Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈൽ ഭ്രമം ഫാൻസിക്കടക്കാരനെ എത്തിച്ചത് ടിക് ടോക്കിൽ; പാലക്കാടുകാരിയെ കിട്ടിയപ്പോൾ ആർത്തുലസിക്കലും; പ്രണയം നടിച്ച് എല്ലാം നേടിയപ്പോൾ കൈകഴുകൽ; ടിക് ടോക്കിലെ വിശ്വസ്തനെ വിശ്വസിച്ച് ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച കാമുകിക്ക് കറളിക്കാടൻ മുഹമ്മദ് ആസിഫ് കൊടുത്തത് എട്ടിന്റെ പണി; യുവതിയെ വശീകരിച്ച് കീഴ്‌പ്പെടുത്തിയത് കുട്ടികളുടെ അമ്മയെന്ന് അറിഞ്ഞു തന്നെ; മഞ്ചേരിയിൽ ടിക് ടോക് ചർച്ചയ്ക്ക് പുതുമാനം

മൊബൈൽ ഭ്രമം ഫാൻസിക്കടക്കാരനെ എത്തിച്ചത് ടിക് ടോക്കിൽ; പാലക്കാടുകാരിയെ കിട്ടിയപ്പോൾ ആർത്തുലസിക്കലും; പ്രണയം നടിച്ച് എല്ലാം നേടിയപ്പോൾ കൈകഴുകൽ; ടിക് ടോക്കിലെ വിശ്വസ്തനെ വിശ്വസിച്ച് ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച കാമുകിക്ക് കറളിക്കാടൻ മുഹമ്മദ് ആസിഫ് കൊടുത്തത് എട്ടിന്റെ പണി; യുവതിയെ വശീകരിച്ച് കീഴ്‌പ്പെടുത്തിയത് കുട്ടികളുടെ അമ്മയെന്ന് അറിഞ്ഞു തന്നെ; മഞ്ചേരിയിൽ ടിക് ടോക് ചർച്ചയ്ക്ക് പുതുമാനം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പാലക്കാടുകാരിയായ യുവതിയുമായി അടുപ്പവും ശാരീരിക ബന്ധവും തുടർന്നെങ്കിലും വിവാഹത്തിന്റെ കാര്യത്തിലുള്ള വൈമനസ്യമാണ് കറളിക്കാടൻ മുഹമ്മദ് ആസിഫിന് (27) വിനയായത്. ഇതുകൊണ്ട് തന്നെ മുഹമ്മദ് ആസിഫ് അകത്താകുകയും ചെയ്തു. വിവാഹം കഴിക്കാൻ തയ്യാറാകാതെ വഞ്ചിക്കുകയാണ് ആസിഫിന്റെ ഉദ്ദേശ്യമെന്നു മനസിലായതോടെ ഇരുപത്തിനാല് കാരിയായ യുവതി നൽകിയ പീഡന പരാതിയിൽ ഇയാൾ അകത്താകുകയും ചെയ്തു. ഭർത്താവിനെയും രണ്ടു കുട്ടികളെയും ഒഴിവാക്കിയാണ് യുവതി മുഹമ്മദ് ആസിഫുമായി ജീവിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടത്. പക്ഷെ ബന്ധത്തിനു അപ്പുറം യുവതിയുമൊത്ത് ജീവിക്കാനോ വിവാഹം കഴിക്കാനോ മുഹമ്മദ് ആസിഫ് തയ്യാറാകാത്തതാണ് ഇയാൾക്ക് വിനയായത്. തന്നെ ഉപയോഗിച്ച ശേഷം വലിച്ചെറിയാനാണ് ആസിഫിന്റെ ഉദ്ദേശ്യം എന്ന് മനസിലാക്കിയാണ് യുവതി യുവാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി മഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

ഈ വിവാഹത്തിനായി ഗൾഫിലുള്ള ഭർത്താവിൽ നിന്നും വിവാഹ മോചനവും നേടിയിരുന്നു. പാലക്കാട് ഒറ്റപ്പാലം പത്തിരിയാൽ സ്വദേശിനിയായ ഈ യുവതിക്ക് ഭർത്താവും എട്ട്, അഞ്ച് വയസ്സ് പ്രായമുള്ള രണ്ട് മക്കളുമുണ്ട്. പക്ഷെ വിവാഹമോചനം നടത്തുകയും കാമുകൻ ഒഴിവാകുകയും ചെയ്തതോടെയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ആസിഫ് അകത്തായത്.

വിവാഹം കഴിക്കാൻ ആസിഫ് തയ്യാറല്ലെന്ന് മഞ്ചേരി പൊലീസിൽ വ്യക്തമാക്കിയതോടെയാണ് പൊലീസ് ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതിയിൽ കേസ് ചാർജ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്. ഒരു വർഷമായി യുവതിയുമായി പുലർത്തിയ അടുപ്പവും ശാരീരിക ബന്ധവുമാണ് ആസിഫിനെ ജയിലിലേക്ക് എത്തിച്ചത്. മഞ്ചേരിയിൽ ഫാൻസി സെന്റർ കടയിൽ ജീവനക്കാരനാണ് മുഹമ്മദ് ആസിഫ്. മഞ്ചേരി സ്വദേശിയുമാണ് യുവാവ്. ടിക് ടോക് ഹരമായി തോന്നിയപ്പോഴാണ് ടിക് ടോകിൽ മുഴുകുന്നത്. ഇങ്ങിനെയാണ് പാലക്കാടുകാരിയായ യുവതിയുമായി അടുപ്പമുണ്ടാകുന്നത്. വൈകാതെ ഇത് ശാരീരിക ബന്ധത്തിലേക്കും വഴിമാറി.

ഇതോടെയാണ് യുവതിക്ക് യുവാവിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം വരുന്നത്. ഇതോടെ യുവതി വിവാഹം കഴിക്കാൻ ആസിഫിനോടു ആവശ്യപ്പെടുകയായിരുന്നു. ഗൾഫിലുള്ള ഭർത്താവിനെയും രണ്ടു മക്കളെയും ഒഴിവാക്കിയാണ് യുവതി അസിഫിനോപ്പം ജീവിക്കണമെന്ന ആഗ്രഹവുമായി ആസിഫിന് അടുക്കലേക്ക് എത്തുന്നത്. പക്ഷെ വിവാഹം കഴിക്കാൻ ഒരു കാരണവശാലും ആസിഫ് തയ്യാറല്ലായിരുന്നു. ഇതോടെ യുവതി ഇടഞ്ഞു. തന്നെ വിവാഹം കഴിക്കണമെന്ന് തന്നെ യുവതി ശഠിച്ചു. പക്ഷെ ആസിഫ് വഴങ്ങിയില്ല.

ഇതോടെ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് ചാർജ് ചെയ്യുകയും പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. യുവാവിനെ ജയിലിൽ അടച്ചതോടെ യുവതി പാലക്കടെയ്ക്ക് മടങ്ങുകയും ചെയ്തു.

ടിക് ടോക് വഴി വന്ന അറസ്റ്റിനെക്കുറിച്ച് മഞ്ചേരി പൊലീസ് പറയുന്നത് ഇങ്ങനെ:

ടിക് ടോക് വഴി ആസിഫ് തന്നെ വശീകരിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വിവാഹം കഴിക്കാമെന്നാണ് ആസിഫ് പറഞ്ഞത്. അത് പ്രകാരമാണ് ആസിഫുമായി ശാരീരിക ബന്ധത്തിനു തയ്യാറായത്. പക്ഷെ വിവാഹം കഴിക്കാൻ അസിഫ് തയ്യാറായില്ല. ഇതോടെയാണ് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതി യുവതി നൽകിയത്. അത് പ്രകാരമാണ് പൊലീസ് കേസ് ചാർജ് ചെയ്യുകയും പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തത്.

യുവാവും യുവതിയും ഒരേ സമുദായക്കാരാണ്. ഇവർക്ക് തമ്മിൽ അടുപ്പവും ശാരീരിക ബന്ധവുമുണ്ട്. യുവതിക്ക് ഭർത്താവും രണ്ടു കുട്ടികളും ഉണ്ടെന്നു ആസിഫിന് അറിയാം. പക്ഷെ ശാരീരിക ബന്ധത്തിനു അപ്പുറം ആസിഫ് യുവതിയെ വിവാഹം കഴിക്കാൻ തയ്യാറായില്ല. ഇതോടെയാണ് യുവതി ഇടഞ്ഞത്. തനിക്ക് യുവതിയെ വേണ്ടാ എന്നാണ് ആസിഫ് സ്റ്റേഷനിൽ പറഞ്ഞത്. ഒരു വർഷമായി ഇവർ തമ്മിലുള്ള അടുപ്പം തുടരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP