Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടുപേർ കൂടി പിടിയിലായതോടെ വണ്ണപ്പുറം കൂട്ടക്കൊലപാതകത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ പങ്കും അന്വേഷണത്തിൽ; കഴിഞ്ഞദിവസം അറസ്റ്റിലായത് തെളിവുനശിപ്പിക്കാനും സ്വർണം പണയംവയ്ക്കാനും കൂട്ടുനിന്ന പ്രതികൾ; മൃതദേഹങ്ങളിൽ നിന്ന് ഊരിയ ആഭരണങ്ങളും കൃഷ്ണന്റെ താളിയോലകളും അനീഷിന്റെ വീട്ടിൽ കണ്ടെത്തി; കൊല നടത്തിയതിന് പിറ്റേന്നും കൂസലില്ലാതെ പെയിന്റിങ് ജോലിക്ക് പോയി അനീഷ്; ദുരൂഹതകൾ തീരാതെ മന്ത്രവാദി വധക്കേസ്

രണ്ടുപേർ കൂടി പിടിയിലായതോടെ വണ്ണപ്പുറം കൂട്ടക്കൊലപാതകത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ പങ്കും അന്വേഷണത്തിൽ; കഴിഞ്ഞദിവസം അറസ്റ്റിലായത് തെളിവുനശിപ്പിക്കാനും സ്വർണം പണയംവയ്ക്കാനും കൂട്ടുനിന്ന പ്രതികൾ; മൃതദേഹങ്ങളിൽ നിന്ന് ഊരിയ ആഭരണങ്ങളും കൃഷ്ണന്റെ താളിയോലകളും അനീഷിന്റെ വീട്ടിൽ കണ്ടെത്തി; കൊല നടത്തിയതിന് പിറ്റേന്നും കൂസലില്ലാതെ പെയിന്റിങ് ജോലിക്ക് പോയി അനീഷ്; ദുരൂഹതകൾ തീരാതെ മന്ത്രവാദി വധക്കേസ്

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: വണ്ണപ്പുറം കമ്പകക്കാനം സ്വദേശിയായ കൃഷ്ണനെയും കുടുംബത്തേയും കൂട്ടക്കൊല ചെയ്ത സംഭവത്തിന് പിന്നിൽ വെറും മന്ത്രവാദം മാത്രമല്ലെന്നും ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ക്വട്ടേഷൻ കൊലയാകാം ഇതെന്നും സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ കുറ്റം സമ്മതിച്ച രണ്ട് പ്രതികളെ കൂടാതെ മറ്റ് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റുചെയ്ത പൊലീസ് ഇവരിൽ നിന്നുകൂടി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കി.

നേരത്തേ അറസ്റ്റിലായ കൃഷ്ണന്റെ സന്തതസഹചാരി ലിബീഷ്, കൂട്ടുകാരൻ ലിബീഷ് എ്ന്നിവർക്ക് പുറമെ മൂവാറ്റുപുഴ വെള്ളൂർകുന്നം സ്വദേശി പട്ടരുമഠത്തിൽ സനീഷ്(30), തൊടുപുഴ ആനക്കൂട് ചാത്തന്മല സ്വദേശി ഇലവുങ്കൽ ശ്യാംപ്രസാദ്(28) എന്നിവരാണു കഴിഞ്ഞദിവസം പിടിയിലായത്. കൂടുതൽ പേർ പിടിയിലായതോടെ സംഭവം ക്വട്ടേഷൻ കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക ഇടപാടുകാർക്കും ഇതിൽ പങ്കുണ്ടെന്നും ഉള്ള സൂചനകളാണ് പുറത്തുവരുന്നത്.

ആസുത്രണത്തിലും നടത്തിപ്പിലും പങ്കെടുത്തത് ലീബീഷും സുനീഷും മാത്രമെന്നാണ് ഇപ്പോൾ പൊലീസിന്റെ അനുമാനം. അരും കൊലയെക്കുറിച്ച് അറിവുലഭിച്ചിപ്പോൾ ശ്യംപ്രാസാദ് ഉപദേശിച്ചത് തെളിവ് നശിപ്പിക്കാനുള്ള വഴികൾ. മൃതദ്ദേഹങ്ങളിൽ നിന്നും ഊരിമാറ്റിയ സ്വർണം പണയംവയ്ക്കാൻ കൂട്ടുനിന്നവകയിൽ സുനീഷ് 15000-ത്തിൽപ്പരം രൂപ കൈപ്പറ്റിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ അനീഷ് ഒഴികെ കമ്പകക്കാനം കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ മറ്റു മൂന്നുപേരെയും റിമാൻഡ് ചെയ്തു.

ബൈക്ക് മെക്കാനിക്കും കേസിലെ രണ്ടാംപ്രതിയുമായ തൊടുപുഴ തെക്കുംഭാഗം സ്വദേശി ലബീഷ്, മൃതദേഹങ്ങൾ മറവ് ചെയ്യാൻ പുറപ്പെട്ട കൊലയാളി സംഘത്തിനൊപ്പം ഗ്ലൗസ് വാങ്ങാൻ കൂട്ടുപോയ തൊടുപുഴ ചാത്തന്മല ഇലവും ചുവട്ടിൽ ശ്യാമപ്രസാദ്, മൂവാറ്റുപുഴ വെള്ളൂർകുന്നം പട്ടരുമഠം സുനീഷ് എന്നിവരെയാണ് തെളിവെടുപ്പ് പൂർത്തിയായതിനെത്തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

കൊല നടത്തിയതിന്റെ പിറ്റേന്ന് വിവരം അനീഷ് സുഹൃത്തായ ശ്യാമപ്രസാദിനോട് പറഞ്ഞിരുന്നെന്നും മൃതദേഹങ്ങൾ മറവുചെയ്യാനാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ കൈയുറ ധരിച്ചില്ലങ്കിൽ പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇയാൾ അനീഷിനോട് വ്യക്തമാക്കിയെന്നും തുടർന്ന് ഇരുവരും കൂടി തൊടുപുഴയിലെ കടയിലെത്തി രണ്ട് ജോഡി കൈയുറകൾ വാങ്ങിയെന്നുമാണ് പൊലീസ് കണ്ടെത്തൽ.

കൊലപാതകത്തെകുറിച്ച് അറിഞ്ഞിട്ടും പുറത്ത് പറായതിരുന്നതും കുറ്റകൃത്യം ഒളിപ്പിക്കാൻ കൂട്ടുനിന്നതമാണ് ഇയാൾ പ്രതിപ്പട്ടികയിലാവാൻ കാരണമെന്നാണ് പൊലീസ് വെളിപ്പെടുത്തൽ. മൃതദേഹത്തിൽ നിന്നും ഊരിയെടുത്തതിൽ തന്റെ പങ്കായി കിട്ടിയ സ്വർണം ലിബീഷ് സുനീഷിനെക്കൊണ്ടാണ് തൊടുപുഴ യിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അരലക്ഷത്തിൽപ്പരം രൂപയ്ക്ക് പണയം വയ്‌പ്പിച്ചത്. ഇതിന്റെ പേരിൽ 15000-യിരത്തിൽപ്പരം രൂപ ലീബീഷിൽ നിന്നും സുനീഷ് കൈപ്പറ്റിയിരുന്നെന്നും കൊലയെക്കുറിച്ച് ഇയാൾക്കും അറിവുണ്ടായിരുന്നെന്നുമാണ് പൊലീസ് നൽകുന്ന സൂചനകളിൽ നിന്നും വ്യക്തമാവുന്നത്.

കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിൽ ഒന്നാം പ്രതി അനീഷിന്റെ അടിമാലി കൊരങ്ങാട്ടിയിലെ വീട്ടിൽ പൊലീസ് നടത്തിയ തെളിവെടുപ്പിൽ മൃതദേഹങ്ങളിൽ നിന്നും ഊരിമാറ്റിയ സ്വർണ്ണാഭരണങ്ങളുടെ ബാക്കി ഭാഗവും കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടിൽ നിന്നും മോഷണം പോയ താളിയോലകളും കണ്ടെടുത്തു.

ഇന്ന് അനീഷിനെ വീണ്ടും അടിമാലിയിലെത്തിച്ച് തെളിവെടുത്തു. പെയിന്റിങ് ജോലികൾ എറ്റെടുത്ത് നടത്തിവരുന്ന അടിമാലി സ്വദേശിയുടെ കീഴിലായിരുന്നു അനീഷ് ജോലിചെയ്തിരുന്നത്. ഇയാൾ അടുത്തിടെ അടിമാലിയിൽ ഒരു മുറി വാടകയ്‌ക്കെടുത്തിരുന്നു. ഇതിന്റെ പെയിന്റിങ് ജോലികൾ ചെയ്യാൻ അനീഷിനെയായിരുന്നു ഇയാൾ ചുമതലപ്പെടുത്തിയിരുന്നത്.

കൂട്ടക്കൊല നടത്തിയ ശേഷവും യാതൊരുകൂസലുമില്ലാതെ പിറ്റേന്നും അനീഷ് ഇവിടെ ജോലിക്കെത്തി.കൊല നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങളും റെയിൻകോട്ടുമെല്ലാം ഈ മുറിയിൽ അനിഷ് സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും പൊലീസ് കണ്ടെടുത്തു.അനീഷിനെ തെളിവെടുപ്പിന് കൊണ്ടുവന്നതറിഞ്ഞ് ചെറിയൊരു ജനക്കൂട്ടവും തെളിവ് എടുപ്പ് സ്ഥലത്ത് എത്തിയിരുന്നു.

അഞ്ച് ദിവസത്തെക്കാണ് അനീഷിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ഇതിൽ ഇനി മൂന്ന് ദിവസം കൂടി ബാക്കിയുണ്ടെന്നും കൃത്യത്തിൽ കൂടുതൽ പേരുണ്ടോ എന്ന കാര്യം ഇനിയും സ്ഥിരീകരി്ക്കാനായിട്ടില്ലന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന തൊടുപുഴ ഡി വൈ എസ് പി കെ പി ജോസ് മറുനാടനോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP