Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്രാമിന് ലക്ഷങ്ങൾ വിലവരുന്ന ലഹരി പദാർത്ഥങ്ങൾ കേരളത്തിലേക്കെത്തിച്ചത് ബൈക്കിൽ; മുഹമ്മദ് മുസ്തഫയും ശ്രീരാജും പിടിയിലായത് ചെക്ക്‌പോസ്റ്റിൽ വെച്ച്; യുവാക്കളെ കസ്റ്റഡിയിലെടുത്തത് അടുത്ത ദിവസം തൃശ്ശൂരിൽ നടക്കേണ്ട ഡിജെ പാർട്ടിക്കായുള്ള മയക്കുമരുന്നുകളുമായി വരവേ

ഗ്രാമിന് ലക്ഷങ്ങൾ വിലവരുന്ന ലഹരി പദാർത്ഥങ്ങൾ കേരളത്തിലേക്കെത്തിച്ചത് ബൈക്കിൽ; മുഹമ്മദ് മുസ്തഫയും ശ്രീരാജും പിടിയിലായത് ചെക്ക്‌പോസ്റ്റിൽ വെച്ച്; യുവാക്കളെ കസ്റ്റഡിയിലെടുത്തത് അടുത്ത ദിവസം തൃശ്ശൂരിൽ നടക്കേണ്ട ഡിജെ പാർട്ടിക്കായുള്ള മയക്കുമരുന്നുകളുമായി വരവേ

ജംഷാദ് മലപ്പുറം

മലപ്പുറം: വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരി വേട്ട, മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, കഞ്ചാവ് എന്നിവ ബൈക്ക് യാത്രികരായ രണ്ടു യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്. അര ഗ്രാമിന്റെ എൽ.എസ്.ഡി സ്റ്റാമ്പുകളുടെ മാർക്കറ്റ് വില ഒരു ലക്ഷം രൂപയാണ്. മാരക ലഹരിപദാർഥങ്ങളായ എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, കഞ്ചാവ് എന്നിവ ബംഗളുരുവിൽ നിന്നും കൊണ്ടുവരുന്നത് ബൈക്കിൽ. പിടിയിലായത് ആർമിയിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ മകനും ബി.ടെക് ബിരുദധാരികളുമായ വിദ്യാർത്ഥികൾ.

ബംഗളുരുവിൽ നിന്നും ബൈക്ക് മാർഗം നാടുകാണിച്ചുരം വഴി ജില്ലയിലേക്ക് വരികയായിരുന്ന തിരൂർ ഇരിങ്ങാവൂർ പാലക്കൽ വീട്ടിൽ മുഹമ്മദ് മുസ്തഫ(21) തിരൂരങ്ങാടി പരപ്പനങ്ങാടി ചെട്ടിപ്പടി വലിയപ്പറമ്പിൽ വീട്ടിൽ ശ്രീരാജ് (22) എന്നിവരിൽ നിന്നുമാണ് സിന്തറ്റിക്ക് ഡ്രഗ്സടക്കമുള്ള, വൻ ലഹരിപദാർഥങ്ങൾ പിടികൂടിയത്. മുപ്പത് എൽ.എസ്.ഡി സ്റ്റാമ്പുകളും, എം.ഡി.എം.എ ടാബ്ലറ്റ് ടൈപ്പും, ക്രിസ്ടൽ ടൈപ്പും, ഇരുപത്തിയഞ്ച് ഗ്രാം കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ എം.ഒ. വിനോദും സംഘവും നടത്തിയാ പരിശോധനയിലാണ് ബൈക്ക് യാത്രികരായ യുവാക്കളിൽ നിന്നും മാരക ലഹരിപദാർഥങ്ങൾ കണ്ടെടുത്തത്.

അര ഗ്രാമോളം വരുന്ന എൽ.എസ്.ഡി സ്റ്റാമ്പുകൾക്ക് മാർക്കറ്റിൽ ഒരു ലക്ഷം രൂപയോളം വില വരും. അൻപതിനായിരം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ എം.ഡി.എം.എ. മൈസൂരിൽ നിന്നുമാണ് ലഹരിവസ്തുക്കൾ വാങ്ങിയതെന്നാണ് പ്രതികൾ നൽകിയിട്ടുള്ള മൊഴി. അടുത്ത ദിവസം തൃശൂരിൽ നടക്കുന്ന ഡി.ജെ പാർട്ടിയിലേക്കാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്നാണ് സൂചന. ബംഗളുരുവിൽ ബി.കോം വിദ്യാർത്ഥിയായ മുഹമ്മദ് മുസ്തഫ മുൻപും ലഹരി വസ്തുക്കൾ കടത്തിയിട്ടുണ്ടെന്നാണ് വിവരം. ആർമിയിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ മകനും ബി.ടെക് ബിരുദ ധാരിയുമായ ശ്രീരാജ് എറണാകുളത്ത് ജോലി ചെയ്യുന്നയാളാണ്. പിടിയിലയ പ്രതികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരും വിൽപ്പനക്കാരുമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ലഹരി വസ്തുക്കൾ വാണിജ്യ അളവിലുള്ളതിനാൽ പ്രതികളെ മഞ്ചേരി സ്പെഷൽ കോടതിയിൽ ഹാജരാക്കും. പരിശോധന സംഘത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.അബ്ദുൽ വഹാബ്, സിവിൽ എക്സൈസ് ഓഫീസർമാരായ എൽ ബാബു, ഷബീർ മൈത്ര, വി ലിജിൻ, റെജി എന്നിവരുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP