Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിൽ രണ്ട് കണ്ടെയ്‌നർ പുഴുവരിച്ച മീൻ പിടികൂടി; ആന്ധ്രയിൽ നിന്നെത്തിച്ച ചീഞ്ഞളിഞ്ഞ മീൻ കണ്ടെത്തിയത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ; കണ്ടെയ്നറിൽ നിന്ന് ഇന്ന് രാവിലെയും മീൻ വിൽപ്പനയ്ക്കായി കൊണ്ടുപോയെന്ന് നാട്ടുകാർ

കൊച്ചിയിൽ രണ്ട് കണ്ടെയ്‌നർ പുഴുവരിച്ച മീൻ പിടികൂടി; ആന്ധ്രയിൽ നിന്നെത്തിച്ച ചീഞ്ഞളിഞ്ഞ മീൻ കണ്ടെത്തിയത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ; കണ്ടെയ്നറിൽ നിന്ന് ഇന്ന് രാവിലെയും മീൻ വിൽപ്പനയ്ക്കായി കൊണ്ടുപോയെന്ന് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം മരടിൽ രണ്ട് കണ്ടെയ്‌നർ ചീഞ്ഞളിഞ്ഞ പുഴുവരിച്ച മീൻ പിടികൂടി. ദുർഗന്ധം വമിക്കുന്ന നിലയിൽ വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നഗരസഭാ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ചീഞ്ഞളിഞ്ഞ മത്സ്യം കണ്ടെത്തിയത്. പിരാന, രോഹു ഇനങ്ങളിൽ പെട്ട മത്സ്യമാണ് അഴുകിയ നിലയിൽ പിടിച്ചെടുത്തിരിക്കുന്നത്.

ആദ്യത്തെ കണ്ടെയ്നർ തുറന്നപ്പോൾ ആകെ പുഴുവരിച്ച മീനായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത്തെ കണ്ടെയ്നറിൽ നിന്നും ചീഞ്ഞതും പുഴുവരിച്ചതുമായ മീൻ കണ്ടെത്തി. മീൻ ആന്ധ്രാപ്രദേശിൽനിന്ന് കൊണ്ടുവന്നതാണെന്നാണ് വിവരം. മീൻ സൂക്ഷിച്ച ലോറിയിൽ രണ്ട് ദിവസമായി ശീതികരണ സംവിധാനം പ്രവർത്തിച്ചിരുന്നില്ല. പഴകിയ മീൻ വിവിധ ഇടങ്ങളിൽ വിതരണം ചെയ്തുവെന്നാണ് വിവരം.

ആന്ധ്രാ പ്രദേശിൽ നിന്നു കൊണ്ടുവന്ന മത്സ്യമാണ് ഇവ. ഒരു കണ്ടെയ്‌നറിലെ മത്സ്യം പൂർണമായും ചീഞ്ഞളിഞ്ഞ നിലയിലാണ്. മറ്റൊരു കണ്ടെയ്‌നറിൽ ചീഞ്ഞളിഞ്ഞ മത്സ്യത്തോടൊപ്പം നല്ല മത്സ്യവും ഇടകലർത്തി ബോക്‌സുകളിൽ ഐസ് നിറച്ചു സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രാദേശിക വിപണിയിൽ വിൽപനയ്ക്കായി എത്തിക്കുന്നതിനു സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ എന്നാണ് വിവരം. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

ആദ്യത്തെ കണ്ടെയ്നറിലെ മത്സ്യത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയച്ചു. രണ്ടാമത്തെ കണ്ടെയ്നറിലെ മീൻ ഉടൻ തന്നെ നശിപ്പിക്കാൻ തൃപ്പൂണിത്തുറയിലെ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. മീനുകളിലാകെ പുഴു നിറഞ്ഞിരിക്കുകയാണ്. കടുത്ത ദുർഗന്ധമാണ് ഇവിടെനിന്ന് വമിക്കുന്നത്.

ഞായറാഴ്ച വൈകിട്ടും ഈ കണ്ടെയ്നറിൽനിന്ന് ചെറുവാഹനങ്ങളിലേക്ക് മീൻ കൊണ്ടുപോയിരുന്നെന്നാണ് വിവരം. രണ്ടു കണ്ടെയ്നറിൽനിന്നും അസഹനീയമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് മരട് നഗരസഭയിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. വിഷയത്തിൽ പൊലീസും മരട് നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും തുടർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

മീൻ സൂക്ഷിച്ചിരുന്ന രണ്ടു വാഹനത്തിലും ഡ്രൈവർമാരെയോ മറ്റ് ജീവനക്കാരെയോ ഉണ്ടായിരുന്നില്ല. തുറക്കാവുന്ന വിധത്തിലായിരുന്നു ഇവയുടെ വാതിലുകൾ. അതിനാലാണ് ഉദ്യോഗസ്ഥർക്ക് കണ്ടെയ്നർ തുറക്കാനും മീൻ പുറത്തെടുക്കാനും കഴിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവർമാരെ കണ്ടെത്താനായില്ല. ഇവർ സമീപത്തുതന്നെ ഉണ്ടെന്നാണ് നിഗമനം. ഇവരുടെ വസ്ത്രങ്ങൾ കണ്ടെയ്നറിന്റെ മുകളിൽ അലക്കിവിരിച്ച നിലയിലാണ്. പരിശോധന നടക്കുന്ന പശ്ചാത്തലത്തിൽ സ്ഥലത്തുനിന്ന് മാറിനിൽക്കുകയാണെന്നാണ് കരുതുന്നത്

ഇന്ന് രാവിലെയും കണ്ടെയ്നറിൽ നിന്ന് മീൻ വിൽപ്പനയാക്കായി കൊണ്ടുപോയതായി നാട്ടുകാർ പറയുന്നു. കണ്ടെയ്നറിലെ ദുർഗന്ധത്തെ തുടർന്ന് വിവരം നാട്ടുകാർ നഗരസഭയെ അറിയിക്കുകയായിരുന്നെന്ന് മരട് നഗരസഭ ചെയർമാൻ പറഞ്ഞു.

പ്രാഥമിക പരിശോധനയിൽ തന്നെ ചീഞ്ഞ മീനുകളാണെന്ന് കണ്ടെത്തിയതായി നഗരസഭാ അധികൃതർ അറിയിച്ചു. തുടർന്ന് ഒരു കണ്ടെയ്നറിലെ മുഴുവൻ ലോഡ് മീനും നശിപ്പിക്കാനും അധികൃതർ നിർദ്ദേശം നൽകി. കൂടുതൽ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ പരിശോധനവിഭാഗം സാമ്പിളുകൾ ശേഖരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP