Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതര സംസ്ഥാന തൊഴിലാളിയുടെ പേഴ്സ് പിടിച്ചു വാങ്ങിയത് കഞ്ചാവ് പരിശോധിക്കാനെന്ന വ്യാജേന; ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിൽ ജോലിക്ക് വന്ന ഉത്തർപ്രദേശ് സ്വദേശിയുടെ കയ്യിൽ നിന്നും അടിച്ചെടുത്തത് 11,000 രൂപ; പൊലീസ് ചമഞ്ഞ് പണം തട്ടിയ ജാബിറിനും ഫൈസലിനും വിനയായത് സിസിടിവിയും

ഇതര സംസ്ഥാന തൊഴിലാളിയുടെ പേഴ്സ് പിടിച്ചു വാങ്ങിയത് കഞ്ചാവ് പരിശോധിക്കാനെന്ന വ്യാജേന; ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിൽ ജോലിക്ക് വന്ന ഉത്തർപ്രദേശ് സ്വദേശിയുടെ കയ്യിൽ നിന്നും അടിച്ചെടുത്തത് 11,000 രൂപ; പൊലീസ് ചമഞ്ഞ് പണം തട്ടിയ ജാബിറിനും ഫൈസലിനും വിനയായത് സിസിടിവിയും

കെ വി നിരഞ്ജൻ

കോഴിക്കോട്: പൊലീസെന്ന വ്യാജേന ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിൽ ജോലിക്ക് വന്ന ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് പണം തട്ടിയ രണ്ട് പേർ പൊലീസ് പിടിയിലായി. അത്തോളി പുനത്തിൽത്താഴം വീട്ടിൽ ജാബിർ, ഉള്ള്യേരി നാറാത്ത് തൊണ്ടിപുറത്ത് വീട്ടിൽ ഫൈസൽ കെകെവി എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. അത്തോളി വച്ചാണ് ഇവർ പിടിയിലായത്.

ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശ് സ്വദേശി അഖിലേഷ് യാദവിൽ നിന്നാണ് പതിനൊന്നായിരം രൂപയാണ് തട്ടിയെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് അത്തോളിയിലെത്തിയ എസ് ഐ സിജിത്തും സംഘവും ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിൽ ഇന്റീരിയർ ജോലിക്ക് വന്ന ഉത്തർപ്രദേശുകാരൻ അഖിലേഷ് യാദവ് രാത്രി 8.25 ന് ഭക്ഷണം വാങ്ങി പാവമണി റോഡിലെ പൊലീസ് ക്ലബ്ബിന് എതിർവശം എത്തിയപ്പോൾ ആക്ടിവ സ്‌കൂട്ടറിലെത്തിയ പ്രതികൾ അഖിലേഷിനെ തടഞ്ഞു. പൊലീസാണെന്ന് പറഞ്ഞ ഇവർ അഖിലേഷിനോട് ഐഡന്റിറ്റി കാർഡ്  കാണിക്കാനാവശ്യപ്പെട്ടു. തുടർന്ന് കഞ്ചാവുണ്ടെന്ന സംശയം പറഞ്ഞ് ഇയാളുടെ പഴ്സും പരിശോധിക്കാൻ വാങ്ങി. പഴ്സിലുണ്ടായിരുന്ന 11000 രൂപയെടുത്ത ശേഷം അഖിലേഷിനെ തള്ളി മാറ്റി ഇവർ കടന്നു കളഞ്ഞു.

സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു വെള്ള ആക്ടിവ സ്‌കൂട്ടറിൽ വന്ന രണ്ട് പേരാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമായി. സി സി ടിവിയിൽ ദൃശ്യമായ വെള്ള ആക്ടീവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അത്തോളിയിൽ പ്രതികളെന്ന് സംശയിക്കുന്നവരെ കുറിച്ച് രഹസ്യവിവരം ലഭിച്ചു. പൊലീസിന്റെ തന്ത്രപൂർവമുള്ള നീക്കം ഫലം കണ്ടു.

വേറെയും കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പിടിയിലായ പ്രതികൾ. ബീവറേജ് ഔട്ട്‌ലെറ്റ് കുത്തി തുറന്ന് പതിനെട്ട് ലക്ഷം രൂപ മോഷ്ടിച്ച കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ജാബിർ. എലത്തൂർ കോഴിക്കടയിൽ നിന്നും പണം തട്ടിയ കേസിലെ കൂട്ടുപ്രതിയാണ് ഫൈസൽ.

ജില്ലാ പൊലീസ് ആസ്ഥാനത്തിന് സമീപം നടന്ന കുറ്റകൃത്യം അന്വേഷിക്കുന്നതിനായി ഡെപ്യൂട്ടി കമ്മീഷണർ സുജിത്ത് ദാസ് എസിന്റെ നിർദ്ദേശത്തിൽ എ ജെ ബാബു എ സി പിയുടെ മേൽനോട്ടത്തിൽ കസബ പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ് എൻ, കസബ എസ് ഐ സിജിത്ത് വി, എ എസ് ഐ മാരായ സന്തോഷ് കുമാർ, മനോജ്, സീനിയർ സി പി ഒ രമേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP