Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂണിടാക് എനർജി സൊലൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ രൂപരേഖ വിശദമായി പരിശോധിച്ചു; ഇതിൽ ഞങ്ങൾ തൃപ്തരാണ്; നിർമ്മാണ നടപടികളുമായി മുന്നോട്ടുപോകാം; എല്ലാ അനുമതികളും ലൈഫ് മിഷൻ നേടിത്തരാം; റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് ലൈഫ് മിഷൻ സിഇഒ അയച്ച കത്ത് വെട്ടിലാക്കുന്നത് സർക്കാരിനെ; വടക്കാഞ്ചേരിയിൽ സ്വപ്‌ന കമ്മീഷൻ വാങ്ങിയത് ആർക്കു വേണ്ടി? യുവി ജോസിനെ ചോദ്യം ചെയ്യുന്നത് അഴിമതിയിലെ നിഗൂഡത മാറ്റാൻ

യൂണിടാക് എനർജി സൊലൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ രൂപരേഖ വിശദമായി പരിശോധിച്ചു; ഇതിൽ ഞങ്ങൾ തൃപ്തരാണ്; നിർമ്മാണ നടപടികളുമായി മുന്നോട്ടുപോകാം; എല്ലാ അനുമതികളും ലൈഫ് മിഷൻ നേടിത്തരാം; റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് ലൈഫ് മിഷൻ സിഇഒ അയച്ച കത്ത് വെട്ടിലാക്കുന്നത് സർക്കാരിനെ; വടക്കാഞ്ചേരിയിൽ സ്വപ്‌ന കമ്മീഷൻ വാങ്ങിയത് ആർക്കു വേണ്ടി? യുവി ജോസിനെ ചോദ്യം ചെയ്യുന്നത് അഴിമതിയിലെ നിഗൂഡത മാറ്റാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമ്മാണത്തിനുള്ള കരാർ യൂണിടാക്കിനു നൽകിയത് സർക്കാരിന്റെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്താകുമ്പോൾ വെട്ടിലാകുന്നത് സിപിഎം. ഇതുവരെ സർക്കാരിന് ഇതൊന്നും അറിയില്ലെന്നായിരുന്നു ചാനൽ ചർച്ചകളിലെ സിപിഎം വാദം. അതും പൊളിയുകയാണ്. ലൈഫ് മിഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ റെഡ് ക്രസന്റ് ജനറൽ സെക്രട്ടറിക്കയച്ച കത്താണ് പുറത്തു വന്നത്. ഇതുസംബന്ധിച്ച് യൂണിടാക്കുമായി ലൈഫ് മിഷൻ കത്തിടപാട് നടത്തിയിട്ടുണ്ട്. സർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തിയ ശേഷമാണ് ഫ്‌ളാറ്റ് നിർമ്മാണത്തിന്റെ കരാർ യൂണിടാക്കിനു നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

യൂണിടാക്കിൽ നിന്നാണ് സ്വപ്‌നാ സുരേഷിന് കമ്മീഷൻ കിട്ടിയത്. ഏതാണ് നാലരക്കോടിയോളം കമ്മീഷനായി കട്ടി. ഇത്തരത്തിലൊരു പദ്ധയിലെ എല്ലാ കാര്യങ്ങളും സർക്കാരിന് അറിയാമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ലൈഫ് മിഷൻ പദ്ധതിക്കായി റെഡ്ക്രസന്റും സർക്കാരും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചശേഷം നടന്ന കത്തിടപാടാണു പുറത്തായത്. റെഡ് ക്രസന്റ് ജനറൽസെക്രട്ടറിക്ക് ലൈഫ് മിഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അയച്ച കത്തിൽ പറയുന്നത് ഇങ്ങനെ: 'യൂണിടാക് എനർജി സൊലൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ രൂപരേഖ വിശദമായി പരിശോധിച്ചു. ഇതിൽ ഞങ്ങൾ തൃപ്തരാണ്. അതിനാൽ, നിർമ്മാണ നടപടികളുമായി മുന്നോട്ടുപോകാം. നിർമ്മാണത്തിന് ആവശ്യമായ എല്ലാ അനുമതികളും ലൈഫ് മിഷൻ നേടിത്തരാം. ഒരുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ഫ്‌ളാറ്റ് സമുച്ചയം ലൈഫ് മിഷന് കൈമാറണം. അതിനാൽ, യൂണിടാക്കിനെ ഫ്‌ളാറ്റ് നിർമ്മാണത്തിന് ചുമതലപ്പെടുത്താം.' റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്കയച്ച കത്തിന്റെ പകർപ്പ് ലൈഫ് മിഷൻ യൂണിടാക്കിനും നൽകിയിട്ടുണ്ട്.

ഫ്‌ളാറ്റ് നിർമ്മാണത്തിന് കരാറേറ്റെടുത്ത യൂണിടാക്കുമായി സർക്കാരിനോ ലൈഫ് മിഷനോ ഒരു ബന്ധവുമില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വിശദീകരണം. 20 കോടി രൂപ ചെലവിൽ വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് സമുച്ചയവും ആശുപത്രിയും പണിതുനൽകുമെന്ന വാഗ്ദാനമാണ് റെഡ്ക്രസന്റ് മുഖ്യമന്ത്രിക്കു നൽകിയത്. ഇതനുസരിച്ചാണ് 2019 ജൂലായ് 11-ന് റെഡ്ക്രസന്റുമായി സർക്കാർ ധാരണാപത്രം ഒപ്പുവെച്ചത്. ഫ്‌ളാറ്റ് നിർമ്മാണത്തിന് കരാർ നൽകിയത് റെഡ്ക്രസന്റാണ്. അതിൽ സർക്കാരിന് ബന്ധമില്ല. ആ കരാറിൽ കമ്മിഷൻ ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അത് സർക്കാരിനെ ബാധിക്കുന്നതല്ലെന്നായിരുന്നു ഇതുവരെയുള്ള വിശദീകരണം. ഇതാണ് പൊളിയുന്നത്. ഇതിനിടെ ഇടപാടിൽ ഉന്നതർക്കും കമ്മീഷൻ കിട്ടിയതായി സംശയമുണ്ട്. ഈ പണമാണ് സ്വപ്ന ലോക്കറിൽ സൂക്ഷിച്ചതെന്നാണ് സൂചന. കത്ത് പുറത്തു വന്നതോടെ ഇതെല്ലാം ചർച്ചായകും.

ഈ വാദം തെറ്റാണെന്നാണ് ലൈഫ് മിഷന്റെ കത്ത് വ്യക്തമാക്കുന്നത്. ജൂലായ് 11-ന് ധാരണാപത്രം ഒപ്പിട്ടതിനു പിന്നാലെ, ഓഗസ്റ്റ് 17-ന് യൂണിടാക് ലൈഫ് മിഷനുമായി ബന്ധപ്പെടുന്നുണ്ട്. വടക്കാഞ്ചേരിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഫ്‌ളാറ്റിന്റെ രൂപരേഖ തയ്യാറാക്കാൻ വേണ്ടിയായിരുന്നു ഇത്. ഓഗസ്റ്റ് 22-ന് ലൈഫ് അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിന്റെ വിശദമായ രൂപരേഖ യൂണിടാക് ലൈഫ് മിഷന് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷൻ സിഇഒ. റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് കത്തയക്കുന്നത്.

20 കോടി രൂപ ചെലവിൽ വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് സമുച്ചയവും ആശുപത്രിയും പണിതുനൽകുമെന്ന വാഗ്ദാനമാണ് റെഡ്ക്രസന്റ് മുഖ്യമന്ത്രിക്കു നൽകിയത്. ഇതനുസരിച്ചാണ് 2019 ജൂലായ് 11-ന് റെഡ്ക്രസന്റുമായി സർക്കാർ ധാരണാപത്രം ഒപ്പുവെച്ചത്. ഫ്‌ളാറ്റ് നിർമ്മാണത്തിന് കരാർ നൽകിയത് റെഡ്ക്രസന്റാണ്. അതിൽ സർക്കാരിന് ബന്ധമില്ല. ആ കരാറിൽ കമ്മിഷൻ ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അത് സർക്കാരിനെ ബാധിക്കുന്നതല്ലെന്നായിരുന്നു ഇതുവരെയുള്ള വിശദീകരണം. ഈ വാദം തെറ്റാണെന്നാണ് ലൈഫ് മിഷന്റെ കത്ത് വ്യക്തമാക്കുന്നത്.

ജൂലായ് 11-ന് ധാരണാപത്രം ഒപ്പിട്ടതിനു പിന്നാലെ, ഓഗസ്റ്റ് 17-ന് യൂണിടാക് ലൈഫ് മിഷനുമായി ബന്ധപ്പെടുന്നുണ്ട്. വടക്കാഞ്ചേരിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഫ്‌ളാറ്റിന്റെ രൂപരേഖ തയ്യാറാക്കാൻ വേണ്ടിയായിരുന്നു ഇത്. ഓഗസ്റ്റ് 22-ന് ലൈഫ് അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിന്റെ വിശദമായ രൂപരേഖ യൂണിടാക് ലൈഫ് മിഷന് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷൻ സിഇഒ. റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് കത്തയക്കുന്നത്. യുവി ജോസാണ് ലൈഫ് മിഷന്റെ സിഇഒ. ഇദ്ദേഹത്തെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യും. ലൈഫ് മിഷൻ കേസ് ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികൾ പരിഗണിക്കുന്നത്.

വിവാദങ്ങൾക്കിടെ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചിരുന്നു. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്. നടപടിക്രമം പാലിക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ടുവെന്ന ആരോപണത്തിനിടെയാണ് ഫയലുകൾ ആവശ്യപ്പെട്ടത്.നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് മുഖ്യമന്ത്രി വിളിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ലൈഫ് മിഷനെങ്കിലും ഇതിന്റെ ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശഭരണവകുപ്പാണ്. കൂടാതെ കരട് ധാരണാപത്രം പരിശോധിച്ചതാകട്ടെ നിയമവകുപ്പും. അതിനാലാണ് ഇരുവകുപ്പുകളിലെയും ഫയലുകൾ ആവശ്യപ്പെട്ടത്.

തദ്ദേശഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീനും ഫയലുകൾ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടിരുന്നത്. റെഡ്ക്രസന്റ് തയ്യാറാക്കിക്കൊണ്ടുവന്ന ധാരണാപത്രത്തിൽ ലൈഫ് മിഷൻ സിഇഒ യു.വി ജോസാണ് സർക്കാരിന് വേണ്ടി ഒപ്പുവച്ചിരുന്നത്.സ്വർണക്കടത്ത് കേസിൽ യു.വി ജോസിനെ എൻഫോഴ്‌സ്മെന്റ് ചോദ്യം ചെയ്യും. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ സർക്കാരിന്റെ രണ്ടേക്കറിൽ 140 ഫ്‌ളാറ്റ് നിർമ്മിക്കാൻ കരാർ നൽകിയതിന് സ്വപ്നയ്ക്ക് കമ്മിഷൻ നൽകിയതായി യൂണിടാക് നിർമ്മാണക്കമ്പനിയുടമ സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി നഗരസഭ നൽകിയ ഭൂമിയിലാണ് റെഡ് ക്രസന്റ് എന്ന യു.എ.ഇയിലെ സന്നദ്ധ സംഘടന വഴി ഫ്‌ളാ?റ്റ് നിർമ്മാണം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP