Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലക്കാട്ട് രണ്ട് പൊലീസുകാർ മരിച്ച നിലയിൽ; മരിച്ചത് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ അശോകൻ, മോഹൻദാസ് എന്നിവർ; മൃതദേഹങ്ങൾ കണ്ടെത്തിയത് പൊലീസ് ക്യാമ്പിന് പിന്നിലെ പറമ്പിൽ

പാലക്കാട്ട് രണ്ട് പൊലീസുകാർ മരിച്ച നിലയിൽ; മരിച്ചത് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ അശോകൻ, മോഹൻദാസ് എന്നിവർ; മൃതദേഹങ്ങൾ കണ്ടെത്തിയത് പൊലീസ് ക്യാമ്പിന് പിന്നിലെ പറമ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് രണ്ട് പൊലീസുകാർ മരിച്ച നിലയിൽ. മുട്ടിക്കുളങ്ങരയിലാണ് രണ്ട് പൊലീസുകാരെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ അശോകൻ, മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ പറമ്പിൽ മരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല.

കഴിഞ്ഞദിവസം ഒരാൾ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാൾ അവധിയിലായിരുന്നുവെന്നും പറയുന്നു. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതൽ കാണാതായിരുന്നതായും വിവരങ്ങളുണ്ട്. അതേസമയം, എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. സംഭവത്തിൽ പൊലീസും വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് പൊലീസും ഫൊറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP