Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജലന്ധർ മെത്രാനെതിരെയുള്ള പീഡന ആരോപണത്തിൽ വീണ്ടും ട്വിസ്റ്റ്; കന്യാസ്ത്രീക്ക് തന്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് ആക്ഷേപിച്ച് രംഗത്തെത്തിയത് അവരുടെ കസിൻ തന്നെയെന്ന് സൂചന; കന്യാസ്ത്രീയുടെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലെ അടയാളങ്ങൾ വരെ അറിയാമെന്ന് തന്റെ ഭർത്താവ് പറഞ്ഞതായി വിവരിച്ച് പരാതി; ബിഷപ്പിനെതിരെ പരാതി ഉന്നയിച്ചത് പദവിയിൽ നിന്ന് നീക്കിയതോടെയെന്നും ആക്ഷേപം

ജലന്ധർ മെത്രാനെതിരെയുള്ള പീഡന ആരോപണത്തിൽ വീണ്ടും ട്വിസ്റ്റ്; കന്യാസ്ത്രീക്ക് തന്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് ആക്ഷേപിച്ച് രംഗത്തെത്തിയത് അവരുടെ കസിൻ തന്നെയെന്ന് സൂചന; കന്യാസ്ത്രീയുടെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലെ അടയാളങ്ങൾ വരെ അറിയാമെന്ന് തന്റെ ഭർത്താവ് പറഞ്ഞതായി വിവരിച്ച് പരാതി; ബിഷപ്പിനെതിരെ പരാതി ഉന്നയിച്ചത് പദവിയിൽ നിന്ന് നീക്കിയതോടെയെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജലന്ധറിലെ ലത്തീൻ രൂപതാ മെത്രാന് എതിരെ ഉയർന്ന ലൈംഗികാപവാദത്തിൽ കന്യാസ്ത്രീയ്ക്ക് തന്റെ ഭർത്താവുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് ആരോപണവുമായി രംഗത്തെത്തിയത് കന്യാസ്ത്രീയുടെ കസിൻ തന്നെയെന്ന് സൂചനകൾ പുറത്തുവന്നു. സഭയിലെ അവർ വഹിച്ചിരുന്ന സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടതെന്നും എന്നാൽ ആ സ്ഥാനത്തു നിന്ന് നീക്കിയതല്ല മറിച്ച് രണ്ടു ടേം ആ സ്ഥാനത്ത് തുടർന്നതോടെയാണ് ഇവരെ മാറ്റിയതെന്നും ഉള്ള വിവരവവും ഇതോടൊപ്പം ചർച്ചയാകുന്നു.

ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആക്ഷേപം ഇത്തരമൊരു സാഹചര്യത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്ന സൂചനകളാണ് ബിഷപ്പിനെ അനുകൂലിക്കുന്നവർ നൽകുന്നത്. കന്യാസ്ത്രീയ്ക്ക് തന്റെ ഭർത്താവുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് കാട്ടി സുപ്പീരിയർ ജനറലിന് പരാതി നൽകിയ വീട്ടമ്മ കന്യാസ്ത്രീയുടെ അടുത്ത ബന്ധുവായ അവരുടെ സഹോദരി സ്ഥാനീയയാണെന്നാണ് വെളിപ്പെടുത്തൽ.

സ്വന്തം സഹോദരിയുടെ ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ വ്യക്തി ഒടുവിൽ സഭയിൽ നിന്ന് നടപടി നേരിട്ടപ്പോൾ രൂപതാ തലവനായ ബിഷപ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കസിൻ ആയ ഡൽഹിയിലെ മലയാളി വീട്ടമ്മ സുപ്പീരിയർ ജനറലിന് നൽകിയ പരാതിയിൽ കന്യാസ്ത്രീയ്‌ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കന്യാസ്ത്രീ തന്റെ ഭർത്താവുമായി സ്വന്തം വീട്ടിൽ വച്ചും കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി നാടുകുന്നിലെ മഠത്തിൽ വച്ചും അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായാണ് ഈ കത്തിലെ വെളിപ്പെടുത്തൽ.

ഇവരുടെ ബന്ധം ചോദ്യം ചെയ്ത് ഭർത്താവിനെ ഫോണിൽ വിളിച്ച കന്യാസ്ത്രീയുടെ മൂത്ത സഹോദരിയോട് ഭർത്താവ് കന്യാസ്ത്രീയുടെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലെ അടയാളങ്ങൾ പറഞ്ഞുകൊടുത്തതുൾപ്പെടെ പരാതിയിൽ വിവരിക്കുന്നുണ്ട്. തന്റെ രഹസ്യ ഭാഗങ്ങളിലെ അടയാളങ്ങൾ ആരോപണ വിധേയനായ സഹോദരീ ഭർത്താവ് എങ്ങനെ കണ്ടെത്തി എന്നതാണ് കന്യാസ്ത്രീയുടെ വഴിവിട്ട പോക്കിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇരുവരും തമ്മിലുള്ള അവിഹിത ബന്ധത്തെപ്പറ്റി ഭർത്താവ് കന്യാസ്ത്രീയുടെ സഹോദരിയോടു തുറന്നു പറഞ്ഞത് ഭാര്യ കേട്ടിരുന്നു. കന്യാസ്ത്രീയുമായുള്ള ബന്ധത്തിൽ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് സഹോദരിയും സഹോദരനും ചേർന്ന് ഡൽഹിയിലുള്ള കസിന്റെ ഭർത്താവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഈ സന്ദർഭത്തിലായിരുന്നു ഭർത്താവിന്റെ വെളിപ്പെടുത്തൽ.

കന്യാസ്ത്രീ സഹോദരിയെന്ന നിലയിലാണ് ഡൽഹിയിൽ തന്റെ വസതിയിൽ വരാറുണ്ടായിരുന്നതെന്നും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് തന്റെ ഭർത്താവുമായി അവിഹിത ബന്ധം സ്ഥാപിച്ചതെന്നാണ് ആക്ഷേപം. ഈ വീട്ടിൽ വച്ച് ഇരുവരും തമ്മിൽ അവിഹിത വേഴ്ച ഉണ്ടായിട്ടുണ്ടെന്നും പിന്നീട് ഭർത്താവ് 10 ദിവസത്തോളം നാട്ടിലെത്തി കുറവിലങ്ങാട് നാടുകുന്നിലെ മഠത്തിലെത്തി താമസച്ചതായും പരാതിയിൽ പറയുന്നു. ഈ സമയവും ഇരുവരും തമ്മിൽ അവിഹിത വേഴ്ച ഉണ്ടായതായി ഭാര്യയുടെ പരാതിയിൽ പറയുന്നണ്ട്. പരാതി ഇ- മെയിലിലാണ് ഡൽഹിയിലുള്ള വീട്ടമ്മ കന്യാസ്ത്രീയുടെ മദർ സുപ്പീരിയറിന് അയച്ചുകൊടുത്തത്.

പരാതി സുപ്പീരിയർ ജനറൽ ജലന്ധർ ബിഷപ്പിന് കൈമാറുകയായിരുന്നു. കന്യാസ്ത്രീയ്‌ക്കെതിരെ അന്വേഷണം നടത്തി നടപടി കൈക്കൊള്ളാനായിരുന്നു ബിഷപ്പിന്റെ നിർദ്ദേശം. നടപടിക്ക് നീക്കം തുടങ്ങിയതോടെയാണ് കന്യാസ്ത്രീയുടെ ബന്ധുക്കളും ഭീഷണിയുമായി രംഗത്ത് വന്നതെന്നും ബിഷപ്പിനെയും പീഡനക്കേസിൽ കുടുക്കാൻ നീക്കം തുടങ്ങിയതെന്നുമാണ് ആക്ഷേപം. ഇതോടെയാണ് സഭയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന പീഡനകഥകൾ പുറത്തുവരുന്നത്. പൊറുക്കാൻ പറ്റാത്ത തെറ്റ് കന്യാസ്ത്രീയിൽ നിന്നുണ്ടായെന്നു ബോധ്യമായ സഭാ നേതൃത്വം ഇവരെ സഭാ ചുമതലകളിൽ നിന്നും മാറ്റി നിർത്തണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഭീഷണി വകവയ്ക്കാതെ ഇവരെ മഠത്തിന്റെ ചുമതലയിൽ നിന്നും നീക്കിയതോടെയാണ് ഭീഷണി തുടരുകയും ബിഷപ്പിന് എതിരെ പരാതി നൽകുകയും ബിഷപ്പും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോട്ടയം എസ്‌പിക്ക് പരാതി നൽകുകയും ചെയ്തത്. സഭയുടെ ഉന്നതനേതൃത്വം ഇക്കാര്യത്തിൽ നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നതായും ബിഷപ്പിനെതിരെ കന്യാസ്ത്രീ നടത്തുന്ന നീക്കമാണിതെന്ന് കണ്ടെത്തുകയും ചെയ്തതായാണ് വിവരം. ബിഷപ്പ് തനിക്കെതിരെ പരാതി നൽകിയെന്നറിഞ്ഞതോടെ കന്യാസ്ത്രീ ബിഷപ്പിനെതിരെ തിരികെ പരാതി നൽകുകയായിരുന്നു എന്നാണ് സഭയിലെ ഉന്നതരിൽ ചിലർ തന്നെ വ്യക്തമാക്കുന്നത്. നാടുകുന്നിലെ ഗസ്റ്റ് ഹൗസിൽ വച്ച് 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP