നിലപാട്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും കഴിയില്ല

യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽവന്നത് നയതന്ത്രബാഗ് അല്ലെന്നും പാഴ്സൽ ആയിരുന്നെന്നും യു.എ.ഇ. വ്യക്തമാക്കിയിരുന്നു. നയതന്ത്രപരിരക്ഷ ഇല്ലാത്ത ഈ പാഴ്സൽ ഉദ്യോഗസ്ഥന് വ്യക്തിപരമായി വന്നതാണെന്നും പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകും യു.എ.ഇ.യിലേക്കുള്ള അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ശ്രമിക്കുന്നത്. ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പാഴ്സൽ അദ്ദേഹം അറിയാതെ മറ്റാരെങ്കിലും നിയന്ത്രിച്ചിട്ടുണ്ടെന്നതാണ് യുഎഇയുടെ നിലപാട്. കോൺസുലേറ്റിൽ നിന്നും വിവരങ്ങൾ തിരക്കാൻ യുഎഇ കസ്റ്റംസിന് അനുമതിയും നൽകിയിട്ടില്ല. ഇതോടെ കേസിൽ സരിതും സ്വപ്‌നാ സുരേഷും മാത്രമാകും കുറ്റക്കാർ. സന്ദീപ് നായർ ഇടനിലക്കാരനും.

സർക്കാർ ഔദ്യോഗികമായി അയച്ച പാഴ്‌സൽ അല്ലാത്തതിനാൽ അയച്ചിടത്തേക്കു തന്നെ തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ടുവെന്ന നിലപാടിൽ ഉറച്ച് യുഎഇ നിലയുറപ്പിക്കുകയാണ് ഔദ്യോഗിക പാഴ്‌സൽ അല്ലാത്തതിനാൽ തങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലെന്ന് ഇന്ത്യൻ അധികൃതരെ യുഎഇ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേര് ദുരുപയോഗം ചെയ്ത് ആരോ പാഴ്‌സൽ അയയ്ക്കുകയായിരുന്നു. നയതന്ത്ര പാഴ്‌സലുകൾ യുഎഇ അയയ്ക്കുന്നതും കൈകാര്യം ചെയ്യുന്നതും മാനദണ്ഡങ്ങൾ പാലിച്ചാണ്. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ച പാഴ്‌സൽ സാധാരണ കാർഗോ പോലെയാണ് അയച്ചത്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേര് എഴുതിയിരുന്നു എന്നു മാത്രമെന്നാണ് അവരുടെ നിലപാട്. സ്വപ്ന കോൺസുലേറ്റിനെ ആരോപണ നിഴലിൽ നിർത്തി അന്വേഷണം വഴിതിരിച്ചുവിടാനാണു ശ്രമിക്കുകയാണെന്നും തങ്ങളുടെ ഉദ്യോഗസ്ഥർ സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നുമുള്ള നിലപാടിൽ തന്നെയാണ് യുഎഇ നിലപാട്

നേരത്തെ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതി അനുസരിച്ച് എൻ.ഐ.എ.ക്കു അന്താരാഷ്ട്രതലത്തിൽ കേസ് അന്വേഷണം വ്യാപിപ്പിക്കാനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ കേസ് അന്വേഷണം യു.എ.ഇ.യിലേക്ക് വ്യാപിപ്പിക്കാൻ എൻ.ഐ.എ.ക്കുമുന്നിൽ ചില തടസ്സങ്ങളുണ്ട്. നിലവിൽ സിബിഐ. ആണ് ഇന്ത്യയിൽ ഇന്റർപോളിന്റെ പങ്കാളി. സിബിഐ. മുഖേന എൻ.ഐ.എ.ക്ക് ഇന്റർപോളിന്റെ സഹായം തേടേണ്ടിവരുമോയെന്നാണ് അറിയാനുള്ളത്. കൊച്ചി സ്വദേശിയായ ഫൈസൽ ഫരീദ് എന്നയാളുടെ നേതൃത്വത്തിലാണ് ദുബായ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടന്നതെന്നാണ് എൻ.ഐ.എ. കരുതുന്നത്. കസ്റ്റംസ് പ്രതിപ്പട്ടികയിൽ ഇല്ലാതിരുന്ന ഫൈസലിനെ മൂന്നാംപ്രതിയാക്കിയാണ് എൻ.ഐ.എ. കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചത്. ഇയാളെ ദുബായിൽനിന്നെത്തിക്കാനും ശ്രമമുണ്ട്.

സ്വർണക്കടത്ത് കേസിലെ നാലാം പ്രതിയായ സന്ദീപിന്റെ വീട്ടിൽ നിന്നും സ്വർണം കടത്തിയതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന. സ്വർണം കടത്താൻ ഉപയോഗിച്ച മൈക്രോവേവ് അവൻ, വാതിൽപ്പൂട്ട്, കാർഗോ കവർ, കാർട്ടണുകൾ തുടങ്ങിയ സാധനങ്ങളാണു കണ്ടെത്തിയത്. ഇയാളുടെ അരുവിക്കരയിലെ വാടകവീട്ടിൽ നിന്നും പരിസരത്തെ പുൽക്കാട്ടിൽ നിന്നും പുഴയിൽ നിന്നുമായി കണ്ടെടുത്തത്. അതേസമയം, പിടിയിലായ ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസ് കമ്മിഷണറേറ്റ് ഓഫിസിൽ വച്ച് എൻഐഎ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ വെള്ളിയാഴ്ച വൈകിട്ടു തന്നെ സരിത് പറഞ്ഞിരുന്നു. കേസിലെ പ്രതികൾ, മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ളാറ്റിൽ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും സരിത് മൊഴി നൽകിയിരുന്നു.

അതേ സമയം, കേസ് അന്വേഷണത്തിൽ പൊലീസും സഹായിക്കേണ്ടതുണ്ടെന്ന് കാണിച്ച് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ ഡിജിപിക്കു കത്തു നൽകി. അന്വേഷണത്തിൽ സഹകരിക്കാൻ മറ്റ് ഏജൻസികൾക്കു നിയമപ്രകാരം ബാധ്യതയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണു കത്തു നൽകിയതെന്നും കമ്മിഷണർ അറിയിച്ചു. കൊച്ചി സിറ്റി ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സിറ്റി കമ്മിഷണർ വിജയ് സാഖറെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP